Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആഘോഷങ്ങള്‍...

ആഘോഷങ്ങള്‍ ഒരുമയിലേക്ക് നയിക്കണം –ഫ്രന്‍റ്സ് സൗഹൃദ സംഗമം

text_fields
bookmark_border
ആഘോഷങ്ങള്‍ ഒരുമയിലേക്ക് നയിക്കണം –ഫ്രന്‍റ്സ് സൗഹൃദ സംഗമം
cancel

മനാമ: ആഘോഷങ്ങള്‍ മനുഷ്യനെ ഒരുമയിലേക്കും സ്നേഹത്തിലേക്കും നയിക്കണമെന്ന് ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഈദ്-ഓണം സൗഹൃദ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഒന്നിച്ചിരിക്കലും സൗഹൃദങ്ങള്‍ പങ്കുവെക്കലും കുറഞ്ഞുവരുന്ന ഇക്കാലത്ത് സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ളവര്‍ ഒത്തുചേര്‍ന്ന അസുലഭ മുഹൂര്‍ത്തമാണിതെന്ന് സംഗമത്തില്‍ സന്ദേശം നല്‍കവെ ഫ്രന്‍റ്സ് വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ്വി പറഞ്ഞു.
മനുഷ്യന്‍ ഭൗതിക വിഭവങ്ങളുടെ പേരില്‍ പരസ്പരം സംഘട്ടനത്തിലേര്‍പ്പെടുന്ന അവസ്ഥ പരിതാപകരമാണ്. ഭൂമിയും ആകാശവും വെള്ളവും വായുവും ഏതെങ്കിലും പ്രത്യേക വിഭാഗക്കാര്‍ക്ക് മാത്രം ആസ്വദിക്കാനും അനുഭവിക്കാനുമുള്ളതല്ല. എല്ലാ മനുഷ്യര്‍ക്കും പ്രകൃതിയിലെ അനേകകോടി ജീവജാലങ്ങള്‍ക്കും അതില്‍ അവകാശമുണ്ട്. ഇന്ന് വെള്ളത്തിന് വേണ്ടി പരസ്പരം പോരടിക്കുന്ന അവസ്ഥ പേടിപ്പെടുത്തുന്നതാണ്. മനുഷ്യന് ഏത് മതത്തില്‍ വിശ്വസിക്കാനും ആശയങ്ങള്‍ സ്വീകരിക്കാനും സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടുണ്ട്. അത് ഏതെങ്കിലും രാജ്യമോ ഭരണാധികാരികളോ അനുവദിച്ചതല്ല. പ്രപഞ്ച സൃഷ്ടാവ് തന്നെയാണ് അതിന് അനുമതി നല്‍കിയിട്ടുള്ളത്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത നാടുകളില്‍ വിവിധ സംസ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്നവരായി മനുഷ്യനെ സൃഷ്ടിച്ചത് പ്രപഞ്ച സൃഷ്ടാവാണ്. 
ഒന്നുമില്ലാതെ ഭൂമിയിലേക്ക് വന്ന മനുഷ്യന്‍ ഒന്നുമില്ലാതെയാണ് തിരിച്ചു പോകുന്നതെന്ന് ചിന്തിക്കുമ്പോള്‍ നമ്മുടെ ആര്‍ത്തിയും ദുരയും വര്‍ഗീയ ചിന്താഗതികളും അടക്കി ഭരിക്കാനുള്ള താല്‍പര്യവും അധികാരത്തിന് വേണ്ടിയുള്ള അടിപിടികളും അവസാനിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മനുഷ്യത്വത്തിന്‍െറയും സ്നേഹത്തിന്‍െറയും പാഠങ്ങള്‍ അടുത്ത തലമുറക്ക് നല്‍കാന്‍ കഴിയുന്നില്ളെങ്കില്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഫ്രന്‍റ്സ് പ്രസിഡന്‍റ് ജമാല്‍ നദ്വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. മാനവ സൗഹാര്‍ദത്തിനും ശാന്തിക്കും സമാധാനത്തിനുമായി നിലനില്‍ക്കുന്ന സംഘടനയാണ് ഫ്രന്‍റ്സ് എന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരുമായി തുറന്ന സൗഹൃദമാണ് സംഘടന ആഗ്രഹിക്കുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, കേരളീയ സമാജം വൈസ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, കെ.എം.സി.സി പ്രതിനിധി ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര, സീറോ മലബാര്‍ സൊസൈറ്റി പ്രസിഡന്‍റ് ജോസ് കെ. തോമസ്, സാമൂഹിക പ്രവര്‍ത്തകരായ പി.ടി നാരായണന്‍, സുബൈര്‍ കണ്ണൂര്‍, സോവിച്ചന്‍ ചേന്നാട്ടുശ്ശേരി, അഡ്വ. ജോയ് വെട്ടിയാടന്‍, എ.സി.എ ബക്കര്‍, ബഷീര്‍ അമ്പലായി (ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം) കെ.ടി സലീം (കാന്‍സര്‍ കെയര്‍ സൊസൈറ്റി), എഫ്.എം. ഫൈസല്‍ (ലാല്‍ കെയേഴ്സ്), ഷാജി കാര്‍ത്തികേയന്‍ (എസ്.എന്‍.സി.എസ്), വര്‍ഗീസ് കാരക്കല്‍ (സമാജം മുന്‍ പ്രസിഡന്‍റ്), നിസാര്‍ കൊല്ലം (എ.എ.പി) എന്നിവര്‍ സംസാരിച്ചു. 
ചന്ദ്രബോസ്, അസ്സയിനാര്‍ കളത്തിങ്കല്‍,പി.വി സിദ്ദീഖ്, സലാം മമ്പാട്ടുമൂല, ജോണ്‍ ഐപ്, കെ. ജനാര്‍ദനന്‍, ജയശങ്കര്‍, യു.കെ മേനാന്‍, അബ്ദുല്‍ ഖാദര്‍ മറാസീല്‍, ബാജി ഓടംവേലി, സുധി പുത്തന്‍വേലിക്കര, സാനി പോള്‍, ജോണ്‍ പനക്കല്‍, മുഹമ്മദ് അലി, ഷിബു മലയില്‍, രാജീവ് വെള്ളിക്കോത്ത്, ജ്യോതി മേനോന്‍, ജ്യോതിഷ് പണിക്കര്‍, ആര്‍. പവിത്രന്‍, പി.കെ പവിത്രന്‍, സേവി മാത്തുണ്ണി, കെ. അജയ്കുമാര്‍, ശിവദാസ് നായര്‍, ഇഖ്ബാര്‍ എടക്കുറിശ്ശി, അലി കൊയിലാണ്ടി, നൗഷാദ് മഞ്ഞപ്ര, സന്തോഷ്, ജോസ് ആന്‍റണി, ഈപ്പന്‍ ജോര്‍ജ്, അനസ് റഹീം തുടങ്ങി ഒട്ടേറെ  മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം പരിപാടിയെ ശ്രദ്ധേയമാക്കി. 
ഫ്രന്‍റ്സ് ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതവും പി.ആര്‍ കണ്‍വീനര്‍ ഗഫൂര്‍ മൂക്കുതല നന്ദിയും രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് അംഗങ്ങളായ ഇ.കെ സലീം, സി. ഖാലിദ്, എം. അബ്ബാസ്, എം. ബദ്റുദ്ദീന്‍, കെ.എം മുഹമ്മദ്, സി.എം മുഹമ്മദ് അലി, ജമീല ഇബ്രാഹിം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
Next Story