Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസിറിയൻ പ്രശ്​നത്തിന്​...

സിറിയൻ പ്രശ്​നത്തിന്​ പെ​െട്ടന്ന്​ പരിഹാരം കാണണമെന്ന്​ ബഹ്​റൈൻ വിദേശകാര്യ മന്ത്രി 

text_fields
bookmark_border
സിറിയൻ പ്രശ്​നത്തിന്​ പെ​െട്ടന്ന്​ പരിഹാരം കാണണമെന്ന്​ ബഹ്​റൈൻ വിദേശകാര്യ മന്ത്രി 
cancel
camera_alt????????????? ??.?? ????????????? ????????? ????????? ???????????? ?????? ????????? ????? ????? ?? ????????? ??????? ?????????? ??????? ????? ??????? ??? ???????? ??? ????????? ?? ???? ?????????????????

മനാമ: സിറിയയിലെ മാനുഷിക-സാമ്പത്തിക, രാഷ്​ട്രീയ പ്രതിസന്ധി ​ഉടൻ അവസാനിപ്പിക്കേണ്ടതുണ്ടെന്ന്​ ബഹ്​റൈൻ വിദേശകാര്യ മന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ പറഞ്ഞു. ന്യൂയോർക്കിൽ യു.എൻ പൊതുസഭക്കിടെ യൂറോപ്യൻ യൂനിയ​​െൻറ നേതൃത്വത്തിൽ സിറിയൻ വിഷയത്തിൽ നടന്ന ഉന്നത തല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയൻ ജനതയുടെ ആശയും അഭിലാഷവും പരിഗണിച്ചുള്ള തീരുമാനങ്ങളാണ്​ വേണ്ടത്​. സിറിയൻ ​െഎക്യം സംരക്ഷിക്കപ്പെടണം. പ്രതിസന്ധി മുതലെടുക്കാനുള്ള സാമ്രാജ്യത്വ   മോഹികൾക്കെതിരെ ജാഗ്രത പാലിക്കണം. സിറിയൻ വിഷയം സംബന്ധിച്ച്​ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്​.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കണ്ട ഏറ്റവും വലിയ മാനുഷിക ദുരന്തമായി സിറിയൻ പ്രശ്​നം മാറിയതായും അദ്ദേഹം പറഞ്ഞു.സിറിയൻ ജനതക്ക്​ ബഹ്​റൈൻ    റോയൽ ചാരിറ്റി ഒാർഗനൈസേഷൻ വഴി സഹായ​ങ്ങളെത്തിക്കുന്നുണ്ട്​. അത്​ തുടരും.സിറിയൻ അഭയാർഥികളെ സ്വീകരിക്കുകയും അവർക്ക്​ സേവനങ്ങൾ നൽകുകയും ചെയ്യുന്ന രാഷ്​ട്രങ്ങളുടെ നടപടി പ്രശംസനീയമാണ്​. സിറിയൻ ജനതയുടെ പ്രശ്​നങ്ങളിൽ ഒപ്പം നിൽക്കാൻ അന്താരാഷ്​ട്ര സമൂഹം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsciriya
News Summary - ciriya-bahrain-gulf news
Next Story