Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightPlanschevron_rightചെലവ്​ എട്ടുലക്ഷം; ഏഴു...

ചെലവ്​ എട്ടുലക്ഷം; ഏഴു മാസത്തിനുള്ളിൽ വീട്​ റെഡി

text_fields
bookmark_border
ചെലവ്​ എട്ടുലക്ഷം; ഏഴു മാസത്തിനുള്ളിൽ വീട്​ റെഡി
cancel

‘ചെലവ്​ കുറഞ്ഞ വീടുകളുടെ പ്രചാരകൻ’ എന്ന ടാഗ്​ലൈൻ കണ്ടാണ്​ അനൂഷ്​ ജി.കെ കോൺട്രാക്​ടിംഗി​​​െൻറ സാരഥിയായ പ്ര സൂൻ സുഗതനുമായി പരിചയപ്പെടുന്നത്​. അത്തരം വിശേഷണങ്ങ​െളല്ലാം ഉണ്ടെങ്കിലും നമ്മുടെ സങ്കൽപത്തിലുള്ള വീടിനെ കുറ ിച്ച്​ സംസാരിക്കു​േമ്പാൾ, ബജറ്റ്​ കുത്തനെ ഉയരുകയും അത്​ ഏറ്റവും മിനിമലാണെന്ന്​ അവർ നമ്മെ വിശ്വസിപ്പിക്കുകയു ം അത്​ അനുസരിച്ച്​ നിർമാണം തുടങ്ങി അമിത ബാധ്യത തലയിലേറ്റുകയും ചെയ്യുന്നതാണ് സർവ്വ സാധാരണയായി നടക്കാറുള്ളത്​. എന്നാൽ മൂന്നുകിടപ്പുമുറികൾ ഉൾപ്പെട്ട വീട്​ കടം വരുത്താതെ പൂർത്തിയാക്കാമെന്ന്​​ ഡിസൈനറും വാസ്​തുവിദഗ്​ധനും കൂടിയായ പ്രസൂൻ സുഗതൻ ഉറപ്പു നൽകി. ജി.കെ കോൺട്രാക്​ടിംഗി​​​െൻറ പാർട്ട്​ണർ ജോർജ്​ ലാലുമായി കൂടിയാലോചിച്ച്​ കൊല്ലം മുഖത്തലയിൽ പാരലൽ കോളജ്​ അധ്യാപകനായ അനൂഷിനും കുടുംബത്തിനുവേണ്ടി ഗൃഹനിർമാണം ഇവർ ഏറ്റെടുത്തു. ഏഴുമാസം കൊണ്ട്​ നിർമാണം പൂർത്തിയാക്കി ഗൃഹപ്രവേശനം നടന്നു, അതും വെറു ​എട്ടുലക്ഷം രൂപ ചെലവിൽ.

808 ചതുരശ്രയടിയിൽ രൂപകൽപന ചെയ്​ത വീട്ടിൽ സിറ്റ്​ ഔട്ട്​ , ലിവിങ്​, ഡൈനിങ്​ റൂം മൂന്നു കിടപ്പുമുറികൾ, കോമൺ ബാത്​റൂം,അടുക്കള എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്​.

ഇൻർലോക്ക്​​ മഡ്​ ​ബ്രിക്​സ്​ കൊണ്ടാണ്​ ചുവർ പണിതത്​. മഡ്​ ബ്രിക്​സ്​ വളരെ മിനുസമുള്ളതിനാൽ അകത്തളത്തും പുറത്തുമുള്ള സിമൻറ്​ പ്ലാസ്​റ്റിങ്​ ഒഴിവാക്കാനായി. അതുവഴി സിമൻറി​​​​െൻറയും തേപ്പി​​​​െൻറയും ചെലവും ലാഭിച്ചു.

ഫില്ലർ സ്ലാബ്​ ശൈലിയിലാണ്​ റൂഫിങ്ങ്​ ചെയ്​തത്​. ഈ രീതിയിൽ കോൺ​ക്രീറ്റ്​ ചെയ്യു​േമ്പാൾ കമ്പികളുടെ എണ്ണം കുറയുമെന്നതിനാൽ 40 ശതമാനം ചെലവ് കുറഞ്ഞു.

അകത്തളത്ത്​ ഹൈലൈറ്റ്​ ​വാളുകളിൽ സിമൻറ്​ പ്രൈമർ അടിച്ച്​ മിനുസപ്പെടുത്തി. മറ്റ്​ ചുവരുകളിൽ പുട്ടി അടിച്ച്​ പെയിൻറ്​ ചെയ്​തു.

വീടി​​​​െൻറ കോണുകളും ജനലുകളുടെ വശങ്ങളും നാലിഞ്ച്​ വീതിയിലും ഒരിഞ്ച്​ കനത്തിലും ബോർഡർ പ്ലാസ്റ്റർ ചെയ്​തു. ഇതിൽ വേറിട്ട നിറം നൽകി.

പഴയ വീട്​ പൊളിച്ചതി​​​​െൻറ തടികൾ റീസൈക്കിൾ ചെയ്​താണ്​ ജനലുകളും വാതിൽ പടികളും നിർമിച്ചത്​. ഇതും ഗണ്യമായി കുറച്ചു.

സിറ്റ്​ ഔട്ടിലെ തൂണിന്​ ക്ലാഡിങ്​ ടൈൽ നൽകി മനോഹരമാക്കി. ഇത്​ ഉൾപ്പെടെ വീടിന്​ മുഴുവനായി വിരിക്കാൻ 25000 രൂപക്കുള്ള ടൈലാണ്​ വാങ്ങിയത്​. ഗുണമേന്മയുള്ളതും എന്നാൽ കുറഞ്ഞ വിലയുടേതുമായ ടൈലുകൾ തെരഞ്ഞെടുക്കുകയായിരുന്നു.

ഫോൾസ്​ സീലിങ്​ നൽകാതെ ലൈറ്റ്​, ഫാൻ പോയിൻറുകൾ നേരിട്ട്​ നൽകിയതും ചെലവ്​ കുറച്ചു.

കിടപ്പുമുറികളിൽ ചെറുത്​ അനൂഷി​​​​െൻറ മകൾക്കുള്ള പഠനമുറിയായാണ്​ ഒരുക്കിയത്​. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള നിറവും ​ചിത്രങ്ങളും മുറിക്ക്​ നൽകി ആകർഷകമാക്കി. കൂടാതെ പുസ്​തകങ്ങൾ വെക്കുന്നതിന്​ ചുവരിൽ തന്നെ ഷെൽഫും നൽകി.

ഡൈനിങ്​ ഹാളിൽ ആറുപേർക്ക്​ ഇരിക്കാവുന്ന ടേബിൾ സജീകരിച്ചു. ഇവിടെ തന്നെ ടിവി യൂനിറ്റും ഫ്രിഡ്​ജ്​ വെക്കാനുള്ള പോയിൻറും നൽകി.

നിർമാണം പൂർത്തിയായപ്പോൾ അനൂഷിന്​ ചെലവ്​ വന്നത്​ എ​ട്ടേകാൽ ലക്ഷം രൂപയാണ്​. ചതുരശ്രയടിക്ക്​ 1000 രൂപയാണ്​ ചെലവ്​ വന്നത്​.

2018 ആഗസ്​റ്റിൽ നിർമാണം തുടങ്ങിയ ജി.കെ കോൺട്രാക്​ടിംഗ്​​ 2019 മാർച്ചിൽ വീടി​​​​െൻറ താക്കോൽ ഉടമക്ക്​ കൈമാറി. ചെലവ്​ കുറക്കാനുള്ള ആസൂത്രണത്തിനാണ്​ കൂടുതൽ സമയമെടുത്തത്​. അനൂഷ്​ വീട്ടുടമയായി മാറി നിൽക്കാതെ നിർമ്മാണ ചുമതല ഏറ്റെടുത്ത്​ സജീവമായിരുന്നു. അയലത്തെ വീട്​ കണ്ട്​ കടം വാങ്ങി ആഢംബര മാളിക പണിയുന്ന സാധാരണ മലയാളിക്ക്​ പാഠമാവുകയാണ്​
ആവശ്യങ്ങൾക്ക്​ മുൻഗണന നൽകി ബാധ്യതയില്ലാതെ വീടെന്ന സ്വപ്​നം സാക്ഷാത്​കരിച്ച അനൂഷും ആ സ്വപ്​നത്തിന്​ ചുക്കാൻ പിടിച്ച ഡിസൈനർ പ്രസൂൻ സുഗതനും.

പ്രസൂൻ സുഗതൻ

ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ
വാസ്തുശാസ്ത്ര പ്രചാരകൻ

ജി.കെ കോൺട്രാക്​ടിംഗ്​​
(മാനേജിങ്​ പാർട്ട്​ണർ)
കോട്ടയം 9946419596

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grihambudget homeInterlock bricksMud bricksPlastering
News Summary - Budget Home - Eight Lakh Home - Home making- Griham
Next Story