Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightNostalgiachevron_rightകെ.ജി. ​ജോർജ്: ഒരു...

കെ.ജി. ​ജോർജ്: ഒരു ഫ്ലാഷ്​ബാക്ക്​

text_fields
bookmark_border
K. G. Georges  Movies Flashback
cancel

ചെയ്​തുവെച്ച സിനിമകളെല്ലാം ഒന്നിനൊന്ന്​ വ്യത്യസ്​തമാക്കിയ ഒരേയൊരു സംവിധായകനേ മലയാളത്തിലുണ്ടാവു. കെ.ജി. ജോര്‍ജ് എന്ന കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ്. 19 സിനിമകളെ ജോർജ്​ ചെയ്​തിട്ടുള്ളൂ. പ​ക്ഷേ, സിനിമയെക്കുറിച്ച്​ പഠിക്കുന്നവർക്ക്​, സിനിമക്കാരനാകാൻ ആഗ്രഹിക്കുന്നവർക്ക്​ പാഠപുസ്​തകമായി മാറിയ സിനിമകളായിരുന്നു അവയിലോരോന്നും. അപ്രകാരം, മലയാള സിനിമയി​​​ലെ പിൻതലമുറയെ ആവേശിച്ച സംവിധായകൻകൂടിയായിരുന്നു ​കെ.ജി. ജോർജ്​.

പുണെയിലെ വിഖ്യാതമായ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൽനിന്നു പഠിച്ച നല്ല പാഠങ്ങളെ കോംപ്രമൈസുകള്‍ക്ക് കീഴടങ്ങാതെ കച്ചവട സിനിമയിലേക്കും കൊണ്ടുവന്നു എന്നതായിരുന്നു കെ.ജി. ജോര്‍ജിന്റെ മിടുക്ക്. 1946ൽ തിരുവല്ലയിൽ പെയിൻറിങ്​ വർക്​ഷോപ്പുകാരനായ സാമുവലിന്റെയും അന്നാമ്മയുടെയും മകനായാണ് ജോർജി​െൻറ ജനനം. ചി​ത്രകാരനായിത്തീരുമായിരുന്ന ജന്മം സിനിമയുടെ കാൻവാസിൽ ദൃശ്യരചന നടത്തുന്ന സംവിധാനപ്രതിഭയായി വളരുകയായിരുന്നു.

വാഹനങ്ങൾക്ക്​ പെയിൻറ്​ ചെയ്യുന്ന പണിയായിരുന്നു പിതാവിന്​. അപ്പൻ പെയിൻറ്​ ചെയ്​ത ലോറികളുടെ ബോഡിയിൽ ചിത്രപ്പണി ചെയ്ത്​ സഹായിയായി കൂടിയ ജോർജിനെ വായനയിലേക്ക് ആനയിച്ചത്​ അന്നാമ്മയാണ്​. ബഷീറിനെയും പൊൻകുന്നം വർക്കിയെയുമൊക്കെ അന്നാമ്മയായിരുന്നു ജോർജിന്​ പരിചയപ്പെടുത്തിക്കൊടുത്തത്​. അമ്മയാണ്​ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമായിരുന്നതെന്ന്​ ​ജോർജ്​ ഓർമിച്ചിട്ടുണ്ട്​.

തിരുവല്ല എസ്​.ഡി സെമിനാരി സ്​കൂളിൽ നിന്ന്​ പത്താംതരം പാസായി. തുടർപഠനം ചങ്ങനാശ്ശേരിയിലായിരുന്നു. കേരള സര്‍വകലാശാലക്കു കീഴിലായിരുന്ന ചങ്ങനാശ്ശേരി എൻ.എസ്​.എസ്​ കോളജിൽനിന്ന്​ പൊളിറ്റിക്കൽ സയൻസിൽ ബിരുദം ‍നേടിയശേഷം 1968ല്‍ പുണെ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൽ സിനിമാസംവിധാനം പഠിക്കാനായി ചേരുമ്പോൾ പ്രതിഭകളുടെ ഒരു വലിയ സംഘംതന്നെ അവിടെയുണ്ടായിരുന്നു. പിൽക്കാലത്ത്​ പ്രശസ്​തരായിത്തീർന്ന നടന്മാരായ മോഹൻ ശർമ, രവി മേനോൻ, സംവിധായകൻ ആസാദ്​, നടി ജമീല മാലിക്​, ഹിന്ദി നടി ജയഭാദുരി, കാമറാമാൻ രാമചന്ദ്ര ബാബു തുടങ്ങിയവരൊക്കെ സഹപാഠികളായി കിട്ടി. ജോൺ എബ്രഹാമും ബാലു മഹേന്ദ്രയും സീനിയർമാർ. ഇൻസ്​റ്റിറ്റ്യൂട്ട്​ പഠനത്തിനിടയിലെ ആദ്യ ഡി​പ്ലോമ ചിത്രത്തിന്​ കാമറ ചലിപ്പിച്ചത്​ രാമചന്ദ്ര ബാബുവായിരുന്നു. ജോർജിന്റെ ആദ്യ നായികയായത്​ ജമീല മാലിക്​ എന്ന മലയാളി​ പെൺകുട്ടിയായിരുന്നു. രാമച​ന്ദ്ര ബാബുവുമായുള്ള ജോർജിന്റെ സൗഹൃദം തിരശ്ശീലയിലും നീണ്ടു. ജോർജിന്റെ പത്തോളം സിനിമകളുടെ കാമറാമാനാകാൻ രാമചന്ദ്ര ബാബുവിന്​ കഴിഞ്ഞു.

കാര്യാട്ടി​ന്‍റെ കളരി

1971ല്‍ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടില്‍നിന്നു ഡിപ്ലോമ നേടിയശേഷം രാമു കാര്യാട്ടി​ന്‍റെ സംവിധാനസഹായിയായി ജോർജ്​. 1972ൽ രാമു കാര്യാട്ട്​ സംവിധാനം ചെയ്​ത ‘മായ’ എന്ന ചിത്രത്തില്‍ സംവിധാനസഹായിയായിട്ടായിരുന്നു ജോർജിന്‍റെ സിനിമാജീവിതം തുടങ്ങിയത്​. 1974ൽ രാമു കാര്യാട്ടിന്‍റെ ‘നെല്ല്​’ സിനിമയുടെ തിരക്കഥാകൃത്തും സംവിധാനസഹായിയും ജോർജായിരുന്നു. മുഖ്യധാരയിൽനിന്ന്​ വേറിട്ടുനിൽക്കുന്നുവെന്ന തോന്നലില്ലാതെ കലാമൂല്യത്തെയും കച്ചവടമൂല്യത്തെയും ​ഒന്നിച്ചു ചേർക്കാനുള്ള തന്ത്രം രാമു കാര്യാട്ടിൽനിന്നും സ്വായത്തമാക്കാൻ ജോർജിനെ ഏറെ സഹായിച്ചിട്ടുണ്ട്​. രാമു കാര്യാട്ട്​ അക്കാലത്തെ നവതരംഗ സിനിമക്കാരെ ഏറെ പ്രചോദിപ്പിച്ച സംവിധായകനായിരുന്നു.

മൂന്നു വർഷത്തോളം രാമു കാര്യാട്ടിന്‍റെ സഹായിയായിരുന്ന ജോർജ്​ 1976ൽ ‘സ്വപ്​നാടനം’ എന്ന ബ്ലാക്​ ആൻഡ്​​ വൈറ്റ്​ ചിത്രത്തിലൂ​ടെ സ്വതന്ത്ര സംവിധായകനായി. മനുഷ്യജീവിതങ്ങളുടെ സങ്കീര്‍ണമായ മനോവ്യാപാരങ്ങൾ ജോർജി​ന്‍റെ ഇഷ്ടവിഷയമായിരുന്നു. ആദ്യ ചിത്രത്തിലൂടെ പരീക്ഷിച്ചുവിജയിച്ച ആ വഴിയിൽ പിന്നെയും സഞ്ചരിച്ചുവെങ്കിലും തന്നെത്തന്നെ കോപ്പിയടിക്കാതിരിക്കാനുള്ള കരുതൽ അദ്ദേഹത്തിനുണ്ടായി. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനും തിരക്കഥക്കുമുള്ള സംസ്ഥാന അവാര്‍ഡും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടിക്കൊണ്ട്​ ജോർജ്​ എന്ന പുതുക്കക്കാരന്‍ മലയാള സിനിമയിൽ മേൽവിലാസമുറപ്പിച്ചു.

ഫ്രെഡറികോ ഫെല്ലിനി എന്ന വിഖ്യാത ഇറ്റാലിയൻ സംവിധായകനോടുള്ള അഭിനിവേശം ജോർജ്​ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്​. ഭ്രമാത്മകമായ ഫെല്ലിനിയുടെ ​ഫ്രെയിമുകളുടെ അന്ധനായ ഒരാരാധകനാകാതിരിക്കാനും ജോർജ്​ ജാഗരൂകനായിരുന്നു. അതേസമയം, ഇതിവൃത്തങ്ങളിൽ പലവട്ടം ലോകപ്രശസ്​തനായ ആൽഫ്രഡ്​ ഹിച്​കോക്കിനെ അ​നുധാവനം ചെയ്​തിട്ടുമുണ്ട്​. മലയാളത്തി​െൻറ ഹിച്​കോക്ക്​ എന്നുപോലും കെ.ജി. ജോർജിനെ വിശേഷിപ്പിച്ചവരുണ്ട്​.

മേളയും യവനികയും

80കളിൽ സജീവ സിനിമക്കാരായവരാണ്​ മമ്മൂട്ടിയും മോഹൻലാലും. തുടക്കത്തിൽ ലാൽ സ്​ഥിരം വില്ലൻവേഷങ്ങളിൽ കുടുങ്ങിയപ്പോൾ മമ്മൂട്ടിക്ക്​ രക്ഷയായത്​ നായകപ്രധാനമായ വേഷങ്ങളിലേക്കുള്ള രംഗപ്രവേശമായിരുന്നു. അതിന്​ മമ്മൂട്ടിയെ സഹായിച്ച രണ്ടു​ ചിത്രങ്ങൾ കെ.ജി. ജോർജ്​ സംവിധാനം ചെയ്​ത മേളയും യവനികയുമാണ്​.

രണ്ടു​ ചിത്രത്തിലും മമ്മൂട്ടിയല്ല നായകൻ. സർക്കസ്​ കൂടാരത്തിലെ മനുഷ്യരുടെ ജീവിതം പറഞ്ഞ മേളയിൽ രഘു അവതരിപ്പിച്ച ഗോവിന്ദൻകുട്ടി എന്ന കുള്ളനാണ്​ നായകൻ. ആരാണ്​ നായകനെന്ന്​ തീർത്തുപറയാനാവാത്ത ‘യവനിക’യിൽ ഭരത്​ ഗോപിയുടെ തബലിസ്​റ്റിനാണ്​ നായകപദവി. പക്ഷേ, രണ്ടിലും നായകതുല്യമായ വേഷമായിരുന്നു മമ്മൂട്ടിക്ക്​. മേളയിലെ ബൈക്ക്​​ ജംപർ വിജയനും യവനികയിലെ സർക്കിൾ ഇൻസ്​പെക്​ടർ ജേക്കബ്​ ഈരാളിയും പുതിയൊരു താരപ്പിറവിക്ക്​ നാന്ദിയായി.

മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ യവനികയുടെ സ്​ഥാനം ഏറെ മുന്നിലാണ്​. സാ​ങ്കേതിക തികവിന്റെ ഇക്കാലത്തും യവനികക്ക്​ തുല്യം നിൽക്കുന്ന മറ്റൊരു കുറ്റാന്വേഷണ ചിത്രം മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നത്​ ജോർജിന്റെ പ്രതിഭക്ക്​ കിട്ടിയ അംഗീകാരമാണ്​

കറുത്ത ഫലിതമുള്ള രാഷ്​ട്രീയം

ഏതു ഴോണറിലുമുള്ള സിനിമകൾ എടുത്താലും ജോർജിനെ അതിൽനിന്ന്​ മാറ്റിനിർത്താനാവുമായിരുന്നില്ല. രാഷ്ട്രീയബോധത്തോടെ സിനിമ ചെയ്​ത അപൂർവം മലയാള സംവിധായകരുടെ കൂട്ടത്തിൽനിന്ന്​ ജോർജിനെ മാറ്റിനിർത്താനാവില്ല. മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും ചെറുപ്പക്കാര്‍ കൂപ്പുകുത്തിവീണ എഴുപതുകളുടെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിലേക്കായിരുന്നു ജോര്‍ജിന്റെ ‘രാപ്പാടികളുടെ ഗാഥ’ (1977) കാമറ തിരിച്ചത്.

ആക്ഷേപഹാസ്യത്തിന്റെ കൂർത്ത മുനകളാൽ ​കേരളത്തിലെ രാഷ്​ട്രീയക്കാരെ മുഴുവൻ കുത്തിപ്പരിക്കേൽപിച്ചത്​ ജോർജിന്റെ ‘പഞ്ചവടിപ്പാലം’ (1984) ആണ്​. പക്ഷം വിട്ട്​ ഇടതും വലതും ഒന്നായിത്തീർന്ന അഴിമതിയുടെ ആഴത്തെ ഒരു പുഴക്കരയിലെ പാലത്തിന്റെ തകർച്ചയിലൂടെ ജോർജ്​ തിരശ്ശീലപ്പെടുത്തിയപ്പോൾ അതൊരു ഹാസ്യസിനിമയാവുകയായിരുന്നില്ല, ലക്ഷണമൊത്ത ഒരു ക്ലാസിക്​ സിനിമയായി മാറുകയായിരുന്നു.

സിനിമക്കുള്ളിലെ സിനിമ

സിനിമ തന്നെ എണ്ണിയാൽ തീരാത്ത സിനിമകളുടെ ഇതിവൃത്തമായിട്ടുണ്ട്​. പക്ഷേ, ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്​ബാക്​’ അതിലും മികച്ചുനിന്നു. ആത്മഹത്യ ചെയ്​ത ശോഭ എന്ന നടിയുടെ ജീവിതമായിരുന്നു ആ സിനിമയുടെ ഇതിവൃത്തം. സിനിമയുടെ വെള്ളിവെളിച്ചത്തിലെ കേവലമൊരു ശരീരം മാത്രമല്ല നടിയെന്നും അവ​ർക്കൊരു വ്യക്തിത്വമുണ്ടെന്നും അവർ താണ്ടിയെത്തിയ വഴികളിൽ കണ്ണീരും കിനാവുകളുടെ ചുടലയുമുണ്ടെന്നും സിനിമക്കകത്തുനിന്നു ജോർജ്​ തുറന്നുകാണിക്കുകയായിരുന്നു.

സിനിമയുടെ താരപ്രഭ സ്വപ്​നം കണ്ട്​ നാട്ടിൻപുറങ്ങളിൽ സിനിമ വിളയുന്ന ​കോടമ്പാക്ക​​ത്തേക്ക്​ വണ്ടികയറുന്ന പെൺകൊടികളുടെ ജീവിതം അതിനു മുമ്പും പിമ്പും അത്ര തീവ്രമായി മറ്റാരും പറഞ്ഞിരുന്നില്ല.

പെണ്ണുങ്ങളുടെ സിനിമ

പെൺജീവിതങ്ങളുടെ നേർക്ക്​ തുറന്നുപിടിച്ച കാമറ നമുക്കിന്ന്​ അപരിചിതമല്ല. പക്ഷേ, ആൺകോയ്​മ അടക്കിവാണ സിനിമയിൽ സ്​ത്രീകളുടെ നേരേ കാമറ തിരിക്കാനും ശക്തരായ സ്​ത്രീകഥാപാത്രങ്ങളെ നായകന്മാർക്കുമപ്പുറം ആർജവത്തോടെ തലയുയർത്തി നിർത്താനും ശ്രമിച്ച ആദ്യ സംവിധായകൻ ജോർജ്​ തന്നെയാണ്​. സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകന്റെ മനസിൽ നായകന്മാർ മാത്രം അവശേഷിക്കുന്ന സിനിമകളായിരുന്നില്ല ജോർജി​ന്റേത്​. നായകന്മാരെക്കാൾ ഉള്ളിൽ കൊളുത്തിവലിക്കുന്ന നായികമാരായിരുന്നു അവർ. സ്വപ്​നാടനത്തിലെ റാണി ചന്ദ്രയു​ടെ സുമിത്രയും ഉൾക്കടലിലെ ശോഭയുടെ റീനയും മേളയിൽ അഞ്​ജലി നായിഡുവി​ന്റെ ശാരദയും ലേഖയുടെ മരണം ഒരു ഫ്ലാഷ്​ബാക്കിലെ ലേഖയും മ​റ്റൊരാളിലെ സീമയുടെ സുശീലയും ഉള്ളിൽ കൊളുത്തിവലിക്കുന്ന കഥാപാത്രങ്ങളായിരുന്നു.

ആദാമിൻറന്റെ വാരിയെല്ല്​ സമ്പൂർണ സ്​ത്രീപക്ഷ സിനിമയായിരുന്നു. ആലീസ്​, വാസന്തി, അമ്മിണി എന്നീ മൂന്നു സ്​ത്രീകളുടെ ജീവിതത്തിലൂടെ ജോർജ്​ പറഞ്ഞത്​ പുരുഷകാമനകളുടെ അടിമകളായി കഴിയേണ്ടിവന്ന സ്​ത്രീവർഗത്തി​െൻറ മുഴുവൻ കഥയുമായിരുന്നു. ആ സിനിമയുടെ ടൈറ്റിൽത​ന്നെ അത്​ അടയാ​ളപ്പെടുത്തുന്നുണ്ട്​.

പുരുഷലോകം തീർത്ത തടവറകൾ പൊളിച്ച്​ സ്വാതന്ത്ര്യത്തിലേക്ക്​ കുതിക്കുന്ന സ്​ത്രീകളാണ്​ ആ ചിത്രത്തി​െൻറ ക്ലൈമാക്​സ്​. സ്വന്തം സിനിമയിലെ ഫ്രെയിമിലേക്ക്​ കയറിവരുന്ന ഹിച്​കോക്കിനെപ്പോലെ ഭ്രമാത്മകമായ ആ ഫെല്ലിനി മോഡൽ സീനിലേക്ക്​ ജോർജും കാമറമാനും ടീമും കയറിവരുന്നുണ്ട്​ ആ ക്ലൈമാക്​സിൽ. പക്ഷേ, അവരുടെ കാമറകളെ തട്ടിത്തെറിപ്പിച്ചുകൊണ്ടായിരുന്നു പെണ്ണുങ്ങൾ സ്വാതന്ത്ര്യം വാരിപ്പുണർന്ന്​ പുറത്തേക്കു​ കുതിച്ചത്​. അങ്ങനെയൊരു ദൃശ്യം ആ കാലത്ത്​ തികച്ചും ഞെട്ടിക്കുന്നതായിരുന്നു.

ആത്മാവിലെ ഇരുട്ടുകൾ

നടൻ സുകുമാരൻ നിർമിച്ച ഇരകൾ ജോർജി​െൻറ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ്​. ഗണേഷ്​ കുമാർ എന്ന നട​െൻറ ആദ്യ സിനിമകൂടിയായിരുന്നു ഇത്​. അക്രമാസക്തമായ മനസ്സുകളുടെ തുറന്നുകാട്ടലായിരുന്നു ഇരകൾ, ഈ കണ്ണികൂടി തുടങ്ങിയ സിനിമകൾ. മനുഷ്യമനസ്സിെൻറ ഇരുണ്ട കോണുകളിലേക്കുള്ള സഞ്ചാരമായിരുന്നു ഈ ചിത്രങ്ങൾ. ആദ്യ ചിത്രമായ ‘സ്വപ്​നാടന’ത്തിൽ തുടങ്ങിയ മനഃശാസ്​ത്ര സമീപനം ഈ ചിത്രങ്ങളിൽ ആഴത്തിലേക്ക്​ സഞ്ചരിക്കുന്നു. മനുഷ്യനിൽ ഒളിഞ്ഞിരിക്കുന്ന ക്രിമിനൽ അവസരം തേടി പുറത്തുവരുന്ന ഓരോ സംഭവങ്ങളിലും ഈ ചിത്രം ഓർമിക്കപ്പെടും.

പാളിപ്പോയ സിനിമ

19 ചിത്രങ്ങളുടെ പട്ടികയിൽ ഒരിക്കലും ജോർജിൽനിന്ന്​ പ്രതീക്ഷിക്കാത്ത സിനിമയായിരുന്നു ‘ഇലവ​ങ്കോട്​ ദേശം’. ആ ചിത്രം സമ്മാനിച്ചത്​ ചില ദുഷ്​പേരുകളും കേസുകളും മാത്രമായിരുന്നു. ഈ ചിത്രം പരാജയപ്പെടാൻ കാരണം മമ്മൂട്ടിയായിരുന്നുവെന്ന ജോർജി​െൻറ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങളും സൃഷ്​ടിച്ചിരുന്നു.

എ​ട്ട​ര ഇ​ൻ​റ​ർക​ട്ടു​ക​ൾ

ഇറ്റാലിയൻ സംവിധായകൻ ഫ്രെഡറികോ ഫെല്ലിനിയായിരുന്നു ജോർജി​െൻറ ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ. ഫെല്ലിനിയോടുള്ള ജോർജി​െൻറ ഇഷ്​ടം അറിയുന്ന യുവസംവിധായകൻ ലിജിൻ ജോസ്​ ജോർജിന്​ ആദരമായി സമർപ്പിച്ച ​ഡോക്യുമെൻററിയാണ്​ ‘8 1/2 ഇൻറർ കട്ട്സ്​: ലൈഫ്​ ആൻഡ്​​ ഫിലിംസ്​ ഓഫ്​ കെ.ജി. ജോർജ്​​’. അവസാന കാലത്തെ അവശതകളുടെ ഇടയിൽ ത​െൻറ സിനിമകളെക്കുറിച്ച്​ ജോർജ്​ വിലയിരുത്തുന്നുണ്ട്​. ശരീരത്തി​െൻറ അവശതകൾ ആ മനസ്സിനെ ഒട്ടും തളർത്തിയിരുന്നില്ല. ഇനിയും ചെയ്യാനുള്ള ത​െൻറ സിനിമകളെക്കുറിച്ച്​ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നുണ്ട്​. സിനിമയുടെ ലോകത്തെ ഒട്ടും സുഖകരമല്ലാത്ത സമവാക്യങ്ങളാൽ അസമയത്ത്​ സിനിമാ ജീവിതം നിർത്തേണ്ടിവന്നയാളാണ്​ കെ.ജി. ജോർജ്​. പക്ഷേ, ന്യൂജെൻ സംവിധായകരെപ്പോലും അത്രയേറെ പ്രചോദിപ്പിച്ച മറ്റൊരു സംവിധായകനും ജോർജിനെ പ്പോലെ വേറെയില്ല എന്നതാണ്​ കൗതുകം. ആത്മകഥയായ ‘ഫ്ലാഷ്​ബാക്​: എ​െൻറയും സിനിമയുടെയും’ എന്ന പുസ്​തകത്തിൽ ത​െൻറ സിനിമാജീവിതം തുറന്നുപറയുന്നുണ്ട്​. എന്തുകൊണ്ട്​ താൻ സിനിമാജീവിതത്തിന്​ അകാലത്തിൽ വിരാമമിടേണ്ടിവന്നുവെന്ന്​ ജോർജ്​ വെളിപ്പെടുത്തിയിരുന്നു.

ഏറ്റവും മികച്ച സിനിമകളാൽ നിറഞ്ഞുനിന്നപ്പോഴും മികച്ച സംവിധായകനുള്ള പുരസ്​കാരം ജോർജിനെ വിട്ടകന്നുനിന്നു. ഒടുവിൽ ആ പാപഭാരം തീർത്തത്​ 2016ൽ സമഗ്ര സംഭാവനക്ക് ഏറ്റവും വലിയ പുരസ്​കാരമായ ജെ.സി. ഡാനിയൽ അവാർഡ്​ നൽകിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K. G. George
News Summary - K. G. George's Movie's Flashback
Next Story