Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജാക്കി...

ജാക്കി ഷറോഫിനൊപ്പമുള്ള ക്യൂട്ട്​ കുട്ടികൾ ആരാണ്​? സമൂഹമാധ്യമങ്ങളിൽ വൈറലായി ചോദ്യം

text_fields
bookmark_border
actor and actress childhood photo with jackie shroff
cancel

ബോളിവുഡ് സൂപ്പർതാരമായ ജാക്കി ഷ​റോഫിനൊപ്പം നിൽക്കുന്ന ഒാമനത്തമുള്ള രണ്ട്​ കുട്ടികളാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്​. ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണ്​ ജാക്കിക്ക്​ ഒപ്പമുള്ളത്​. മലയാളികൾക്ക് ഏറെ സുപരിചിതരാണ് കുട്ടികളിൽ രണ്ടുപേരും. ആരാണിവർ എന്ന ചോദ്യവുമായി ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്​. പലരും ഇവരെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്​.


പറഞ്ഞുവന്നാൽ ഇവരേക്കാൾ മലയാളിക്ക്​ അറിയാവുന്നത്​ ഇവരുടെ അച്ഛന്മാരെയാണ്​. അവരുടെ സൗഹൃദവും പ്രശസ്​തമാണ്​. മലയാളത്തിന്റെ​ അഭിമാനതാരം മോഹൻലാലിന്റെയും പ്രിയ സംവിധായകൻ പ്രിയദർശന്റെയും മക്കളായ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിൽ ജാക്കി ഷറോഫിനൊപ്പമുള്ള കുട്ടികൾ. ഇരുവരും ഇന്ന്​ നിരവധി സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞിട്ടുണ്ട്​. തെലുങ്ക്‌ സിനിമയിലൂടെയായിരുന്നു കല്യാണി പ്രിയദർശന്റെ സിനിമാ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിൽ സജീവമാണ്​. മരക്കാർ, ഹൃദയം, ബ്രോ ഡാഡി എന്നിങ്ങനെ മൂന്ന്​ ചിത്രങ്ങളാണ് കല്യാണിയുടേതായി മലയാളത്തിൽ ഇറങ്ങാനുള്ളത്.ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് പ്രണവ്. 'ആദി'എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രത്തിലും നായകനായി.


സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയുടെ ആദ്യചിത്രം 2017ൽ റിലീസിനെത്തിയ 'ഹലോ' ആയിരുന്നു. ആര്‍ക്കിടെക്ച്ചര്‍ ഡിസൈനിങ് പഠിച്ച കല്യാണി അഭിനയത്തില്‍ എത്തുന്നതിനു മുമ്പുതന്നെ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു. വിക്രത്തിന്റെ 'ഇരുമുഗന്‍', ഹൃതിക് റോഷന്റെ 'കൃഷ്‌ 3' എന്നീ സിനിമകളിലെ കലാ സംവിധാന സഹായിയായിരുന്നു കല്യാണി.

പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ച രണ്ടു ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്​ത 'മരക്കാർ' എന്ന ചിത്രമാണ് അതിലൊന്ന്. ചിത്രത്തിൽ ജോഡികളായി എത്തുന്നത് കല്യാണിയും പ്രണവുമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയം' എന്ന ചിത്രത്തിലും പ്രണവും കല്യാണിയുമാണ് നായികാനായകന്മാർ. ശ്രീനിവാൻ, മോഹൻലാൽ, പ്രിയദർശൻ എന്നിവരുടെ മക്കൾ ഒരു സിനിമക്കായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഹൃദയത്തിനീണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actressphotochildhoodactorjackie shroff
News Summary - actor and actress childhood photo with jackie shroff viral
Next Story