Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപീപ്പിൾസ്​ ഫോറം...

പീപ്പിൾസ്​ ഫോറം ഭാരവാഹികൾ സ്​ഥാനമേറ്റു

text_fields
bookmark_border
പീപ്പിൾസ്​ ഫോറം ഭാരവാഹികൾ സ്​ഥാനമേറ്റു
cancel

മനാമ: ​പീപ്പിൾസ് ഫോറം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് സൗത്ത് പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ്​ റെജി  വർഗീസി​​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി. കെ. രാജശേഖരൻ പിള്ള മുഖ്യാതിഥിയായി പ​െങ്കടുത്തു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്​കാരം നേടിയ അദ്ദേഹത്തെ പീപ്പിൾസ് ഫോറം  മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ പൊന്നാട അണിയിച്ചു. ചടങ്ങ്​ രാജശേഖരൻ പിള്ള ദീപം കൊളുത്തി ഉദ്​ഘാടനം ചെയ്തു. 
വൃക്ക സംബന്ധമായ അസുഖം ബാധിച്ച കൊല്ലം  സ്വദേശി അജിത്തിന് ഒരുലക്ഷം രൂപ ധനസഹായം നൽകി. സെക്രട്ടറി ബിജുകുമാർ സ്വാഗതവും വൈസ് പ്രസിഡൻറ്​ സുന്ദർ പിള്ള നന്ദിയും രേഖപ്പെടുത്തി. അംഗങ്ങൾ  വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 

മെമ്പർഷിപ് സെക്രട്ടറി വിനീഷ് ഏരിയ കോഒാഡിനേറ്റർമാർക്ക്​ അംഗത്വ കാർഡ് വിതരണം ചെയ്തു. പുതിയ കമ്മിറ്റി ഭാരവാഹികൾ: സെക്രട്ടറി -ബിജുകുമാർ, വൈസ് പ്രസി.-സുന്ദർ പിള്ള, സി.ബി.ജയശീൽ,  ജോ.സെക്ര.- ശ്രീജൻ, ട്രഷറർ- ആസാദ്, കലാവിഭാഗം  സെക്ര.-നിഖിൽ, സാഹിത്യ വിഭാഗം സെക്ര.-റോഷി, മെമ്പർഷിപ് സെക്ര.-വിനീഷ്​, എക്​സിക്യൂട്ടിവ്​.-ശങ്കുണ്ണി, മനീഷ്, ദിലീപ്, സുനിൽ. ലേഡീസ് വിങ്​ കൺവീനർ-നീതു മനീഷ്, ജോ.കൺവീനർ-നിമിഷ നിഖിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain programms
Next Story