Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസജന ഷാജിക്ക്​...

സജന ഷാജിക്ക്​ പിന്തുണയുമായി സിനിമാ താരങ്ങൾ; കട തുടങ്ങാൻ സഹായം നൽകുമെന്ന്​ ജയസൂര്യ

text_fields
bookmark_border
സജന ഷാജിക്ക്​ പിന്തുണയുമായി സിനിമാ താരങ്ങൾ; കട തുടങ്ങാൻ സഹായം നൽകുമെന്ന്​ ജയസൂര്യ
cancel

എറണാകുളം ഇരുമ്പനത്ത് വഴിയരികിൽ ഭക്ഷണം വിറ്റ് ജീവിക്കുകയായിരുന്നു സജന ഷാജിയടക്കമുള്ള അഞ്ച് ട്രാന്‍സ്‍ജെന്‍ഡർമാരെ തൊട്ടടുത്ത് കച്ചവടം നടത്തുന്ന സംഘം ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിച്ചും കച്ചവടം മുടക്കിയും ഉപദ്രവിച്ച സംഭവത്തിൽ സജനക്കം സുഹൃത്തുക്കൾക്കും​ പിന്തുണയുമായി സിനിമാ താരങ്ങളും. സജനക്ക്​ ബിരിയാണിക്കട തുടങ്ങാനുള്ള സാമ്പത്തിക സഹായം നൽകുമെന്ന്​ നടൻ ജയസൂര്യ അറിയിച്ചിട്ടുണ്ട്​.

ഫേസ്​ബുക്കിൽ ലൈവ്​ എത്തിയായിരുന്നു കരഞ്ഞുകൊണ്ട്​ സജന ഷാജി സംഭവം വിശദീകരിച്ചത്​. മികച്ച അഭിപ്രായവുമായി നല്ല രീതിയില്‍ ബിരിയാണി കച്ചവടം മുന്നോട്ടുപോകവേയാണ്​ സാമൂഹ്യ വിരുദ്ധരുടെ ആക്രമം. പൊലീസ് സ്റ്റേഷനില്‍ പരാതി പറഞ്ഞിട്ട് ഒന്ന് ഇടപെടാന്‍ പോലും അവർ തയ്യാറായില്ലെന്ന് സജന പറയുന്നു. ഞങ്ങളെന്താ ബിരിയാണി വിറ്റ് തരണോ എന്ന രീതിയിലാണ് പൊലീസ് പ്രതികരിച്ചത്. ഫുഡ് ഇൻസ്‌പെക്ടറാണെന്ന് പറഞ്ഞ് ചിലര്‍ ഭീഷണിപ്പെടുത്തുന്നു. എന്നാൽ ഫുഡ് ആൻറ്​ സേഫ്റ്റിയുടെ ലൈസൻസ് എടുത്തിട്ടാണ് കച്ചവടം തുടങ്ങിയതെന്നും അവർ വ്യക്​മാക്കിയിരുന്നു.

നടി റിമ കല്ലിങ്കൽ സജനയുടെ സംഭവത്തിൽ കെ.കെ ഷൈലജ ടീച്ചർ പ്രതികരിച്ച പോസ്റ്റ്​ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. നസ്രിയ നാസിം, ഫഹദ്​ ഫാസിൽ എന്നിവരും സജനയുടെ ലൈവ്​ വിഡിയോ അവർക്കുള്ള പിന്തുണയായി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor jayasuryaSajana Shaji
Next Story