Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ല​ക്​​സി...

ഫ്ല​ക്​​സി പെ​ർ​മി​റ്റ്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

text_fields
bookmark_border
ഫ്ല​ക്​​സി പെ​ർ​മി​റ്റ്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
cancel

മനാമ: ​െഫ്ലക്​സി വർക്ക്​ പെർമിറ്റിൽ ജോലി ചെയ്യുന്നവർ നിയമവിരുദ്ധമായി മറ്റു​ ജോലികളിൽ ഏർപ്പെടുന്നുണ്ടോയെന്ന പരിശോധന ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ശക്തമാക്കി. അനുവദിക്കപ്പെട്ട തൊഴിലുകളിൽ അല്ലാതെ ജോലി ചെയ്യുന്നവരെ കണ്ടെത്താനാണ്​ പരിശോധന. ഇതോടൊപ്പം, ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന്​ അനധികൃത തൊഴിലാളികളെ കണ്ടെത്താനും പരിശോധന നടത്തുന്നുണ്ട്​.

നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ​ ​െഫ്ലക്​സി വർക്ക്​ പെർമിറ്റ്​ സംവിധാനത്തിലൂടെ രേഖകൾ ശരിയാക്കാൻ അനുവദിക്കില്ലെന്ന്​ എൽ.എം.ആർ.എ കമ്യൂണിക്കേഷൻസ്​ ഡയറക്​ടർ ഹന അൽ സഫർ പറഞ്ഞു. ബഹ്​റൈനിലേക്ക്​ തിരിച്ചുവരുന്നതിന്​ വിലക്കേർപ്പെടുത്തി ഇത്തരക്കാരെ നാട്​ കടത്തുകയും ചെയ്യും.

തിരഞ്ഞെടുക്കപ്പെട്ട 20 തൊഴിൽ മേഖലകളിൽ നിശ്ചിത മാനദണ്ഡങ്ങളും പ്രഫഷനൽ നിലവാരവും കൊണ്ടുവരുന്നതിന്​ എല്ലാ സർക്കാർ വകുപ്പുകളിൽനിന്നുമുള്ള പ്രതിനിധികളെ ഉൾക്കൊള്ളിച്ച്​ പ്ര​ത്യേക കമ്മിറ്റിക്ക്​ രൂപം നൽകിയിട്ടുണ്ട്​. കമ്മിറ്റിയുടെ ശിപാർശകൾ രണ്ടുമാസത്തിനകം വിദ്യാഭ്യാസ, പരിശീലന കാര്യങ്ങൾക്കായുള്ള സുപ്രീം കൗൺസിലിന്​ കൈമാറും. സ്​പോൺസറുടെ അടുത്തുനിന്ന്​ ഒളിച്ചോടുന്ന തൊഴിലാളികളെ ​െഫ്ലക്​സി വർക്ക്​ പെർമിറ്റ്​ എടുത്തോ പുതിയ തൊഴിലുടമയുടെ കീഴിലേക്ക്​ മാറിയോ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന്​ മന്ത്രി സഭ നേരത്തെ തീരുമാനമെടുത്തിരുന്നു. രേഖകളില്ലാതെ രാജ്യത്ത്​ തങ്ങുന്നവർക്കായി ​പ്രഖ്യാപിച്ച പൊതുമാപ്പി​െൻറ കാലാവധി ഡിസംബർ 31ന്​ അവസാനിക്കും. ഏപ്രിലിൽ പ്രഖ്യാപിച്ച പൊതുമാപ്പ്​ ഇതിനകം അരലക്ഷത്തിലേറെപ്പേർ പ്രയോജനപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flexi Permit
Next Story