Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2017 10:35 AM GMT Updated On
date_range 14 Sep 2017 10:35 AM GMTസൈനിക^പ്രതിരോധ രംഗത്ത് യു.എസുമായി നിർണായക ബന്ധം –പ്രധാനമന്ത്രി
text_fieldsbookmark_border
മനാമ: സൈനിക^പ്രതിരോധ രംഗത്ത് ബഹ്റൈന് യു.എസുമായി നിർണായക ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിനും സഹകരണത്തിനും ദീർഘനാളത്തെ ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എസ്.അംബാസഡർ വില്ല്യം റീബക്, യു. എസ്.നാവിക സേന സെൻട്രൽ കമാൻറിെൻറയും അഞ്ചാം കപ്പൽ പടയുടെയും സ്ഥാനമൊഴിയുന്ന കമാൻറർ അഡ്മിറൽ കിവെൻ എം.ഡോണിഗൻ എന്നിവരെ റിഫ പാലസിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ കമാൻറർ അഡ്മിറൽ ജോൺ അക്വിലിനോയെ ഇരുവരും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തി. അന്താരാഷ്ട്ര തലത്തിൽ വികസനവും സമാധാനാവും ഉറപ്പാക്കാനായി വിവിധ രാജ്യങ്ങളുടെ സഹകരണം ഉണ്ടാകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബഹ്റൈൻ^യു.എസ് ബന്ധം പരസ്പര ബഹുമാനത്തിെൻറയും സഹകരണത്തിെൻറയും അടിസ്ഥാനത്തിലാണ് വികസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളുടെയും താൽപര്യം മുൻനിർത്തി സഹകരണം വ്യാപിപ്പിക്കേണ്ടതുണ്ട്. മേഖലയുടെ സുരക്ഷക്കായി യു.എസ്. നാവിക സേന നിർണായക സേവനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story