Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅപ്പാനി ശരത്തിന്‍റെ...

അപ്പാനി ശരത്തിന്‍റെ 'മോണിക്ക'യുടെ ട്രെയ്​ലർ ഇറങ്ങി

text_fields
bookmark_border
അപ്പാനി ശരത്തിന്‍റെ മോണിക്കയുടെ ട്രെയ്​ലർ ഇറങ്ങി
cancel

കൊച്ചി: കനേഡിയൻ പ്രൊഡക്ഷന്‍ കമ്പനിയായ ക്യാന്‍റ്​ലൂപ്പ് മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മലയാളത്തിലെ യുവനടന്‍ അപ്പാനി ശരത്ത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത വെബ്സീരീസ് 'മോണിക്ക'യുടെ ട്രെയ്​ലർ പ്രശസ്ത താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത്, ടിനി ടോം എന്നിവരുടെ ഫേസ്​ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അപ്പാനി ശരത്തും ഭാര്യ രേഷ്മയും ഒരുമിച്ച്​ അഭിനയിക്കുന്ന എന്ന പ്രത്യേകതയും 'മോണിക്ക'ക്കുണ്ട്​.

കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന 'മോണിക്ക' ഉടനെ പ്രേക്ഷകരിലേക്കെത്തും. പത്ത് എപ്പിസോഡുകളുള്ള മോണിക്ക കാനഡയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരിച്ചത്. സിനോജ് വര്‍ഗീസ്, മനു എസ്. പ്ലാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി, (കണ്ണന്‍), ഷൈനാസ് കൊല്ലം എന്നിവരാണ് മറ്റ്​ അഭിനേതാക്കള്‍. നിര്‍മ്മാണം-വിഷ്ണു, തിരക്കഥ, സംഭാഷണം- മനു എസ്. പ്ലാവില, ക്യാമറ-സിബി ജോസഫ്, പി.ആര്‍.ഒ-പി.ആര്‍. സുമേരന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sarath AppaniMonica web series
News Summary - Web series Monica trailer released
Next Story