Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഫാന്റസിയോ ടൈം ട്രാവലോ...

ഫാന്റസിയോ ടൈം ട്രാവലോ ?, പൊട്ടിച്ചിരിപ്പിച്ച് 'സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ', ട്രെയിലർ

text_fields
bookmark_border
Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha  Trailer Out
cancel

'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' എന്ന സിനിമയുടെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ടൈംട്രാവൽ കോമഡി സിനിമയാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ചിരിക്കാനുള്ള വക ചിത്രം സമ്മാനിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

രാജേഷ് മാധവനും ചിത്ര നായരുമാണ് സുമലത ടീച്ചർ, സുരേശൻ കാവുങ്കൽ എന്നീ കഥാപാത്രങ്ങളായി എത്തുന്നത്. ചാക്കോച്ചൻ ഗസ്റ്റ് റോളിൽ ചിത്രത്തിൽ എത്തുന്നുണ്ട്. മലയാള സിനിമയിലെ നിരവധി താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.

സിനിമയുടെ വേറിട്ട രീതിയിലുള്ള സേവ് ദി ഡേറ്റ് ടീസറും ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 1960, 1990, 2023 ഇങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശന്‍റേയും സുമലതയുടെയും പ്രണയ നിമിഷങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റിലും ഓറഞ്ച് നിറത്തിലും നീലയിലും ഇറക്കിയിരിക്കുന്ന പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിലേതായി ഇറങ്ങിയ 'ചങ്കുരിച്ചാൽ...' എന്ന ഗാനവും അതിന് പിന്നാലെ ഇറങ്ങിയ 'നാടാകെ നാടകം കൂടാനായി ഒരുക്കം...' എന്ന് തുടങ്ങുന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജഗജാന്തരം എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ​സിൽവർ ബെ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക്ചേഴ്സും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവൻ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മാണം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമ്മാതാക്കളാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsSureshanteyum Sumalathayudeyum Hrudayahariyaya Pranayakadha
News Summary - Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha Trailer Out
Next Story