Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മടക്കിവെച്ച വസ്​ത്രങ്ങളുടെ അവസ്​ഥയറിയാമോ?  ​അലമാര വൃത്തിയായി സൂക്ഷിക്കാൻ ചില പൊടിക്കൈകൾ
cancel
Homechevron_rightGrihamchevron_rightDécorchevron_rightമടക്കിവെച്ച...

മടക്കിവെച്ച വസ്​ത്രങ്ങളുടെ അവസ്​ഥയറിയാമോ?  ​അലമാര വൃത്തിയായി സൂക്ഷിക്കാൻ ചില പൊടിക്കൈകൾ

text_fields
bookmark_border

എല്ലാവരുടെയും പ്രിയപ്പെട്ട വസ്​ത്രങ്ങ​െളാക്കെയും ഇപ്പോൾ അലമാരകളിൽ വിശ്രമത്തിലായിരിക്കും. ആഘോഷങ്ങൾക്കും വിശേഷ അവസരങ്ങൾക്കും മറ്റും ധരിക്കാൻ കരുതി വെച്ച ആ വസ്​ത്രങ്ങൾക്കൊന്നും ഇപ്പോൾ വെളിച്ചം കാണാൻ ഭാഗ്യമില്ലല്ലോ. കോവിഡ്​ കാലത്ത്​ ജോലി പോലും വീട്ടിൽ നിന്നായതോടെ, ദിവസങ്ങളും ആഴ്​ചകളും മാസങ്ങളും കടന്ന്​ വിശ്രമം നീളുന്ന ആ വസ്​ത്രങ്ങളുടെ അവസ്​ഥ എന്താണെന്ന്​ ഒന്ന്​ എടുത്ത്​ നോക്കുന്നത്​ നല്ലതാണ്​. മറ്റൊന്നുകൊണ്ടുമല്ല, ഇത്​ മഴക്കാലമാണ്​. കാത്തുസൂക്ഷിച്ച ആ വസ്​ത്രങ്ങളും ലെതർ ചെരിപ്പുകളും ഷൂവുമൊക്കെ പൂപ്പൽ പട്ടാളം കീഴടക്കാൻ സാധ്യതയേറെയാണ്​.

ഇഷ്​ടപ്പെട്ട വസ്​ത്രങ്ങളും മറ്റുമൊക്കെ അങ്ങനെയൊരു ഭാഗ്യ പരീക്ഷണത്തിന്​ വിട്ടുകൊടുക്കാതിരിക്കാൻ ചില പൊടിക്കൈകളു​ണ്ട്​. ഒന്ന്​ മനസ്​ വെച്ചാൽ, അലമാരയിൽ സൂക്ഷിച്ച വസ്​ത്രങ്ങളൊക്കെയും കൊതിതീരും വരെ ധരിച്ച്​ നടക്കാം.

അലമാരയിൽ വസ്​ത്രങ്ങൾ വെക്കുന്നതിന്​ മുമ്പ്​ പേപ്പർ വിരിക്കുന്നത്​ ഇൗർപ്പം കുറയാൻ ഉപകരിക്കും. അടച്ച സ്ഥലത്തിനുള്ളിലെ ഈർപ്പം പേപ്പർ നിയന്ത്രിക്കും.

വാർഡ്രോബിൽ അൽപം ഉപ്പ് പൊതിഞ്ഞ്​ ​വെക്കുന്നതും ഈർപ്പം നിയന്ത്രിക്കാൻ നല്ലതാണ്​.

മസ്ലിൻ ബാഗിലോ മറ്റോ കുറച്ച് കർപ്പൂരം നിറച്ച്​ അലമാരയിൽ വെച്ചാൽ ഈർപ്പം കുറക്കുന്നതിനൊപ്പം വസ്​ത്രങ്ങളുടെ ദുർഗന്ധം ഇല്ലാതാക്കാനും സഹായിക്കും.


വാർഡ്രോബി​െൻറ ഏ​െതങ്കിലുമൊരു ഭാഗത്ത്​ അൽപം ഉണങ്ങിയ വേപ്പില ഇട്ടാൽ വസ്​ത്രങ്ങളുടെ പുതുമ നിലനിർത്താനും പൂപ്പൽ പടരുന്നത്​ ഒഴിവാക്കാനുമാകും.

വസ്ത്രങ്ങൾക്കിടയിൽ നാഫ്തലീൻ ബാളുകൾ വെക്കുന്നത്​ കൂറ പോലുള്ള ജീവികളെ അലമാരയിൽ നിന്ന്​ അകറ്റാൻ സഹായകരമാണ്​.

പൂപ്പൽ വളരുന്നത് എങ്ങനെ ഒഴിവാക്കാം

വായുവിലെ ഈർപ്പം, വായുസഞ്ചാരത്തി​െൻറ കുറവ്​ എന്നിവ കാരണം വളരുന്ന ഒരു ഫംഗസാണ് വസ്​ത്രങ്ങളിൽ കാണുന്ന പൂപ്പൽ. ഇൗ രണ്ട്​ കാരണങ്ങളും ഒഴിവാക്കാനായാൽ പൂപ്പലും ഒഴിവാക്കാം.

അലമാര പുറം ചുമരിനോട്​ ചേർന്ന്​ നിൽക്കുന്നത്​ ഒഴിവാക്കുന്നത്​ ഈർപ്പം കുറക്കാനുള്ള ഒരു വഴിയാണ്​. മറ്റേതെങ്കിലും ചുമരിനോട്​ ചേർത്തിടുകയോ ചുമരിനും അലമാരക്കും ഇടയിൽ അൽപം സ്​ഥലം വിടുകയോ ചെയ്യാം.

സമീപഭാവിയിൽ ധരിക്കാൻ ആഗ്രഹിക്കാത്ത വസ്ത്രങ്ങൾ സൂക്ഷിക്കു​േമ്പാൾ പൂർണമായും ഉണങ്ങിയിട്ടുണ്ടെന്ന്​ ഉറപ്പുവരുത്തണം. ശേഷം വായു കടക്കാത്ത വിധം പൊതിഞ്ഞ്​ സൂക്ഷിച്ചാൽ പൂപ്പൽ പിടിക്കുന്നതിൽ നിന്ന്​ രക്ഷപ്പെടാം.

അലമാരയിൽ‌ വളരെക്കാലമായി അടുക്കി വെച്ച വസ്ത്രങ്ങളിൽ‌ പൂപ്പൽ വളരും. വസ്ത്രങ്ങൾ എല്ലായ്പ്പോഴും ഉണങ്ങിയതാണെന്ന് ഉറപ്പാക്കുക. കഴിയുമെങ്കിൽ, അലമാരയിൽ അടുക്കി വെക്കുന്നതിന്​ മുമ്പായി വസ്ത്രങ്ങൾ ​വെയിലത്ത് ഉണക്കണം. ഡ്രൈയറിൽ ഉണക്കിയതിന്​ ശേഷവും ഇങ്ങനെ വെയിലത്ത്​ ഉണക്കുന്നത്​ ഇൗർപ്പാംശം ഇല്ലാതാക്കാൻ നല്ലതാണ്​.

അലമാരയിൽ സൂക്ഷിച്ച വസ്​ത്രങ്ങൾ ഇടക്കൊന്ന്​ എടുത്ത്​ പരിശോധിക്കുന്നതും ഇനി ധരിക്കാൻ സാധ്യതയില്ലെന്ന്​ കരുതുന്നവ ഒഴിവാക്കുന്നതും നല്ലതാണ്​. എറെ കാലമായി അനങ്ങാതെയിരിക്കുന്ന വസ്​ത്രങ്ങളിൽ, മഴക്കാലം പോലുള്ള സന്ദർഭങ്ങളിൽ ഇൗർപ്പം വരാനും പൂപ്പൽ വളരാനുമുള്ള സാധ്യതയേറെയാണ്​. മറ്റു വസത്രങ്ങളെ കൂടി ആ പൂപ്പൽ പിന്നീട്​ നശിപ്പിക്കുകയും ചെയ്യും.


ഷൂവും ബാഗും സൂക്ഷിച്ചില്ലെങ്കിൽ മഴക്കാലം പണിതരും

​മഴക്കാലത്ത്​ െലതർ ചെരിപ്പുകളും ഷൂവുകളും ബാഗുകളുമൊക്കെ നാശമാകാൻ ചെറിയ ഒരശ്രദ്ധ മതി. ഷൂസും ബാഗുകളുമൊക്കെ സൂക്ഷിച്ച്​ വെച്ച സ്​ഥലം ഈർപ്പ രഹിതമായിരിക്കണം. വാക്സ് പോളിഷ് അല്ലെങ്കിൽ ഡസ്റ്റർ ബ്രഷ് ഉപയോഗിച്ച് അവയെ വൃത്തിയാക്കി നേർത്ത തുണി സഞ്ചികളിൽ പൊതിഞ്ഞ്​ വെക്കുന്നതാണ്​ നല്ലത്​.

സിലിക്ക ജെൽ പാക്കറ്റുകൾ ഷൂസിലും ബാഗിലും ഇട്ട ശേഷം തുണിയിൽ പൊതിഞ്ഞ്​ വെക്കുന്നതാണ്​ നല്ലത്​. സിലിക്ക ജെൽ ഈർപ്പവും ദുർഗന്ധവും ആഗിരണം ചെയ്യും.

പ്ലാസ്റ്റിക് ബാഗുകൾ അകത്തുള്ള ഈർപ്പം പുറത്ത്​ വിടാതെ സൂക്ഷിക്കുന്നതിനാൽ ലെതറിനെ നശിപ്പിക്കും. അതിനാൽ, ലെതർ വസ്​തുക്കൾ നന്നായി ഉണങ്ങിയ അവസ്​ഥയി​ലല്ലെങ്കിൽ തുണി സഞ്ചിയിൽ തന്നെ സൂക്ഷിക്കുന്നതാണ്​ നല്ലത്​.

ഷൂസ് സൂക്ഷിക്കുന്ന അറയിൽ കർപ്പൂരം, നഫ്താലിൻ, ഉപ്പ് എന്നിവ ​െവക്കുന്നത്​ നല്ലതാണ്​.

ഷൂസും ബാഗുകളും ഉണക്കാൻ ഹെയർ ഡ്രയർ ഉപയോഗിക്കാവുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grihamhome tipswardrobe
Next Story