Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മമ്മൂട്ടിക്ക്​ പിന്നാലെ അനിൽ കപൂറും; ചിത്രങ്ങൾ ഏറ്റെടുത്ത്​ ആരാധകർ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightമമ്മൂട്ടിക്ക്​...

മമ്മൂട്ടിക്ക്​ പിന്നാലെ അനിൽ കപൂറും; ചിത്രങ്ങൾ ഏറ്റെടുത്ത്​ ആരാധകർ

text_fields
bookmark_border

ന്യൂഡൽഹി: ലോക്​ഡൗണിനെ തുടർന്ന്​ വീട്ടിലിരുന്ന്​ വർക്​ ഔട്ട്​ ചെയ്യുന്ന സൂപ്പർതാരം മമ്മൂട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോൾ മമ്മൂട്ടിക്ക്​ പിന്നാലെ ആരോഗ്യ രഹസ്യം പങ്കുവെക്കുകയാണ്​ ബോളിവുഡ്​ താരം അനിൽ കപൂറും.

'നിങ്ങളുടെ പേശികൾ മ​ുഖ​ത്തേക്കാൾ ഭംഗിയുള്ളതായി കാണു​േമ്പാൾ' എന്ന അടിക്കുറിപ്പോടെയാണ്​ അനിൽ കുമാർ ചിത്രം പോസ്​റ്റ്​ ചെയ്​തത്​. ജിമ്മിൽ വർക്​ഔട്ട്​ ​െചയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ അനിൽ കപൂർ നിരന്തരം പങ്കുവെക്കാറുണ്ട്​. 63ാം വയസിലും ആരോഗ്യം സംരക്ഷിക്കുന്ന അനിൽ കപൂറി​െൻറ ചിത്രം ആരാധകർ മാത്രമല്ല, ​ബോളിവുഡ്​ താരങ്ങളും ഏറ്റെടുത്തു.

View this post on Instagram

When muscles look better than your face...

A post shared by anilskapoor (@anilskapoor) on

'യുവത്വമാർന്ന മുഖവും പക്വതയുള്ള പേശികളും... കില്ലർ കോംബോ. പ്രചോദനാത്മകം' ചി​​​ത്രത്തിന്​ താഴെ ബോളിവുഡ്​ താരം സുനിൽ ഷെട്ടി കമൻറുമായെത്തി. 'പോരാളി' എന്നായിരുന്നു വരുൺ ധവാെൻറ കമൻറ്​. അനിൽ കപൂറി​െൻറ മകൻ ഹർഷവർധൻ കപൂറും പോസ്​റ്റിനുതാഴെ കമൻറ്​ ചെയ്​തിരുന്നു. ബോളിവുഡിൽ മികച്ച വിജയം നേടിയ മലങ്ക്​ ആണ്​ അനിൽ കപൂറി​െൻറ അവസാനം പുറത്തിറങ്ങിയ ചിത്രം.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anil KapoorBollywood News
News Summary - Anil Kapoor Is Trending Because Of His Muscles
Next Story