Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിശ്വസിച്ചാലും...

വിശ്വസിച്ചാലും ഇല്ലെങ്കിലും; ശാസ്​ത്രത്തെ 'വെല്ലുവിളിച്ച്'​ 'ദി പ്രീസ്റ്റ്​' ടീസർ

text_fields
bookmark_border
വിശ്വസിച്ചാലും ഇല്ലെങ്കിലും; ശാസ്​ത്രത്തെ വെല്ലുവിളിച്ച്​ ദി പ്രീസ്റ്റ്​ ടീസർ
cancel

മമ്മൂട്ടിയും മഞ്​ജുവാര്യറും ആദ്യമായി ഒന്നിക്കുന്ന മലയാള സിനിമ 'ദി പ്രീസ്റ്റ്'ന്‍റെ ടീസർ പുറത്ത്​. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ ടീസർ പുറത്തുവിട്ടത്​. നവാഗതനായ ജോഫിൻ ടി ച​ാക്കോ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ്​ പ്രീസ്റ്റ്​. ഒന്നേകാൽ മിനിറ്റ്​ ദൈർഖ്യമുള്ള ടീസറിൽ മമ്മൂട്ടി മഞ്​ജുവാര്യർ തുടങ്ങിയവർ വന്നുപോകുന്നുണ്ട്​. അതീന്ദ്രീയ ശക്​തികളെകുറിച്ചുള്ള സിനിമയാണ്​ ദിപ്രീസ്റ്റ്​ എന്നാണ്​ കരുതപ്പെടുന്നത്​.


ടീസറിലെ സംഭാഷണങ്ങളും അതാണ്​ സൂചിപ്പിക്കുന്നത്​. 'നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ശാസ്​ത്രത്തിന്‍റെ ഏത്​ തിയറിയിലും അതിനെ മറികടന്നുപോകുന്ന ഒരു ഡാർക്ക്​ സോൺ ഉണ്ടെന്ന്​ പറയാറുണ്ട്​' എന്നാണ്​ ടീസറിൽ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നത്​. നേരത്തേ ചിത്രത്തിന്‍റെ ചില പോസ്റ്ററുകൾ നടൻ മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സംവിധായകൻ ജോഫിൻ ടി ച​ാക്കോ സിനിമയിൽ മമ്മൂട്ടിക്കും മഞ്​ജുവാര്യർക്കും ഒപ്പം ജോലി ചെയ്യുന്നതിന്‍റെ അനുഭവവും പങ്കുവച്ചിരുന്നു.

'അവരെ സംവിധാനം ചെയ്യുകയെന്നത് പ്രത്യേക അനുഭവമായിരുന്നു. പ്രത്യേകിച്ചും ആദ്യമായി ഒരുമിച്ച് അഭിനയിക്കു​േമ്പാൾ, അതും എന്‍റെ ആദ്യ സിനിമയിൽ. നിരവധി മോളിവുഡ് സിനിമാ പ്രവർത്തകരും ആരാധകരും അവരെ സ്‌ക്രീനിൽ ഒരുമിച്ച് കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നു. ഈ സിനിമയിൽ ഇത് സംഭവിച്ചത് അനുഗ്രഹമായി കരുതുന്നു. മഞ്ജു മാഡം ഈ പ്രത്യേക കഥാപാത്രത്തെ അവതരിപ്പിച്ചാൽ വളരെ മികച്ചതായിരിക്കുമെന്ന് നിർമ്മാതാക്കളും ഞാനും കരുതി. അങ്ങനെയാണ് ഞങ്ങൾ അവരെ സമീപിച്ചത്'-​ജോഫിൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manju WarrierOfficial TeaserThe Priest
Next Story