Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപു​ര​സ്‌​കാ​ര​ങ്ങ​ൾ...

പു​ര​സ്‌​കാ​ര​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി റി​പ്ലി​ക്ക! ഒ​പ്പം ഓ​ർ​മ​യും ശ്രീ​ധ​ര​ൻ സാ​റും!

text_fields
bookmark_border
പു​ര​സ്‌​കാ​ര​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി റി​പ്ലി​ക്ക! ഒ​പ്പം ഓ​ർ​മ​യും ശ്രീ​ധ​ര​ൻ സാ​റും!
cancel
camera_alt

ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഫി​ലിം ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഹൃ​സ്വ ച​ല​ച്ചി​ത്ര മേ​ള​ക്ക് സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ തി​രി​തെ​ളി​ക്കു​ന്നു, സൗ​ര​വ് രാ​കേ​ഷ്

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഫി​ലിം ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഹൃ​സ്വ ച​ല​ച്ചി​ത്ര മേ​ള​യി​ൽ മി​ക​ച്ച ചി​ത്ര​മു​ൾ​പ്പെ​ടെ നാ​ല് അ​വാ​ർ​ഡു​ക​ൾ ര​ഞ്ജു റാ​ൻ​ഷ് സം​വി​ധാ​നം ചെ​യ്ത റി​പ്ലി​ക്ക എ​ന്ന ചി​ത്രം ക​ര​സ്ഥ​മാ​ക്കി. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ജി.​എ​സ്. വി​ജ​യ​ൻ, സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ വി​പി​ൻ മോ​ഹ​ൻ, ക​ലാ​സം​വി​ധാ​യ​ക​നും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജൂ​റി അം​ഗ​വു​മാ​യ റോ​യി പി. ​തോ​മ​സ് എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യ മേ​ള​യി​ൽ പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​ർ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച 22 ചി​ത്ര​ങ്ങ​ളാ​ണ് മാ​റ്റു​ര​ച്ച​ത്.

മി​ക​ച്ച ചി​ത്രം (റി​പ്ലി​ക്ക), സം​വി​ധാ​യ​ക​ൻ: ര​ഞ്ജു റാ​ൻ​ഷ് (റി​പ്ലി​ക്ക), തി​ര​ക്ക​ഥ: കൃ​ഷ്ണ​കു​മാ​ർ പ​യ്യ​ന്നൂ​ർ (ശ്രീ​ധ​ര​ൻ സാ​റി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ), ഛായാ​ഗ്ര​ഹ​ണം സി.​ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ (ഓ​ർ​മ), ചി​ത്ര​സം​യോ​ജ​നം: ഹാ​രീ​സ് ഇ​ക്കാ​ച്ചു (റി​പ്ലി​ക്ക), ന​ട​ൻ ര​ഞ്ജു റാ​ൻ​ഷ് (റി​പ്ലി​ക്ക), ന​ടി സ്റ്റീ​വ മെ​ർ​ലി​ൻ ഐ​സ​ക്ക് (ഓ​ർ​മ) എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി.

ത​ത്സ​മ​യ തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ സൗ​ര​വ് രാ​കേ​ഷ് സം​വി​ധാ​നം ചെ​യ്ത ആ​ലി​സ് എ​ന്ന ചി​ത്ര​ത്തി​ന് ഓ​ഡി​യ​ൻ​സ് ചോ​യ്‌​സ് അ​വാ​ർ​ഡും ല​ഭി​ച്ചു. കേ​ര​ളീ​യ സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന പു​ര​സ്കാ​ര നി​ശ​യി​ൽ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. എ​പ്സ​ൺ ഐ ​പോ​യ​ന്റ് സ്പോ​ൺ​സ​ർ ചെ​യ്ത 1500 ഡോ​ള​ർ വി​ല​വ​രു​ന്ന സ​മ്മാ​ന​ങ്ങ​ളും വി​ജ​യി​ക​ൾ​ക്കാ​യി ന​ൽ​കി.

മ​ല​യാ​ള സി​നി​മ​ക്ക് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് ബി.​കെ.​എ​സ് ഫി​ലിം ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്റ് അ​വാ​ർ​ഡ് സി​ബി മ​ല​യി​ന് ന​ൽ​കി. ടോ​പ്പ് സി​ങ്ങ​ർ ഫെ​യിം മാ​സ്റ്റ​ർ അ​ർ​ജു​ൻ​ദേ​വി​ന്റെ ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ൽ സി​ബി മ​ല​യി​ൽ ചി​ത്ര​ങ്ങ​ളി​ലെ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​വും മി​ക​വു​റ്റ​താ​യി. സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ സ്വാ​ഗ​ത​വും മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ദി​ലീ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഫി​ലിം ക്ല​ബ് ക​ൺ​വീ​ന​ർ അ​രു​ൺ ആ​ർ. പി​ള്ള, ഫെ​സ്റ്റി​വ​ൽ കോ​ഓ​ഡി​നേ​റ്റ​ർ അ​ജ​യ് പി. ​നാ​യ​ർ, മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. ബി​ജു എം. ​സ​തീ​ഷ്, വി​ജി​ന സ​ന്തോ​ഷ്‌ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short Film FestivalFilm ClubBahrain Keraleeya Samajam
Next Story