Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനീതിന്യായ...

നീതിന്യായ മന്ത്രിയുമായി ചർച്ച നടത്തി: ഫിറോസ്​ മർച്ചൻറി​െൻറ കാരുണ്യം ബഹ്​റൈനിലേക്കും

text_fields
bookmark_border
നീതിന്യായ മന്ത്രിയുമായി ചർച്ച നടത്തി: ഫിറോസ്​ മർച്ചൻറി​െൻറ കാരുണ്യം ബഹ്​റൈനിലേക്കും
cancel

മനാമ: പ്രവാസ ജീവിതത്തിനിടെ വിവിധ കാരണങ്ങളാൽ ജയിലിലാവുകയും പിഴയടക്കാൻ വഴിയില്ലാ​െത ജയിലിൽ തന്നെ ജീവിതം തുടരുകയും ചെയ്യുന്നവരുടെ മോചനത്തിനായുള്ള ​പ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഫിറോസ്​ മർച്ചൻറി​​​െൻറ സേവനം ബഹ്​റൈനിലേക്കും വ്യാപിപ്പിക്കുന്നു. ഇതുസംബന്ധിച്ച കാര്യങ്ങൾ ഫിറോസ്​ മർച്ചൻറ്​ ഇന്നലെ ബഹ്​റൈൻ നീതിന്യായ, ഇസ്​ലാമികകാര്യ മന്ത്രി  ശൈഖ്​ ഖാലിദ്​ ബിൻ അലി ആൽ ഖലീഫയുമായി ചർച്ച ചെയ്​തു.ചർച്ച വിജയകരമായിരുന്നെന്നും തികച്ചും വ്യത്യസ്​തമായ പദ്ധതിയാണിതെന്ന്​ മന്ത്രി പറഞ്ഞതായും ഫിറോസ്​ മർച്ചൻറ്​ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരും ദിവസങ്ങളിൽ ഇതര മന്ത്രാലയങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്​. 

യു.എ.ഇ.കേന്ദ്രീകരിച്ച്​ 2009ൽ ഇൗ പദ്ധതി തുടങ്ങിയ ശേഷം 1200ലധികം ആളുകളെ അവരുടെ സ്വന്തം നാട്ടിലേക്ക്​ തിരിച്ചയക്കാനായിട്ടുണ്ടെന്ന്​ ഫിറോസ്​ പറഞ്ഞു. ഇതിനായി ഏതാണ്ട്​ നാല്​ ദശലക്ഷം ഡോളർ ചെലവിട്ടിട്ടുണ്ട്​. ഒരു ദശലക്ഷം​ ഡോളർ ഭാവി പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുകയും​ ചെയ്​തിട്ടുണ്ട്. യു.എ.ഇക്കുശേഷം സഹായം എത്തിക്കാൻ ശ്രമിക്കുന്ന രണ്ടാമത്തെ രാജ്യമാണ്​ ബഹ്​റൈൻ. ഇനി സൗദിയിലും ഇതര ജി.സി.സി രാജ്യങ്ങളിലും ഇൗ പദ്ധതി അധികാരികളുടെ മുന്നിൽ അവതരിപ്പിക്കും.അതാതിടത്തെ നീതിന്യായ വ്യവസ്​ഥയുടെ ചിട്ടവട്ടങ്ങൾക്കുള്ളിൽ നിന്നാണ്​ ഇത്​ ചെയ്യുന്നത്​. ഇതിന്​ ഏതെങ്കിലും എംബസികളുടെയോ എൻ.ജി.ഒകളുടെയോ പിന്തുണ തേടിയിട്ടില്ല. നേരിട്ട്​ സർക്കാർ സംവിധാനങ്ങളുമായാണ്​ ഇടപെടുന്നത്​. ജയിലിൽ,സഹായം ലഭിച്ചാൽ നാട്ടിലേക്ക്​ മടങ്ങാൻ സാധ്യതയുള്ളവരുടെ പട്ടിക അധികാരികളാണ്​ തരുന്നത്​. ഇതിൽ, ജാതി,  മത, ലിംഗ, ദേശ ഭേദങ്ങൾ പരിഗണിക്കാറില്ല. എല്ലാ നാടുകളിലുള്ളവർക്കും സഹായമെത്തിക്കും.

കൊലപാതകം, കൊള്ള പോലുള്ള ക്രിമിനൽ കുറ്റങ്ങൾ ചെയ്​തവർക്ക്​ സഹായം നൽകാറില്ല.  ബഹ്​റൈനിലെ വിവിധ അതോറിറ്റികളുമായി ഇൗ വിഷയം ചർച്ച ചെയ്യും. റമദാനിൽ തന്നെ സഹായമെത്തിക്കുന്ന നടപടികൾക്ക്​ തുടക്കമിടാൻ സാധിക്കുമെന്നാണ്​ കരുതുന്നത്​. 
ഇത്തരം സഹായ പ്രവർത്തനങ്ങളിൽ മനുഷ്യത്വം മാത്രമാണ്​ പരിഗണനയെന്നും ഇത്​ വ്യാപാരവുമായി കൂട്ടിക്കുഴക്കാറില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. 
ജ്വല്ലറി രംഗത്തെ പ്രമുഖ സ്​ഥാപനമായ ‘പ്യൂർ ഗോൾഡി’​​​െൻറ സ്​ഥാപകനും ചെയർമാനുമാണ്​ ഫിറോസ്​ മർച്ചൻറ്​.‘ലാ മൊഡ’ സൺഗ്ലാസസ്​, ‘പ്യൂർ ഗോൾഡ്​ പ്രോപർട്ടീസ്​’ എന്നീ സംരംഭങ്ങളും അദ്ദേഹം നടത്തുന്നുണ്ട്​. ജി.സി.സിക്ക്​ പുറമെ, ഏഷ്യയിലും ഏഷ്യ പെസഫിക്​ രാജ്യങ്ങളിലും കമ്പനി സജീവമാണ്​. 
ഇന്ത്യക്കാരനായ ഫിറോസ്​ മർച്ചൻറി​​​െൻറ പ്രവർത്തന കേന്ദ്രം ദുബൈ ആണ്​. 2018ഒാടെ, വിവിധ രാജ്യങ്ങളിലായി 300 ജ്വല്ലറി സ്​റ്റോറുകൾ തുറക്കാനാണ്​ ‘പ്യൂർ ഗോൾഡ്​’ ലക്ഷ്യമിടുന്നത്​. വാർത്തസമ്മേളനത്തിൽ നുഅ്​മാൻ ഹംസ, തജാമുൽ ബെയ്​ഗ്​ റഷീദ്​ എന്നിവരും പ​െങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain
Next Story