Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightമി​ക്കി​മൗ​സ്​...

മി​ക്കി​മൗ​സ്​ പ്ലാ​ന്‍റ്​

text_fields
bookmark_border
മി​ക്കി​മൗ​സ്​ പ്ലാ​ന്‍റ്​
cancel

കൂ​ടു​ത​ൽ പ​രി​ച​ര​ണം ഇ​ല്ലാ​തെ വ​ള​ർ​ത്താ​ൻ സാ​ധി​ക്കു​ന്ന ഒ​രു ചെ​ടി​യാ​ണ് മി​ക്കി​മൗ​സ്​ പ്ലാ​ന്‍റ്. ഒ​രു കു​റ്റി ചെ​ടി​യാ​ണി​ത്. 3മു​ത​ൽ 8 അ​ടി ഉ​യ​ര​ത്തി​ൽ വ​രെ വ​ള​രും. ഇ​തി​ന്‍റെ ഇ​ല​യു​ടെ ഭം​ഗി​യോ പൂ​ക്ക​ളു​ടെ ഭം​ഗി​യോ അ​ല്ല മി​ക്കി മൗ​സ് എ​ന്ന പേ​രു​കി​ട്ടാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​തി​ൽ ഉ​ണ്ടാ​വു​ന്ന ഒ​രു​ത​രം പ​ഴ​ങ്ങ​ളു​ണ്ട്. ക​റു​ത്ത പ​ഴ​ങ്ങ​ൾ, അ​ത് മി​ക്കി മൗ​സി​ന്റെ മു​ഖ​വു​മാ​യി സാ​മ്യം തോ​ന്നും. ഈ ​പ​ഴ​ങ്ങ​ൾ പ​ക്ഷി​ക​ൾ​ക്കെ​ല്ലാം വ​ള​രെ ഇ​ഷ്ട​മാ​ണ്. ന​മ്മു​ടെ ഗാ​ർ​ഡ​നി​ൽ എ​പ്പോ​ഴും ചി​ത്ര​ശ​ല​ഭ​ങ്ങ​ളും പ​ക്ഷി​ക​ളും വ​ര​ണ​മെ​ങ്കി​ൽ ഈ ​ചെ​ടി വെ​ച്ച് പി​ടി​പ്പി​ച്ചാ​ൽ മ​തി. ഇ​തി​ന്‍റെ ജ​ന്മ​ദേ​ശം സ​ബ് ട്രോ​പ്പി​ക്ക​ൽ സൗ​ത്ത് ആ​ഫ്രി​ക്ക​യാ​ണ്.

ഇ​തി​നെ കാ​ർ​ണി​വ​ൽ ബു​ഷ്, സ്മാ​ൾ ലീ​വ്​​ഡ്​ പ്ലൈ​യ്​​ൻ, ബേ​ഡ്​​സ്​ ഐ ​ബു​ഷ്​ എ​ന്നൊ​ക്കെ പ​റ​യും. വ​സ​ന്ത കാ​ല​ത്ത്​ ഇ​തി​ന്‍റെ ഇ​ല​ക​ൾ കൊ​ഴി​യും. ഉ​ട​നെ ത​ന്നെ പു​തി​യ ഇ​ല​ക​ൾ വ​രി​ക​യും ചെ​യ്യും. ഇ​ളം പി​ങ്ക് നി​റ​ത്തി​ലു​ള്ള ഇ​ല​ക​ളാ​ണ് വ​രു​ന്ന​ത്. അ​തു​ത​ന്നെ കാ​ണാ​ൻ ന​ല്ല ഭം​ഗി​യാ​ണ്.

ഇ​തി​ൽ ന​ല്ല മ​ണ​മു​ള്ള മ​ഞ്ഞ നി​റ​ത്തി​ലു​ള്ള പൂ​ക്ക​ളാ​ണ് ഉ​ണ്ടാ​വു​ന്ന​ത്. ഈ ​പൂ​ക്ക​ൾ അ​ധി​ക​സ​മ​യം കാ​ണി​ല്ല. ഉ​ട​ൻ​ത​ന്നെ അ​തി​ന്‍റെ ഇ​ത​ളു​ക​ൾ ചു​വ​പ്പു ക​ള​റി​ലേ​ക്ക് മാ​റും. ഇ​തി​ൽ പ​ച്ച ക​ള​റി​ലു​ള്ള പ​ഴ​ങ്ങ​ളാ​ണ് ഉ​ണ്ടാ​വു​ന്ന​ത്. കു​റെ ക​ഴി​യു​മ്പോ​ൾ അ​ത് ക​റു​പ്പ് നി​റ​മാ​കും. ന​ല്ല തി​ള​ക്ക​മാ​ണ് ആ ​ക​റു​ത്ത പ​ഴ​ത്തി​ന്.

കു​റ്റി​ച്ചെ​ടി ആ​യ​തി​നാ​ൽ ത​ന്നെ ച​ട്ടി​യി​ൽ ബാ​ൽ​ക്ക​ണി​യി​ലും ഇ​തി​നെ വ​ള​ർ​ത്താം. പൂ​ക്ക​ളൊ​ക്കെ പി​ടി​ച്ച ശേ​ഷം ഒ​ന്ന് പ്രൂ​ണ്‍ ചെ​യ്തു കൊ​ടു​ത്താ​ൽ ന​ല്ല ഒ​രു ഷേ​പ്പി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാം. ഇ​തി​ന്‍റെ പ​ഴ​ത്തി​ൽ നി​ന്നു​ള്ള അ​രി വെ​ച്ച് ന​മു​ക്ക് ഇ​തി​നെ കി​ളി​പ്പി​ച്ച് എ​ടു​ക്കാം. ഇ​തി​ന്‍റെ കൊ​മ്പ് വെ​ട്ടി​യും കി​ളി​പ്പി​ച്ചെ​ടു​ക്കാ​വു​ന്ന​താ​ണ്. ന​ല്ല ഇ​ള​ക്ക​മു​ള്ള മ​ണ്ണാ​ണ് വേ​ണ്ട​ത്. ന​ല്ല ഡ്രെ​യി​നേ​ജ് ഫെ​സി​ലി​റ്റി​യു​ഉ​ള്ള പോ​ട്ടി​ൽ വേ​ണം വെ​ക്കാ​ൻ. ചാ​ണ​ക​പ്പൊ​ടി, ക​മ്പോ​സ്റ്റ്, എ​ല്ലു​പൊ​ടി ഇ​തെ​ല്ലാം ഈ ​മ​ണ്ണി​ൽ ചേ​ർ​ക്കാ​വു​ന്ന​താ​ണ്.​വെ​ള്ളം കെ​ട്ടി നി​ൽ​ക്കാ​തെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ എ​ളു​പ്പ​മു​ള്ള ഈ ​ചെ​ടി കാ​ണാ​നും മ​നോ​ഹ​ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnvironmentGardeningMickey Mouse PlantShrub
News Summary - Mickey Mouse Plant
Next Story