Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരാ​ജ്യാ​ന്ത​ര മേ​ള:...

രാ​ജ്യാ​ന്ത​ര മേ​ള: മ​ല​യാ​ള​ക്കാ​ഴ്ച​ക​ള്‍ക്ക്​ പ്രി​യ​മേ​റു​ന്നു

text_fields
bookmark_border
രാ​ജ്യാ​ന്ത​ര മേ​ള: മ​ല​യാ​ള​ക്കാ​ഴ്ച​ക​ള്‍ക്ക്​ പ്രി​യ​മേ​റു​ന്നു
cancel

ലോ​ക സി​നി​മാ​ക്കാ​ഴ്ച​ക​ൾ മു​ന്നേ​റു​ന്ന രാ​ജ്യാ​ന്ത​ര മേ​ള​യി​ൽ മ​ല​യാ​ള ചി​ത്ര​ങ്ങ​ള്‍ക്ക് പ്രി​യ​മേ​റു​ന്നു. മ​ൽ​സ​ര ചി​ത്ര​ങ്ങ​ളാ​യ ചു​രു​ളി, ജ​യ​രാ​ജി​െൻറ ഹാ​സ്യം തു​ട​ങ്ങി മി​ക്ക സി​നി​മ​ക​ളും നി​റ​ഞ്ഞ സ​ദ​സ്സ​ലാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ ബി​രി​യാ​ണി, വാ​സ​ന്തി എ​ന്നീ ചി​ത്ര​ങ്ങ​ളും മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. ര​ണ്ടു ചി​ത്ര​ങ്ങ​ളും ബു​ധ​ൻ പ്രി​യ​ദ​ർ​ശി​നി തി​യേ​റ്റ​റി​ൽ ഉ​ച്ച ക​ഴി​ഞ്ഞു 2.30നും ​വൈ​കീ​ട്ട് അ​ഞ്ചി​നു​മാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക.

സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​െൻറ ക​യ​റ്റം, കെ.​പി. കു​മാ​ര​െൻറ ഗ്രാ​മ വൃ​ക്ഷ​ത്തി​ലെ കു​യി​ല്‍, ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​െൻറ ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ന്‍, ഖാ​ലി​ദ് റ​ഹ്മാ​െൻറ ല​വ്, മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ ക​പ്പേ​ള, സ​ന്തോ​ഷ​ത്തി​െൻറ ഒ​ന്നാം ര​ഹ​സ്യം, എ​ന്നി​വ​യാ​ണ് മ​ല​യാ​ള സി​നി​മ ഇ​ന്ന് വി​ഭാ​ഗ​ത്തി​ല്‍ ഇ​നി പ്ര​ദ​ര്‍ശി​പ്പി​ക്കാ​നു​ള്ള ചി​ത്ര​ങ്ങ​ള്‍.

മ​ത്സ​ര വി​ഭാ​ഗ​ത്തി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന ചു​രു​ളി​യു​ടെ പു​നഃ​പ്ര​ദ​ര്‍ശ​നം വ്യാ​ഴാ​ഴ്ച്ച​യാ​യു​ണ്ടാ​കും. മ​ത്സ​ര വി​ഭാ​ഗ​ത്തി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ച ജ​യ​രാ​ജി​െൻറ ഹാ​സ്യം, ജി​തി​ന്‍ ഐ​സ​ക്ക് തോ​മ​സി​െൻറ അ​റ്റ​ന്‍ഷ​ന്‍ പ്ലീ​സ്, കാ​വ്യ പ്ര​കാ​ശി​െൻറ വാ​ങ്ക്, ഹോ​മേ​ജ് വി​ഭാ​ഗ​ത്തി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ച ഷാ​ന​വാ​സ് ന​ര​ണി​പ്പു​ഴ​യു​ടെ ക​രി എ​ന്നീ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും.

ചു​രു​ളി​യും ഹാ​സ്യ​വും മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ മ​ല​യാ​ളി തി​ള​ക്കം

മ​ത്സ​ര വി​ഭാ​ഗ​ത്തി​ലെ മ​ല​യാ​ളി തി​ള​ക്ക​മാ​യി ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ ചു​രു​ളി​യും ജ​യ​രാ​ജി​െൻറ ഹാ​സ്യ​വും. ആ​ദ്യ പ​തി​പ്പു​മു​ത​ൽ നി​റ​ഞ്ഞ സ​ദ​സ്സി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ങ്ങ​ൾ​ക്ക് പാ​ല​ക്കാ​ട്ടും വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. അ​ധി​കാ​രം ജ​നാ​ധി​പ​ത്യ​ത്തെ കാ​റ്റി​ൽ പ​റ​ത്തു​ന്ന​തും 'ത​ങ്ങ​ളു​ടെ' താ​ൽ​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് 'അ​വ​രെ' പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തു​മാ​ണ് ചു​രു​ളി​യു​ടെ പ്ര​മേ​യം.

പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍, നി​രോ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഒ​രു ജ​ന​ത​യു​ടെ മേ​ൽ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ ഒ​രു മ​ല​യോ​ര​ഗ്രാ​മ​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

ജ​യ​രാ​ജി​െൻറ ന​വ​ര​സ പ​ര​മ്പ​ര​യി​ലെ എ​ട്ടാ​മ​ത്തെ ചി​ത്ര​മാ​ണ് ഹാ​സ്യം. ഹാ​സ്യം എ​ന്ന വി​കാ​ര​ത്തി​ന് ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ പു​തി​യ നി​ർ​വ​ച​ന​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​െൻറ പ്ര​മേ​യം.

ചു​രു​ളി വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നും ഹാ​സ്യം ബു​ധ​നാ​ഴ്ച 2.45 നും ​സ​ത്യ മൂ​വി ഹൗ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

മേ​ള​യി​ൽ ഇ​നി 37 ചി​ത്ര​ങ്ങ​ൾ

രാ​ജ്യാ​ന്ത​ര മേ​ള​യു​ടെ അ​വ​സാ​ന ര​ണ്ട് ദി​ന​ങ്ങ​ളി​ലാ​യി 37 ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. നാ​ലാം ദി​ന​മാ​യ നാ​ളെ (വ്യാ​ഴം) ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി സം​വി​ധാ​നം ചെ​യ്ത മ​ത്സ​ര ചി​ത്ര​മാ​യ ചു​രു​ളി​യും ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​യി​രു​ന്ന ക്വോ ​വാ​ഡി​സ് ഐ​ഡ? യും ​ഉ​ൾ​പ്പെ​ടെ 19 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ത്.

ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ഹാ​സ്യം, വി​യ​റ്റ്നാ​മീ​സ് ചി​ത്രം റോം, ​അ​സ​ർ​ബൈ​ജാ​ൻ ചി​ത്രം ഇ​ൻ ബി​റ്റ് വീ​ൻ ഡ​യി​ങ്, ഇ​റാ​നി​യ​ൻ ചി​ത്രം ദെ​യ്ർ ഈ​സ് നോ ​ഈ​വി​ൾ എ​ന്നി​വ​യു​ടെ പു​നഃ​പ്ര​ദ​ർ​ശ​ന​ങ്ങ​ളും വ്യാ​ഴാ​ഴ്ച​യു​ണ്ടാ​കും.

അ​ഞ്ചാം ദി​ന​ത്തി​ൽ എ​ൽ​വി​ൻ അ​ഡി​ഗോ​സ​ൽ സം​വി​ധാ​നം ചെ​യ്ത ബി​ലേ​സു​വ​ർ, ദി ​നെ​യിം​സ് ഓ​ഫ് ദി ​ഫ്ല​വ​ർ​സ്, ബ്ര​സീ​ലി​യ​ൻ ചി​ത്രം ഡെ​സ്​​റ്റ​റോ, അ​ക്ഷ​യ് ഇ​ൻ​ഡി​ക​ർ ചി​ത്രം ക്രോ​ണി​ക്കി​ൾ ഓ​ഫ് സ്പേ​സ്, സൗ​ത്ത് ആ​ഫ്രി​ക്ക​ൻ ചി​ത്രം ദി​സ് ഈ​സ് നോ​ട്ട് എ ​ബ​റി​യ​ൽ ഇ​റ്റ്സ് എ ​റി​സ്‌​റ​ക്ഷ​ൻ, മോ​ഹി​ത് പ്രി​യ​ദ​ർ​ശി സം​വി​ധാ​നം ചെ​യ്ത കോ​സ, ആ​ൻ​ഡ്രി​യ ക്രോ​ത​റി​െൻറ ബേ​ഡ് വാ​ച്ചി​ങ് എ​ന്നീ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.

ലോ​ക സി​നി​മ വി​ഭാ​ഗ​ത്തി​ൽ വ്യാ​ഴാ​ഴ്ച എ​ട്ടു ചി​ത്ര​ങ്ങ​ളും വെ​ള്ളി​യാ​ഴ്ച നാ​ലു ചി​ത്ര​ങ്ങ​ളു​മാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക. മേ​ള​യി​ൽ സു​വ​ർ​ണ ച​കോ​രം നേ​ടു​ന്ന ചി​ത്ര​വും അ​വ​സാ​ന ദി​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieschuruliiffk 2021iffk palakkad
News Summary - rush for malayalam movies in iffk 2021
Next Story