Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജയിൽ ശിക്ഷക്ക്​ ബദൽ...

ജയിൽ ശിക്ഷക്ക്​ ബദൽ മാർഗങ്ങൾ ; നിർദേശത്തിന്​ പാർലമെൻറ്​ അംഗീകാരം

text_fields
bookmark_border
ജയിൽ ശിക്ഷക്ക്​ ബദൽ മാർഗങ്ങൾ ; നിർദേശത്തിന്​ പാർലമെൻറ്​ അംഗീകാരം
cancel

മനാമ: പരമ്പരാഗത ജയിൽ ശിക്ഷക്കുപകരം കുറ്റവാളികൾക്ക്​ സാമൂഹിക സേവനം, വീട്ടുതടങ്കൽ, പുനരധിവാസ പദ്ധതികൾ തുടങ്ങിയവ നടപ്പാക്കുന്ന സർക്കാറി​​​െൻറ നിയമ നിർദേശം കഴിഞ്ഞ ദിവസം പാർലമ​​െൻറ്​ അംഗീകരിച്ചു. 
ഇത്​ പരിഗണനക്കായി ​ശൂറ കൗൺസിലിന്​ കൈമാറി. നീതിന്യായ, ഇസ്​ലാമിക കാര്യ, എൻഡോവ്​മ​​െൻറ്​ മന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അലി ആൽ ഖലീഫയാണ്​ പുതിയ നിയമ നിർദേശം അവതരിപ്പിച്ചത്​. ഇതിൽ ഏഴ്​ ബദൽ ശിക്ഷാനിർദേശങ്ങളാണ്​ അടങ്ങിയിട്ടുള്ളത്​. സാമൂഹിക സേവനം, വീട്ടുതടങ്കൽ, ഇലക്​ട്രോണിക്​ ടാഗിങ്​, ചില സ്​ഥലങ്ങളിൽ നിന്നുള്ള വിലക്കൽ, ഒറ്റപ്പെട്ട്​ താമസിപ്പിക്കൽ, പുനരധിവാസ പദ്ധതി പരിശീലന ക്ലാസുകളിൽ സംബന്ധിക്കൽ, കുറ്റകൃത്യവേളയിലുണ്ടായ നഷ്​ടം നികത്തൽ തുടങ്ങിയവയാണത്​. 
  വീട്ടുതടങ്കലിലുള്ളവർക്ക്​ ചില പ്രത്യേക അവസരങ്ങളിൽ അവിടം വിടാൻ സാധിക്കും. ഇക്കാര്യം തീരുമാനിക്കേണ്ടത്​ ആഭ്യന്തര മന്ത്രിയാണ്​. സാമൂഹിക സേവനം ശിക്ഷയായി ലഭിച്ചവർ ഒരു വർഷം വരെ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരും. 
നിലവിൽ ചെയ്യുന്ന ജോലിക്കുപുറമെ പ്രതിദിനം എട്ടുമണിക്കൂർ വരെയാണ്​ ജോലിയെടുക്കേണ്ടത്. ആദ്യം ജയിൽ ശിക്ഷ തന്നെയാണ്​ വിധിക്കുക. 
ഇത്​ ഒരു വർഷത്തിലധികം നീളുന്നില്ലെങ്കിൽ ബദൽ മാർഗങ്ങൾ പരിഗണിക്കും. ഒന്നു മുതൽ അഞ്ചുവർഷം വരെയുള്ള ജയിൽ ശിക്ഷ ലഭിച്ചയാൾക്ക്​ മെഡിക്കൽ കാരണങ്ങൾ കൊണ്ട്​ ജയിലിൽ കഴിയാനായില്ലെങ്കിൽ, വീട്ടുതടങ്കലും മറ്റ്​ ബദൽ ശിക്ഷകളും വിധിക്കും. 
ഒരു വർഷം വരെ തടവ്​ ലഭിച്ചയാൾക്ക്​ ഡിറ്റൻഷൻ സ​​െൻററിൽ ഒത്തുപോകാനാകുന്നില്ലെങ്കിൽ ശിക്ഷ പബ്ലിക്​ പ്രൊസിക്യൂഷ​​​െൻറ അനുമതിയോടെ മാറ്റാൻ അവസരമുണ്ടാകും. 
മികച്ച സ്വഭാവ റെക്കോഡുള്ള തടവുകാർ അവരുടെ ശിക്ഷയുടെ പകുതി കാലാവധി തികച്ചാൽ ജയിൽ വാർഡൻമാർക്ക്​ ഇവരുടെ ശിക്ഷ മാറ്റാൻ അഭ്യർഥിക്കാം. ശിക്ഷയുടെ മൂന്നിൽ രണ്ടുഭാഗം പൂർത്തിയാക്കിയ തടവുകാർക്കും അപേക്ഷ നൽകാം. ബദൽ ശിക്ഷാനിർദേശങ്ങൾ പാലിക്കാത്തവർക്ക്​ രണ്ടു വർഷം തടവും 200 ദിനാർ വരെ പിഴയും ലഭിച്ചേക്കും. ഇവരെ സഹായിക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും.
 പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നാൽ അത്​ ബഹ്​റൈൻ ശിക്ഷാസ​മ്പ്രദായത്തി​​​െൻറ മുഖഛായ മാറ്റുമെന്ന കാര്യം ഉറപ്പാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonment
News Summary - -
Next Story