Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘നിങ്ങളോടൊപ്പം’...

‘നിങ്ങളോടൊപ്പം’ താര-സംഗീത നിശ മേയ്​ 19ന്​

text_fields
bookmark_border
‘നിങ്ങളോടൊപ്പം’ താര-സംഗീത നിശ മേയ്​ 19ന്​
cancel

മനാമ: ചോയ്സ് അഡ്വർടൈസിങ്സി​െൻറ ബാനറിൽ മുരളീധരൻ പള്ളിയത്ത് ഒരുക്കുന്ന ‘നിങ്ങളോടൊപ്പം’ എന്ന താര^സംഗീത നിശ മേയ് 19ന് വൈകീട്ട് ഇൗസ ടൗൺ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരിപാടിയിൽ മലയാളത്തി​െൻറ പ്രിയതാരം മോഹൻലാലിനൊപ്പം സംവിധായകൻ പ്രിയദർശൻ,ഗായകൻ എം.ജി ശ്രീകുമാർ,നടി അനുശ്രീ, ഗായിക മഞ്ജരി തുടങ്ങി ചലച്ചിത്ര,സംഗീത മേഖലയിൽ നിന്നുള്ള വൻ താരനിരയുടെ സാന്നിധ്യമുണ്ടാകും. ‘മ്യൂസിക്കൽ റെയ്ൻ’, ‘ഉത്സവ്’ തുടങ്ങിയ മെഗാഷോകൾക്ക് ശേഷമാണ് പുതിയ പരിപാടി ഇൗ ഗ്രൂപ്പ് അവതരിപ്പിക്കുന്നത്.
എം.ജി ശ്രീകുമാറി​െൻറ നേതൃത്വത്തിലുള്ള 12അംഗ ടീം ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയാണ് സംഗീത പരിപാടികൾ അവതരിപ്പിക്കുക.  
സൂരജ്, സുമേഷ് ചന്ദ്രൻ,ശ്യാം പ്രസാദ്,അനിയപ്പൻ തുടങ്ങിയവർ ഒരുക്കുന്ന മിമിക്രി^ഹാസ്യ പരിപാടികളുമുണ്ടാകും. അനഘ എസ്.ലാലി​െൻറ നൃത്തവും രാജലക്ഷ്മി സുരേഷി​െൻറ  സംഗീതപരിപാടിയും നടക്കും. 
റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായ നടി ജുവൽ മേരിയും സ്നേഹ അജിത്തും ചേർന്നാണ് ഷോ നയിക്കുക. പ്രശസ്ത സിനിമ^കൊറിയോഗ്രാഫർ ബിജു സേവ്യറുടെ നേതൃത്വത്തിൽ ഒരുക്കുന്ന നൃത്തപരിപാടികളുമുണ്ടാകും. 
പരിപാടിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഒാട്ടിസം ബാധിച്ച കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന കോഴിക്കോട് പുറക്കാട് ‘ശാന്തിസദനം സ്കൂൾ ഫോർ ഡിഫ്രൻറ്ലി ഏബിൾഡി’ന് നൽകുമെന്ന് മുരളീധരൻ പള്ളിയത്ത് അറിയിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിക്കും.
മെജസ്റ്റിക് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇവൻറ് മാനേജർ ജോർജ് മാത്യ,അമ്പിളിക്കുട്ടൻ, ലത്തീഫ് പയ്യോളി, ബഷീർ അമ്പലായി, മജീദ് തണൽ, ലത്തീഫ് ആയഞ്ചേരി,പ്രദീപ് പുറവങ്കര, ചാരിറ്റി ചെയർമാൻ ഡിക്സൺ സൈറസ്,പ്രോഗ്രാം ഡയരക്ടർ എഫ്.എം.ഫൈസൽ, കൺവീനർമാരായ ജ്യോതിഷ് പണിക്കർ, ജഗത് ക്യഷ്ണകുമാർ, ഏലിയാസ് മാത,സുനിൽ കുമാർ, അജിത് കുമാർ, സൽമാൻ, രോഹിത് മുരളി, ലാലു, അബ്ബാസ്  തുടങ്ങിയവർ സംബന്ധിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain events
Next Story