Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസുനിൽ ഇത്തവണയും...

സുനിൽ ഇത്തവണയും വ്രതത്തി​െൻറ ആനന്ദത്തിൽ

text_fields
bookmark_border
സുനിൽ ഇത്തവണയും വ്രതത്തി​െൻറ ആനന്ദത്തിൽ
cancel

മനാമ: ഒന്നര പതിറ്റാണ്ടായി പ്രവാസിയായ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി സി.കെ. സുനിലിന്​ റമദാൻ സമ്പൂർണ സമർപ്പണത്തി​​​െൻറ മാസമാണ്​. കഴിഞ്ഞ ആറുവർഷത്തോളമായി റമദാനിൽ മുടങ്ങാതെ വ്രതമനുഷ്​ഠിക്കുന്നയാളാണ്​ സുനിൽ. നേരത്തെ സാർ അലൂമിനിയത്തിലായിരുന്നു ജോലി.അവിടെ ഒപ്പം ജോലി ചെയ്യുന്ന പലരും നോ​െമ്പടുക്കുന്നവരായിരുന്നു. അത്​ പ്രചോദനമായി. മാത്രവുമല്ല വിവിധ വിശ്വാസങ്ങളിലെ നല്ലതെന്തും സ്വീകരിക്കാനുള്ള താൽപര്യം നേരത്തെയുണ്ടായിരുന്നുവെന്ന്​ സുനിൽ പറഞ്ഞു. 
പഠിക്കുന്ന കാലത്ത്​, റമദാനിൽ സുഹൃത്തുക്കൾ ​അന്ന പാനീയങ്ങൾ ഉപേക്ഷിക്കു​േമ്പാൾ, അതെങ്ങനെ സാധിക്കുന്നുവെന്ന്​ തോന്നിയിരുന്നു. പിന്നീട്​ പ്രവാസിയായി ബഹ്​റൈനിലെത്തി. നിരവധി നോമ്പുകാരെ കണ്ടു. അങ്ങനെയാണ്​ വ്രതം എടുത്തുതുടങ്ങിയത്​.  ടൂബ്ലിയിൽ പാർട്​ണർഷിപ്പിൽ ‘അത്താർ അലൂമിനിയം’ എന്ന സ്​ഥാപനം നടത്തുന്ന സുനിൽ ഭാര്യക്കും മക്കൾക്കുമൊപ്പം ഹാജിയാത്തിലാണ്​ താമസിക്കുന്നത്​.വീട്ടുകാർക്കും ത​​​െൻറ വ്രതാനുഷ്​ഠാനം കൗതുകമാണെന്ന്​ സുനിൽ പറഞ്ഞു. ​വ്രതാനുഷ്​ഠാന സമയത്ത്​ ശാരീരിക പ്രശ്​നങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. ശാന്തതയാണ്​ എ​േ​പ്പാഴും അനുഭവപ്പെടുന്നത്​.
അതുകൊണ്ട്​ വരും വർഷങ്ങളിലും നോമ്പുതുടരണമെന്നാണ്​ ആഗ്രഹമെന്ന്​ സുനിൽ പറഞ്ഞു. ബഹ്​റൈനിലെ പ്രമുഖ പ്രവാസി കൂട്ടായ്​മയായ ‘സംഗമം ഇരിങ്ങാലക്കുട’യുടെ ട്രഷറർ കൂടിയാണ്​ സുനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story