Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightഅകത്തളത്തേക്ക്​...

അകത്തളത്തേക്ക്​ കാറ്റിനും വെട്ടത്തിനും സ്വാഗതം

text_fields
bookmark_border
അകത്തളത്തേക്ക്​ കാറ്റിനും വെട്ടത്തിനും സ്വാഗതം
cancel

ആരോഗ്യകരമായ ഒരു വാസസ്​ഥാനം എന്നാൽ പ്രകൃതിയിലെ ​​​സ്രോതസ്സുകളെ ഹനിക്കാതെ, അവയെ പരമാവധി പ്രയോജനപ്പെടുത്ത ിക്കൊണ്ടുള്ള നിർമിതികളാകണം​. ഏത്​ ശൈലിയിലുള്ള വീടാണെങ്കിലും പ്രകൃതിയുടെ സാന്നിധ്യമറിയിക്കാൻ അൽപമൊന്ന്​ ശ ്രദ്ധിച്ചാൽ മതി. പാരമ്പര്യേതര ഉൗർജ സ്രോതസുകളായ കാറ്റും വെളിച്ചവും എങ്ങനെ അകത്തളങ്ങളിൽ എത്തിക്കാം. പകൽ സമയങ് ങളിൽ ലൈറ്റ​ി​​െൻറ ഉപയോഗം പാടേ ഒഴിവാക്കാൻ എന്തുചെയ്യണം. ഫാൻ ഇടാതെ വീടിനകത്ത്​ ഇരിക്കാൻ സാധിക്കുമോ?

വീട് ​ വെ​ക്കാൻ തെരഞ്ഞെടുക്കുന്ന പ്ലോട്ടി​​െൻറ ആകൃതിയും ഘടനക്കും അനുസരിച്ച്​ വീട്​ രൂപകൽപന ചെയ്യു​േമ്പാൾ പ്രകൃ തിയോട്​ അടുക്കാനുള്ള ഒരു ഉപാധിയാകുന്നു. അതുപോലെതന്നെയാണ്​ പ്രകൃതിയിൽ നിന്നുള്ള കാറ്റിനെയും വെളിച്ചത്തെയും അകത്തളത്തിലേക്ക്​ എത്തിക്കുന്നതും. കാറ്റും വെളിച്ചവും മഴയും ധാരാളമായി ലഭിക്കുന്ന നമ്മുടെ നാട്ടിൽ അവ പ്രയോജനപ്പെടുത്താൻ പാകത്തിനുള്ള ഡിസൈൻ രീതികളും നയങ്ങളുമാണ്​ അവലംബിക്കേണ്ടത്​. പുതിയ തലമുറ എത്രമാത്രം ​പ്രാധാന്യം ഇൗ കാര്യങ്ങൾക്ക്​ കൊടുക്കുന്നു എന്നു നാം ചിന്തിക്കേണ്ടതാണ്​. സമകാലീന ശൈലിയിൽ നിർമിക്കുന്ന വീടുകളിൽ ഇൗ ശ്രോതസ്സുകളെ ഉള്ളിലേക്കാവാഹിക്കാൻ ഉള്ള മാർഗങ്ങൾ സ്വീകരിച്ചുവരുന്നത്​.ജനലുകളുടെയും വാതിലുകളുടെയും എണ്ണവും വലിപ്പവും കൂട്ടിയും നടുമുറ്റങ്ങളുടെ കടന്നുവരവും, കോർട്ട്​ യാർഡ്​ എന്ന സങ്കൽപവും, പർഗോള നൽകിയ റൂഫിങ്​ രീതിയും ഡോർ കം വി​േൻഡാസും എല്ലാം ഇതി​​െൻറ ഭാഗമായി കടന്നുവന്ന പരിവർത്തനങ്ങളാണ്​.

ഉഷ്​ണമേഖലയിൽ സ്​ഥിതിചെയ്യുന്ന നമ്മുടെ കേരളത്തിലെ വീടുകൾക്ക്​, ഒാപൺ കൺസെപ്​റ്റ്​ അഥവാ തുറന്ന നയം സ്വീകരിക്കുന്നതായിരിക്കും ഉചിതം. ഇനി തുറന്ന നയം സ്വീകരിച്ചുകൊണ്ട്​ എങ്ങനെ ശുദ്ധവായുവും വെട്ടവും ഉള്ളിലേക്കെത്തിക്കാം? വീട്​ പണിയാൻ ഉദ്ദേശിക്കു​േമ്പാൾ തന്നെ കാറ്റി​​െൻറയും വെളിച്ചത്തി​​െൻറയും ദിശ അറിഞ്ഞുവേണം പ്ലാൻ തയാറാക്കാൻ. പ്ലാനിങ്ങി​​െൻറ പ്രാരംഭഘട്ടത്തിൽ വരുന്ന ഒരു കാര്യമാണിത്​. കേരളത്തിൽ തെക്ക്​ പടിഞ്ഞാറൻ കാറ്റാണ്​ നമുക്ക്​ ലഭിക്കുന്നത്​. അതുകൊണ്ടുതന്നെ വാതിലുകളും ജനലുകളും ആവശത്ത്​ കൂടുതലായി കൊടുക്കുക. അതിൽ പ്രധാനമായിട്ടുള്ളതാണ്​ ക്രോസ്​ വ​െൻറിലേഷൻ കൊടുക്കുക എന്നത്​ (എതിർ ദിശയിലുള്ള ജനലുകൾ) കാറ്റ്​ അല്ലെങ്കിൽ വെളിച്ചം ഉള്ളിൽ കയറിയിറങ്ങി ​േപാകാനുള്ള സംവിധാനമാണ്​ നാം ഒരുക്കികൊടുക്കേണ്ടത്​.

ഇൗ രീതി അവലംബിക്കുന്നതിലൂടെ വീടിനുള്ളിലെ ചൂടിനെ പുറന്തള്ളാനും വീടിനെ തണുപ്പിക്കാനും സാധിക്കുന്നു. ക്രോസ്​ വ​െൻറിലേഷൻ നൽകാതെ ഒാപണിങ്ങുകൾ നൽകുന്നതിൽ കാര്യമില്ല. ഉള്ളിലേക്ക്​ കയറുന്ന വായുവിനെ പുറന്തള്ളാനുള്ള സംവിധാനവും നൽകേണ്ടതാണ്​.

നടുമുറ്റം / കോർട്ട്​ യാർഡ്​

സൗന്ദര്യവും സ്വകാര്യതയും നൽകിയുള്ള പണിയുന്ന നടുമുറ്റങ്ങളും കോർട്ട്​ യാർഡുകളും ഇന്ന്​ സമകാലീന ശൈലിയുടെ പൂരകങ്ങളാണ്​ ഇവ. വേണ്ടവിധം നൽകിയാൽ സൂര്യപ്രകാശത്തെ നേരിട്ട്​ അകത്തളങ്ങളിലെത്തിക്കാൻ സാധിക്കുന്നു. ഡിസൈ​​െൻറ ഭാഗമായി മാത്രം ഇതിനെ പരിഗണിച്ചാൽ പ്രയോജനം നമുക്ക്​ ലഭ്യമാകില്ല. എന്നാൽ പണ്ടുകാലങ്ങളിൽ മനകളിലും ഇല്ലങ്ങളിലുമെല്ലാം നടുമുറ്റങ്ങൾ വലിയൊരു സ്​ഥാനം വഹിച്ചിരുന്നു. മഴയും വെയിലും കാറ്റും എല്ലാം ​തൊട്ടറിഞ്ഞ്​ ഒത്തുകൂടാനൊരു സ്​ഥലം കാറ്റിനും വെളിച്ചത്തിനും വളരെ അധികം പ്രാധാന്യം കൊടുത്തുകൊണ്ടായിരുന്നു പണ്ടുകാലത്തെ കെട്ടിടങ്ങളുടെ രൂപകൽപന. എന്നാൽ ഇന്ന്​ കോർട്ട്​ യാർഡി​​െൻറ സ്​ഥാനം സ്​റ്റെയർകേസി​​െൻറ അടിയിലും മറ്റുമായി ചുരുങ്ങി. കാറ്റിനെയും വെളിച്ചത്തെയും കാര്യമായി വീടിന്​ ഉള്ളിലെത്തിക്കാൻ ശരിയായ ദിശയിലാണ്​ കോർട്ട്​ യാർഡുകൾക്ക്​ സ്​ഥാനം നൽകേണ്ടത്​. കാറ്റി​​െൻറയും വെളിച്ചത്തി​​െൻറയും ഗതിക്ക്​ അനുസരിച്ച്​ സൈറ്റിൽ വീട്​ നിലനിർത്തുന്നതിനാണ്​ ഒാറി​യ​േൻറഷൻ ഒാഫ്​ ബിൽഡിങ്​ എന്ന്​ പറയുന്നത്​.

ശ്രദ്ധിക്കാം:
* ക്രോസ്​ വ​െൻറിലേഷൻ
* കോർട്ട്​ യാർഡി​​െൻറ സ്ഥാനം
* ഓപണിങ്ങുകൾ നൽകുന്ന സ്ഥാനം
* ഓപണങ്ങുകളുടെ വലുപ്പം
*കെട്ടിടനിർമാണ രീതി

ലൈറ്റി​​െൻറയും ഫാനി​​െൻറയും ഉപയോഗം കുറച്ചുകൊണ്ടുള്ള പ്രകൃതിയിലെ സ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്താൻ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധചെലുത്താം.

വിവരങ്ങൾക്ക്​ കടപ്പാട്​
Dr. Nijas K.S
Kottayam, Ph: 8129656242

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interiorhome makinggrihamwindSunlight
News Summary - Home making- Openings - Interior - Griham
Next Story