Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ മാ​ത്ത​മാ​റ്റി​ക്‌​സ് നാ​ഷ​ന​ൽ ച​ല​ഞ്ച്: ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് മി​ക​ച്ച നേ​ട്ടം

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ മാ​ത്ത​മാ​റ്റി​ക്‌​സ് നാ​ഷ​ന​ൽ ച​ല​ഞ്ച്: ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് മി​ക​ച്ച നേ​ട്ടം
cancel
camera_alt

ആ​ൻ​ഡ്രൂ ഇ​വാ​ൻ

മ​നാ​മ: ന്യൂ​ഡ​ൽ​ഹി സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ജു​ക്കേ​ഷ​ൻ (സി.​ബി.​എ​സ്.​ഇ) സം​ഘ​ടി​പ്പി​ച്ച ആ​ര്യ​ഭ​ട്ട മാ​ത്ത​മാ​റ്റി​ക്ക​ൽ ച​ല​ഞ്ച് 2023-24 മ​ത്സ​ര​ത്തി​ൽ ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് മി​ക​ച്ച നേ​ട്ടം.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ൻ​ഡ്രൂ ഇ​വാ​നാ​ണ് ര​ണ്ടാം റൗ​ണ്ടി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി അ​ഭി​മാ​നാ​ർ​ഹ നേ​ട്ടം കൈ​വ​രി​ച്ച​ത്.ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള 26000ത്തി​ല​ധി​കം സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ര്യ​ഭ​ട്ട ഗാ​നി​ത് ച​ല​ഞ്ചി​ൽ പ​​ങ്കെ​ടു​ത്ത​ത്.

ഗ​ണി​ത​ശാ​സ്ത്ര​ത്തി​ന്റെ പ്രാ​യോ​ഗി​ക പ്ര​യോ​ഗ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രാ​വീ​ണ്യം വി​ല​യി​രു​ത്തു​ക എ​ന്ന​താ​യി​രു​ന്നു മ​ത്സ​രം.സ്കൂ​ൾ ചെ​യ​ർ​മാ​ൻ ര​വി പി​ള്ള, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഗീ​ത പി​ള്ള എ​ന്നി​വ​ർ ആ​ൻ​ഡ്രൂ​വി​നെ അ​ഭി​ന​ന്ദി​ച്ചു.പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ കു​മാ​ർ ശ​ർ​മ​യും അ​നു​മോ​ദ​ന​മ​റി​യി​ച്ചു.ആ​ൻ​ഡ്രൂ​വി​ന്റെ പ​ഠ​ന​ത്തി​ന് സ​ഹാ​യ​ക​ര​മാ​യ മാ​താ​പി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും പ്രി​ൻ​സി​പ്പ​ൽ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSENew Millennium SchoolMathematics National Challenge
News Summary - CBSE Mathematics National Challenge: New Millennium School Student got Great achievement
Next Story