Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐക്യസന്ദേശവുമായി...

ഐക്യസന്ദേശവുമായി 33ാമത് അറബ് ഉച്ചകോടി ഇന്ന് ബഹ്റൈനിൽ

text_fields
bookmark_border
ഐക്യസന്ദേശവുമായി 33ാമത് അറബ് ഉച്ചകോടി ഇന്ന് ബഹ്റൈനിൽ
cancel
camera_alt

അറബ് ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ എത്തിയ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ്

അൽ സീസിയെ ഹമദ് രാജാവ് അൽസാഖിർ പാലസിൽ സ്വീകരിക്കുന്നു

മനാമ: അറബ് രാജ്യങ്ങൾ തമ്മിലുള്ള വർധിച്ച സഹകരണം ലക്ഷ്യമിട്ട് 33ാമത് അറബ് ഉച്ചകോടി ഇന്ന് മനാമയിൽ നടക്കും. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ എല്ലാ അറബ് രാജ്യങ്ങളുടെയും ഭരണാധികാരികൾ പ​ങ്കെടുക്കും. അറബ്​ ഐക്യം ഊട്ടിയുറപ്പിക്കുക, അറബ്​, സമൂഹത്തിന്‍റെ വളർച്ചയും രാഷ്​ട്രീയവും സാമ്പത്തികവുമായ ഉയർച്ച ഉറപ്പാക്കുക എന്നീ അജണ്ടകളോടെ നടക്കുന്ന സമ്മേളനത്തിൽ ഫലസ്തീൻ പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങളും ചർച്ചചെയ്യും.

ഗസ്സ ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിനും മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും പരമാധികാരം സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾക്ക് സമ്മേളനം ഊർജം പകരും.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, സമ്മേളനത്തിന്റെ മുന്നൊരുക്ക യോഗങ്ങളിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തലവന്മാരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗവും സമ്മേളനത്തിന് മുന്നോടിയായി നടന്നു.

വിവിധ ഉദ്യോഗസ്ഥതല ചർച്ചകളും ഉച്ചകോടിയു​ടെ ഭാഗമായി നടക്കുന്നുണ്ട്. സമ്മേളനത്തിൽ പ​ങ്കെടുക്കാനെത്തിയ വിവിധ രാഷ്ട്രനേതാക്കൾക്ക് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ ഹൃദ്യമായ സ്വീകരണം നൽകി. സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാജ്യമെമ്പാടും സമ്മേളനത്തിന്റെ വരവറിയിച്ച് ബാനറുകൾ സ്ഥാപിച്ചിരിക്കുകയാണ്. പ​ങ്കെടുക്കുന്ന രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഉച്ചകോടി വിജയിപ്പിക്കുന്നതിനാവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ആഭ്യന്തരമന്ത്രി ജനറൽ ശൈഖ്​ റാശിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിൽ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain33rd Arab Summit
News Summary - 33rd Arab Summit in Bahrain today with a message of unity
Next Story