Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅച്ഛനും മകനും...

അച്ഛനും മകനും ഒന്നിക്കുന്ന 'ഒരു ജാതി ജാതകം'! ചിത്രീകരണം തുടങ്ങി

text_fields
bookmark_border
Sreenivasan and vineeth sreenivasan movie oru jathi jathakam
cancel

രവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനേയും വിനീത് ശ്രീനിവാസനേയും കേന്ദ്രകഥാപാത്രമാക്കി എം . മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ജാതി ജാതകം.വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ ഈ ചിത്രം നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ജൂലൈ 9 ആരംഭിക്കും.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ഗോദ എന്ന ചിതത്തിന് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിനു തിരക്കഥ രചിക്കുന്നത്. വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ , അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തിൽ അണിനിരക്കുന്നു.

മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു.വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.എഡിറ്റിംഗ് -രഞ്ജൻ ഏബ്രഹാം,കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, മേക്കപ്പ് - ഷാജി പുൽപ്പള്ളി. കൊച്ചിയിലും കണ്ണൂരിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vineeth sreenivasanSreenivasanoru jathi jathakam
News Summary - Sreenivasan and vineeth sreenivasan movie oru jathi jathakam
Next Story