Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകർഷകസമരത്തിൽ പിന്നീട്​...

കർഷകസമരത്തിൽ പിന്നീട്​ പ്രതികരിക്കാമെന്ന്​ മോഹൻലാൽ

text_fields
bookmark_border
കർഷകസമരത്തിൽ പിന്നീട്​ പ്രതികരിക്കാമെന്ന്​ മോഹൻലാൽ
cancel

കൊച്ചി: കർഷകസമരത്തെ കുറിച്ച്​ പിന്നീട്​ പ്രതികരിക്കാമെന്ന്​ "അമ്മ" പ്രസിഡന്‍റും നടനുമായ മോഹൻലാൽ. കർഷകസമരത്തെ കുറിച്ച്​ മലയാള സിനിമപ്രവർത്തകരിൽ ആരും കാര്യമായി പ്രതികരിച്ച്​ കണ്ടില്ലെന്ന്​ മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോഴാണ്​ ഇക്കാര്യത്തിൽ പിന്നീട്​ പ്രതികരണമാവാമെന്ന്​ മോഹൻലാൽ നിലപാടെടുത്തത്​. പ്രതികരണത്തിനുള്ള അവസരം വരുമെന്നും അദ്ദേഹം പറഞ്ഞു.

താരസംഘടനയായ അമ്മയുടെ കെട്ടിട ഉദ്​ഘാടന ചടങ്ങിനിടെയായിരുന്നു മോഹൻലാലിനോട്​ കർഷകസമരത്തെ കുറിച്ചുള്ള ചോദ്യം മാധ്യമപ്രവർത്തകർ ഉന്നയിച്ചത്​. എന്നാൽ, വ്യക്​തമായ മറുപടി നൽകാതെ മോഹൻലാൽ ചോദ്യത്തിൽ നിന്ന്​ ഒഴിഞ്ഞു മാറുകയായിരുന്നു.

സലിം കുമാർ, ഉണ്ണി മുകുന്ദൻ, ബാബു ആന്‍റണി, മാലാ പാർവതി, ഷാൻ റഹ്​മാൻ, സന്തോഷ്​ പണ്ഡിറ്റ്​, കൃഷ്​ണ കുമാർ തുടങ്ങിയവർ കർഷകസമരത്തെ കുറിച്ച്​ തങ്ങളുടെ നിലപാട്​ നേരത്തെ വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan lal
News Summary - Mohanlal says he will respond to farmers' strike later
Next Story