Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഅ​റേ​ബ്യ​ൻ രു​ചി​യി​ൽ...

അ​റേ​ബ്യ​ൻ രു​ചി​യി​ൽ ഫി​ഷ് ഗ്രി​ൽ

text_fields
bookmark_border
fish grill
cancel

പ​ല​ർ​ക്കും പ്രി​യ​പ്പെ​ട്ട വി​ഭ​വ​മാ​ണ് മീ​ൻ. മീ​നി​ല്ലാ​തെ ചോ​ർ ഇ​റ​ങ്ങാ​ത്ത പ​ല​രും ന​മു​ക്കി​ട​യി​ലു​ണ്ട്. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് മ​ൽ​സ്യം എ​ന്ന​തി​ന് ഒ​രു സം​ശ​യ​വും വേ​ണ്ട. ദി​വ​സ​വും മീ​ൻ ക​ഴി​ച്ചാ​ൽ ഒ​രു​പാ​ട് ആ​രോ​ഗ്യ ഗു​ണ​ങ്ങ​ൾ ല​ഭി​ക്കും.

പ​ക്ഷെ എ​ന്നും എ​ണ്ണ​യി​ൽ പൊ​രി​ച്ച മീ​ൻ ക​ഴി​ക്കാ​തെ ഇ​ട​ക്കൊ​ക്കെ ഇ​ങ്ങ​നെ ഗ്രി​ൽ ചെ​യ്തി​ട്ടും വ​റ്റി​ച്ചെ​ടു​ത്തു​മെ​ല്ലാം ക​ഴി​ച്ചു നോ​ക്കൂ. വ്യ​ത്യ​സ്ത​മാ​യ മ​സാ​ല കൂ​ട്ട്‌ ആ​വു​മ്പോ​ൾ ആ​ർ​ക്കും ഇ​ഷ്ട​പ്പെ​ടാ​തി​രി​ക്കി​ല്ല. മീ​ൻ ന​മു​ക്ക് നെ​ടു​കെ കീ​റി​യും അ​ല്ലാ​തെ​യും ഗ്രി​ൽ ചെ​യ്തെ​ടു​ക്കാം. ദ​ശ​ക്ക​ട്ടി​യു​ള്ള ഷേ​രി, ഫ​ർ​ഷ്‌, കോ​ഫ​ർ, ആ​വോ​ലി, സീ​ബ്രീം തു​ട​ങ്ങി ഏ​തു മീ​നി​നെ​യും ഇ​ത് പോ​ലെ ഗ്രി​ൽ ചെ​യ്തെ​ടു​ക്കാം.

ചേ​രു​വ​ക​ൾ:

●മീ​ൻ(​വ​ലി​യ ഏ​തു മീ​നും ആ​വാം) -1 എ​ണ്ണം

●കാ​ശ്മീ​രി മു​ള​കു​പൊ​ടി -1 1/2 ടേ​ബി​ൾ​സ്പൂ​ൺ

●മ​ഞ്ഞ​ൾ​പ്പൊ​ടി – 1/2 ടീ​സ്പൂ​ൺ

●മ​ല്ലി​പ്പൊ​ടി-3/4 ടേ​ബി​ൾ​സ്പൂ​ൺ

●കു​രു​മു​ള​കു​പൊ​ടി – 1 ടീ​സ്പൂ​ൺ

●ഗ​രം മ​സാ​ല – 1/2 ടീ​സ്പൂ​ൺ

●മ​ന്തി മ​സാ​ല/​അ​റ​ബി​ക് മ​സാ​ല- 3/4 ടേ​ബി​ൾ​സ്പൂ​ൺ

●ഇ​ഞ്ചി വെ​ളു​ത്തു​ള്ളി

പേ​സ്റ്റ് - 2 ടീ​സ്പൂ​ൺ

●ചെ​റു​നാ​ര​ങ്ങാ നീ​ര് - 2

●ചെ​റി​യ ജീ​ര​കം പൊ​ടി -1/2 ടീ​സ്പൂ​ൺ

●ഒ​ലി​വ് ഓ​യി​ൽ - 4 ടേ​ബി​ൾ​സ്പൂ​ൺ

●ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്

ത​യാറാ​ക്കു​ന്ന വി​ധം

ഓ​വ​ൻ പ്രെ​ഹേ​ത് ചെ​യ്യാ​നാ​യി 10 മി​നി​റ്റ്‌ വെ​ക്കു​ക. ക​ഴു​കി വൃ​ത്തി​യാ​ക്കി​യ മീ​ൻ ന​ടു​വേ മു​റി​ച്ചു വെ​ക്കു​ക. ഒ​രു ബൗ​ളി​ലേ​ക്കു മ​സാ​ല പൊ​ടി​ക​ളെ​ല്ലാം ചേ​ർ​ത്തു മി​ക്സ് ചെ​യ്തു മീ​നി​ലേ​ക്കു തേ​ച്ചു കൊ​ടു​ത്തു 2 മ​ണി​ക്കൂ​ർ റ​സ്റ്റ് ചെ​യ്യാ​ൻ വ​യ്ക്കു​ക.

പ്രീ ​ഹീ​റ്റ് ചെ​യ്ത ഓ​വ​നി​ലേ​ക്കു വ​ച്ചു 30 മി​നി​റ്റ് ഗ്രി​ൽ ചെ​യ്തെ​ടു​ക്കു​ക. ടേ​സ്റ്റി ഫി​ഷ് ഗ്രി​ൽ റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FoodFish RecipeRecipeFish Grill
News Summary - Food-Recipes-Fish-Grill
Next Story