Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനാട്ടിലെ പയ്യനായി...

നാട്ടിലെ പയ്യനായി ധ്യാൻ ശ്രീനിവാസൻ; 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' പോസ്റ്റർ പുറത്ത്

text_fields
bookmark_border
Dhyan Sreenivasan Movie Swargathile Katturumbu poster Out
cancel

മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മെയ് റിലീസായിട്ടാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹാസ്യത്തിനും പാട്ടുകൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ, രഞ്ജിത്ത് കലാഭവൻ, ചിഞ്ചു പോൾ, റിയ രഞ്ജു എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.അന്തരിച്ച നടൻ കൊല്ലം സുധിയുടെ അവസാന ചിത്രങ്ങളിൽ ഒന്നാണിത്.

വിജു രാമചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രമേഷ് പണിക്കർ ആണ് സഹനിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -സിറിൽ കെ ജെയിംസ്, റിയ രഞ്ജു പാലക്കാട്, ഛായാഗ്രഹണം -അശ്വഘോഷൻ, സംഗീതം -ബിജിബാൽ, വരികൾ -സന്തോഷ് വർമ്മ, സാബു ആരക്കുഴ. എഡിറ്റർ -കപിൽ കൃഷ്ണ, പ്രോജക്റ്റ് ഡിസൈനർ -ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ -വിനോദ് പറവൂർ, ആർട്ട് -കോയാസ്, കോസ്റ്റ്യൂം -കുമാർ എടപ്പാൾ, മേക്കപ്പ് -രാജീവ് അങ്കമാലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജയരാജ്, അസോസിയേറ്റ് ഡയറക്ടർ -രാജേഷ് ഓയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -റിയാസ് പട്ടാമ്പി, ഷിബു പന്തലങ്ങോട്, അനീഷ് കോട്ടയം, പി.ആർ.ഓ -പി.ശിവപ്രസാദ്, സ്റ്റിൽസ് -ശ്രീനി മഞ്ചേരി, ഡിസൈൻസ് - മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhyan sreenivasanSwargathile Katturumbu
News Summary - Dhyan Sreenivasan Movie Swargathile Katturumbu poster Out
Next Story