Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ബി.​എ​ഫ്.​സി-​കെ.​സി.​എ സോ​ഫ്റ്റ്‌​ബാ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 27 മു​ത​ൽ

text_fields
bookmark_border
ബി.​എ​ഫ്.​സി-​കെ.​സി.​എ സോ​ഫ്റ്റ്‌​ബാ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 27 മു​ത​ൽ
cancel

മ​നാ​മ: ബി.​എ​ഫ്.​സി-​കെ.​സി.​എ സോ​ഫ്റ്റ്‌​ബാ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഏ​പ്രി​ൽ 27ന് ​ആ​രം​ഭി​ക്കും. സെ​ഗ​യ​യി​ലെ കെ.​സി.​എ ഗ്രൗ​ണ്ടി​ൽ രാ​ത്രി ഏ​ഴു​മു​ത​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. അ​ഞ്ച് ഓ​വ​ർ സോ​ഫ്റ്റ്ബാ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഒ​രു ടീ​മി​ന് 30 ദീ​നാ​ർ ആ​ണ്. ഓ​രോ ടീ​മി​നും 6+3 ക​ളി​ക്കാ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ജ​യി​ക​ൾ​ക്ക് 250 ഡോ​ള​ർ കാ​ഷ് പ്രൈ​സും വി​ന്നേ​ഴ്സ് ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 150 ഡോ​ള​ർ കാ​ഷ് പ്രൈ​സും റ​ണ്ണ​ർ-​അ​പ്പ് ട്രോ​ഫി​യും സ​മ്മാ​നി​ക്കും. മാ​ൻ ഓ​ഫ് ദി ​ഫൈ​ന​ൽ മാ​ച്ച്, ബെ​സ്റ്റ് ബൗ​ള​ർ, ബെ​സ്റ്റ് ബാ​റ്റ​ർ, മാ​ൻ ഓ​ഫ് ദ ​ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത അ​വാ​ർ​ഡു​ക​ളും ന​ൽ​കും.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ, ടൂ​ർ​ണ​മെ​ന്‍റി​ൽ 20ല​ധി​കം ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ്‌​പോ​ർ​ട്‌​സ് സെ​ക്ര​ട്ട​റി വി​നോ​ദ് ഡാ​നി​യേ​ൽ, ടൂ​ർ​ണ​മെ​ന്‍റ് ക​ൺ​വീ​ന​ർ ആ​ന്‍റോ ജോ​സ​ഫ്, കോ​ഓ​ഡി​നേ​റ്റ​ർ ജി​തി​ൻ ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക സ​മി​തി​യാ​കും ടൂ​ർ​ണ​മെ​ന്‍റ് നി​യ​ന്ത്രി​ക്കു​ക.

ബ​ഹ്‌​റൈ​നി​ലെ എ​ല്ലാ ക​മ്യൂ​ണി​റ്റി​ക​ൾ​ക്കി​ട​യി​ലും സ്‌​പോ​ർ​ട്‌​സ് മാ​ധ്യ​മ​ത്തി​ലൂ​ടെ ഐ​ക്യ​വും സാ​ഹോ​ദ​ര്യ​വും കൊ​ണ്ടു​വ​രു​ക എ​ന്ന​താ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് കെ.​സി.​എ പ്ര​സി​ഡ​ന്‍റ് നി​ത്യ​ൻ തോ​മ​സ് പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഇം​പാ​ക്ട് പ്ലെ​യ​ർ ഒ​പ്ഷ​ൻ ടൂ​ർ​ണ​മെ​ന്‍റി​ൽ ന​ട​പ്പാ​ക്കും. ടീ​മു​ക​ളെ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ടൂ​ർ​ണ​മെ​ന്‍റ് ക​ൺ​വീ​ന​ർ ആ​ന്റോ ജോ​സ​ഫ് (മൊ​ബൈ​ൽ: 39719888) , കോ​ഓ​ഡി​നേ​റ്റ​ർ ജി​തി​ൻ ജോ​സ് (മൊ​ബൈ​ൽ: 38046995) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ.​സി.​എ പ്ര​സി​ഡ​ന്‍റ് നി​ത്യ​ൻ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, സ്‌​പോ​ർ​ട്‌​സ് സെ​ക്ര​ട്ട​റി വി​നോ​ദ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCABFCSoftball Cricket Tournament
News Summary - BFC-KCA Softball Cricket Tournament from 27
Next Story