Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിദേശ തൊഴിലാളികളുടെ...

വിദേശ തൊഴിലാളികളുടെ അവകാശം  സംരക്ഷിക്കുന്നതില്‍ ബഹ്റൈന്‍ മുന്നിലെന്ന് 

text_fields
bookmark_border
വിദേശ തൊഴിലാളികളുടെ അവകാശം  സംരക്ഷിക്കുന്നതില്‍ ബഹ്റൈന്‍ മുന്നിലെന്ന് 
cancel

മനാമ: വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ശക്തമായ നിയമം രൂപപ്പെടുത്താന്‍ സാധിച്ചത് ബഹ്റൈന്‍െറ നേട്ടമാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ സംഘം എല്‍.എം.ആര്‍.എ അധികൃതരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്സിയുടെ നേതൃത്വത്തില്‍  സംഘത്തെ സ്വീകരിച്ചു. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബഹ്റൈനിലെ തൊഴില്‍ നിയമങ്ങള്‍ അധികൃതര്‍ വിശദീകരിച്ചു.
മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്ക്  അഭയ കേന്ദ്രം മേഖലയില്‍ തന്നെ ആദ്യമായി ആരംഭിച്ചത് ബഹ്റൈനിലാണ്. ഇരകള്‍ക്ക് മതിയായ സുരക്ഷ ഒരുക്കലാണ് അഭയ കേന്ദ്രം കൊണ്ടുദ്ദേശിക്കുന്നത്. 
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ ഒരേ സമയം സംരക്ഷിക്കാന്‍ കഴിയുന്ന നിയമങ്ങളാണ് ബഹ്റൈന്‍ തൊഴില്‍ നിയമത്തിന്‍െറ പ്രത്യേകതയെന്ന് ഉസാമ അല്‍അബ്സി വിശദീകരിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain
Next Story