Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightദി റിയൽ മഞ്ഞുമ്മൽ...

ദി റിയൽ മഞ്ഞുമ്മൽ ബോയ്സ്

text_fields
bookmark_border
manjummal boys
cancel
camera_alt

മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്’. ഇ​രി​ക്കു​ന്ന​വ​രി​ൽ ഇ​ട​ത്തു​നി​ന്ന് ര​ണ്ടാ​മ​ത്തെ​യാ​ൾ സു​ഭാ​ഷ്.

നി​ൽ​ക്കു​ന്ന​വ​രി​ൽ വ​ല​ത്തുനി​ന്ന് ര​ണ്ടാ​മ​ത്തെ​യാ​ൾ കു​ട്ട​ൻ

ഒരുസംഘം കൂട്ടുകാർ ഇ​ട​പ്പ​ള്ളി​യി​ലെ തി​യ​റ്റ​റി​ൽനിന്ന് പുറത്തുവരുന്നു. അവർപറഞ്ഞു, ‘ഇ​ത് സി​നി​മ​യ​ല്ല, ഞ​ങ്ങ​ളു​ടെ ജീ​വി​തം ത​ന്നെ​യാ​ണ്...’

മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് എ​ന്ന സി​നി​മ ക​ണ്ട റി​യ​ൽ മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് പ​റ​യു​ന്നു, ‘ഇ​ത് സി​നി​മ​യ​ല്ല, ഞ​ങ്ങ​ളു​ടെ ജീ​വി​തംത​ന്നെ​യാ​ണ്...’

മ​നി​ത​ർ ഉ​ണ​ർ​ന്തു കൊ​ല്ലൈ...

ഇ​ത് മ​നി​ത​ർ കാ​ത​ൽ അ​ല്ലൈ...

അ​ത​യും താ​ണ്ടി പു​നി​ത​മാ​ണ​ത്...

‘ക​ൺ​മ​ണീ അ​ൻ​പോ​ട് കാ​ത​ല​ൻ’ എ​ന്ന ഹി​റ്റ് പാ​ട്ടി​ലെ വ​രി​ക​ൾ... മ​നു​ഷ്യ​ർ​ക്കു മ​ന​സ്സിലാ​കാ​ൻ ഇ​ത് മ​നു​ഷ്യ​രു​ടെ സ്നേ​ഹ​മ​ല്ല, അ​തി​നു​മ​പ്പു​റം ൈദ​വി​ക​മാ​ണി​ത് എ​ന്ന​ർ​ഥം. ആ ​വ​രി​ക​ളു​ടെ ഗാ​ന​രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച കൊ​ടൈ​ക്ക​നാ​ലി​ലെ ‘ഗു​ണ കേ​വ്’ തേ​ടി​പ്പോ​കു​മ്പോ​ൾ അ​തേ ഗു​ഹ​യി​ൽ​വെ​ച്ച് ആ ​വ​രി​ക​ൾ ജീ​വി​ത​ത്തി​ൽ അ​ർ​ഥ​പൂ​ർ​ണ​മാ​വു​മെ​ന്ന്, എ​റ​ണാ​കു​ളം ഏ​ലൂ​രി​ലെ മ​ഞ്ഞു​മ്മ​ലി​ൽ നി​ന്നു​ള്ള ക​ട്ടച്ച​ങ്കു​ക​ളാ​യ ഒ​രു കൂ​ട്ടം പ​യ്യ​ൻ​മാ​ർ ചി​ന്തി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല.

2006 സെ​പ്​റ്റം​ബ​ർ ര​ണ്ട്, ബാ​ല്യ​കാ​ലം മു​ത​ൽ ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​യ പ​ത്തു​പേ​രും അ​വ​രു​ടെ മ​റ്റൊ​രു സു​ഹൃ​ത്തും ചേ​ർ​ന്ന് മ​ഞ്ഞു​മ്മ​ലി​ൽ​നി​ന്ന് 300 കി​ലോ​മീ​റ്റ​ർ താ​ണ്ടി കൊ​ടൈ​ക്ക​നാ​ലി​ലേ​ക്ക് ആ​ർ​പ്പും വി​ളി​യും ആ​ഘോ​ഷ​വു​മാ​യി ഒ​രു ട്രി​പ് പോ​യി. ത​ങ്ങ​ളു​ടെ ജീ​വി​തംത​ന്നെ മാ​റ്റിമ​റി​ച്ച സം​ഭ​വ​ങ്ങ​ളാ​ണ് ആ ​യാ​ത്ര​യി​ൽ അ​ര​ങ്ങേ​റി​യ​ത്. 2024 ഫെ​ബ്രു​വ​രി 22. മ​ഞ്ഞു​മ്മ​ലി​ൽ​നി​ന്ന് അ​തേ സം​ഘം ഇ​ട​പ്പ​ള്ളി​യി​ലെ തി​യ​റ്റ​റി​ൽ അ​ന്ന് റി​ലീ​സ് ചെ​യ്യു​ന്ന ഒ​രു ചി​ത്ര​ത്തി​ന്റെ ആ​ദ്യ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ചി​ത്ര​ത്തി​ന്റെ പേ​ര്: ‘മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്’. അ​തെ, വെ​ള്ളി​ത്തി​ര​യി​ൽ അ​ന്ന​വ​ർ ക​ണ്ട​ത് അ​വ​രു​ടെ ജീ​വി​തം​ത​ന്നെ​യാ​യി​രു​ന്നു.

കൊ​ടൈ​ക്ക​നാ​ൽ യാ​ത്ര​ക്കി​ടെ ഗു​ണ കേ​വി​ലെ​ത്തി​യ ആ ​സം​ഘ​ത്തെ കാ​ത്തി​രു​ന്ന​ത് അ​പ്ര​തീ​ക്ഷി​ത ദു​ര​ന്ത​മാ​യി​രു​ന്നു. കൂ​ട്ട​ത്തി​ലെ സു​ഭാ​ഷ് ച​ന്ദ്ര​ൻ എ​ന്ന യു​വാ​വ് ആ ​ഗു​ഹ​യി​ലെ ‘ഡെ​വി​ൾ​സ് കി​ച്ച​ൻ’ എ​ന്ന് കു​പ്ര​സി​ദ്ധി​യാ​ർ​ജി​ച്ച 900 അ​ടി താ​ഴ്ച​യു​ള്ള ഗ​ർ​ത്ത​ത്തി​ലേ​ക്ക് പ​തി​ക്കു​ന്നു.

എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നുപോ​ലും മ​ന​സ്സിലാ​കാ​ത്ത നി​മി​ഷ​ങ്ങ​ൾ. നോ​ക്കെ​ത്താ ദൂ​ര​ത്തോ​ളം നീ​ണ്ട, ഇ​രു​ട്ടു​മാ​ത്രം നി​റ​ഞ്ഞ ഗ​ർ​ത്ത​ത്തി​ൽ അ​വ​ൻ കു​ടു​ങ്ങി​പ്പോ​യെ​ന്ന​ത് വി​ശ്വ​സി​ക്കാ​നോ ഉ​ൾ​ക്കൊ​ള്ളാ​നോ ക​ഴി​യാ​ത്ത, എ​ന്തുചെ​യ്യു​മെ​ന്നു പോ​ലു​മ​റി​യാ​ത്ത സ​മ​യം. ഒ​രി​ക്ക​ലും ര​ക്ഷ​പ്പെ​ടാ​നാ​വി​ല്ലെ​ന്നും പൊ​ടിപോ​ലും ബാ​ക്കി​യു​ണ്ടാ​വി​ല്ലെ​ന്നും എ​ല്ലാ​വ​രും എ​ഴു​തി​ത്ത​ള്ളി​യ ക​യ​ത്തി​ൽ അ​വ​നെ ഉ​പേ​ക്ഷി​ച്ചു​പോ​രി​ല്ലെ​ന്ന ഒ​റ്റ​ക്കെ​ട്ടാ​യു​ള്ള നി​ശ്ച​യ​ദാ​ർ​ഢ്യവും സൗ​ഹൃ​ദ​ത്തിന്റെ തീ​വ്ര​ത​യും കൈ​മു​ത​ലാ​ക്കി ര​ക്ഷ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു പോ​രു​ന്ന ക്ലൈ​മാ​ക്സ്.

അ​താ​യി​രു​ന്നു ‘മ​ഞ്ഞു​മ്മ​ൽ ബോ​യ്സി’ന്റെ ജീ​വി​തം. വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ചി​ദം​ബ​ര​ത്തിന്റെ സം​വി​ധാ​ന​ത്തി​ൽ ആ ​സി​നി​മ പു​റ​ത്തി​റ​ങ്ങി, ആ​ദ്യ ഷോ​യി​ൽ അ​ത് കാ​ണു​മ്പോ​ൾ സു​ഭാ​ഷും അ​വ​ന്റെ ര​ക്ഷ​ക​നാ​യി അ​തേ ആ​ഴ​ത്തി​ലേ​ക്കി​റ​ങ്ങി​യ കു​ട്ടേ​ട്ട​നും (സി​ജു ഡേ​വി​സ്), ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൃ​ഷ്ണ​കു​മാ​ർ, സി​ക്സ​ൺ ജോ​ൺ, സ​ഹോ​ദ​ര​ൻ സി​ജു ജോ​ൺ, അ​ഭി​ലാ​ഷ്, ജി​ൻ​സ​ൺ, പ്ര​സാ​ദ്, സു​ധീ​ഷ്, ക​ണ്ണ​ൻ, അ​നി​ൽ ജോ​സ​ഫ് എ​ന്നി​വ​രും പ​ര​സ്പ​രം കൈ​ക​ൾ ചേ​ർ​ത്തു പി​ടി​ച്ച് ക​ര​യു​ക​യാ​യി​രു​ന്നു, അ​ന്ന​ത്തെ ആ ​ദു​ര​ന്തം ഒ​രി​ക്ക​ൽക്കൂടി മു​ന്നി​ൽ ക​ണ്ട​പോ​ലെ.


വേ​റെ​യേതോ ലോ​ക​ത്തെ​ന്ന പോ​ൽ...

2006 സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. ഗു​ഹ​യി​ലൂ​ടെ ക​ളി​ചി​രി​ക​ളു​മാ​യി മു​ന്നോ​ട്ടുന​ട​ക്കു​ന്ന​തി​നി​ടെ പൊ​ടു​ന്ന​നെ ഒ​രു കു​ഴി​യി​ലേ​ക്ക് സു​ഭാ​ഷ് വീ​ണു. ‘അ​പ്പോ​ൾ​ത​ന്നെ ബോ​ധം പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു. ക​ണ്ണു​തു​റ​ന്ന​പ്പോ​ൾ ഒ​ന്നും കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലാ​യി​രു​ന്നു.

ശ​രീ​ര​ത്തി​ൽ സൂ​ചി​മു​നകൊ​ണ്ട് ആ​ഞ്ഞുകു​ത്തു​ന്ന വേ​ദ​ന, തി​രി​യാ​ൻ​പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ. ഫ്രീ​സ​റി​ൽ ഇ​രി​ക്കു​ന്ന​പോ​ല​ത്തെ ത​ണു​പ്പ്. വ​വ്വാ​ലിന്റെ ക​ര​ച്ചി​ലും ഇ​ട​ക്കി​ടെ ക​ല്ലു​ക​ൾ മു​ക​ളി​ൽ നി​ന്നും വീ​ഴു​ന്ന​തു​മെ​ല്ലാം കേ​ൾ​ക്കു​ന്നു​ണ്ട്. ബോ​ധം വ​ന്ന​പ്പോ​ൾ അ​മ്മേ എ​ന്നാ​ണ് ആ​ദ്യം വി​ളി​ച്ച​ത്... നി​രീ​ശ്വ​ര​വാ​ദി​യായി​രു​ന്ന ഞാ​ൻ വി​ളി​ക്കാ​ത്ത ദൈ​വ​ങ്ങ​ളി​ല്ല’ -സു​ഭാ​ഷ് പ​റ​യു​ന്നു.

ഗ​ർ​ത്ത​ത്തി​ന്റെ ഏ​ക​ദേ​ശം 90 അ​ടി​യോ​ളം എ​ത്തു​ന്നി​ട​ത്താ​ണ് സു​ഭാ​ഷ് ത​ങ്ങി​നി​ന്ന​ത്. സി​നി​മ​യി​ൽ ഈ ​ഇ​ട​ത്തി​ന് പി​ന്നെ​യും ആ​ഴം കൂ​ടും. മു​ക​ളി​ൽ ന​ട​ക്കു​ന്ന​തെ​ന്താ​ണെ​ന്ന് അ​റി​യാ​ത്ത നി​മി​ഷ​ങ്ങ​ൾ. ഒ​ടു​വി​ൽ സി​ക്സ​ണിന്റെ സു​ഭാ​ഷേ എ​ന്ന ഉ​റ​ക്കെ​യു​ള്ള നി​ല​വി​ളി​യാ​ണ് ക​ച്ചി​ത്തു​രു​മ്പാ​യ​ത്.


പ​തി​യെ ശ​ബ്ദ​മെ​ടു​ത്ത് വി​ളി​ച്ചെ​ങ്കി​ലും മു​ക​ളി​ലേ​ക്കെ​ത്തു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പ​ര​സ്പ​രം വി​ളി​ക​ളി​ലൂ​ടെ അ​വ​ർ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ക​യാ​ണ്. ആ ​മ​റു​വി​ളി മു​ക​ളി​ൽ ത​ക​ർ​ന്നു നി​ന്ന സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ആ​ശ്വാ​സം​ പ​ക​ർ​ന്നു. പി​ന്നെ​യെ​ല്ലാം പെ​ട്ടെ​ന്നാ​യി​രു​ന്നു. നാ​ട്ടു​കാ​രെ​യും പൊ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, വ​നം​ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യു​മെ​ല്ലാം വി​ളി​ച്ചു​കൊ​ണ്ടു​വ​രു​ന്നു.

ക​യ​റും മ​റ്റും ഇ​ട്ടു നോ​ക്കു​ന്നു, കയറിവ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, ഒ​ന്നും സാ​ധി​ക്കാ​ത്ത നി​മി​ഷ​ങ്ങ​ൾ. സ​മ​യം പോ​യിക്കൊ​ണ്ടി​രി​ക്കു​ന്നു, കൂ​ട്ടി​ന് ക​ന​ത്ത മ​ഴ​യും. ഓ​രോ നി​മി​ഷ​ത്തി​നും ഒ​രു ‍യു​ഗ​ത്തി​ന്റെ ദൈ​ർ​ഘ്യം. ഒ​ടു​വി​ൽ സം​ഘ​ത്തി​ലെ മു​തി​ർ​ന്ന​യാ​ളാ​യ കു​ട്ടേ​ട്ട​ൻ സ്വ​ന്തം ജീ​വ​ൻ പണയംവെച്ച ആ ​ഉ​റ​ച്ച തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. സു​ഭാ​ഷി​നെ ര​ക്ഷി​ക്കാ​ൻ താ​ൻ ആ ​കു​ഴി​യി​ലേ​ക്കി​റ​ങ്ങു​മെ​ന്ന്. ഇ​നി​യും ഒ​രു ജീ​വ​ൻകൂ​ടി അ​പ​ക​ട​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന ചി​ന്ത​യി​ൽ അ​ധി​കൃ​ത​ർ ആ​ദ്യം വി​ല​ക്കി.

‘ഒ​ന്നു​കി​ൽ നി​ങ്ങ​ളി​റ​ങ്ങ്, അ​ല്ലെ​ങ്കി​ൽ അ​വ​നെ ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്ക്’ എ​ന്ന് നാ​ട്ടു​കാ​രും അ​ധി​കൃ​ത​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ തു​ട​ങ്ങി. ഏ​റെനേ​രം നീ​ണ്ട ആ​ലോ​ച​ന​ക​ൾ​ക്കൊ​ടു​വി​ൽ കു​ട്ട​നെ ഇ​റ​ക്കാെ​മ​ന്ന് തീ​രു​മാ​നി​ക്കു​ന്നു. ആ​രുവേ​ണ​മെ​ങ്കി​ലും ഇ​റ​ങ്ങു​മെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ൾ.

സി​നി​മ​യി​ൽ കാ​ണി​ക്കു​ന്ന​ത്ര വീ​തി യ​ഥാ​ർ​ഥ​ത്തി​ൽ ആ ​ഗ​ർ​ത്ത​ത്തി​നു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സു​ഹൃ​ത്തി​നെ ഒ​രു ക​യ​റി​ൽകെ​ട്ടിനെ​ഞ്ചോ​ടുചേ​ർ​ത്ത് പു​ന​ർ​ജ​ന്മ​ത്തിന്റെ ഉ​ന്ന​തി​യി​ലെ​ത്തി​ച്ച കു​ട്ട​ൻ ഓ​ർ​ക്കു​ന്നു. അ​വ​ൻ ജീ​വ​നോ​ടെ​യു​ണ്ടെ​ന്നും ഇ​റ​ങ്ങി​യാ​ൽ ര​ക്ഷി​ക്കാ​നാ​യേ​ക്കും എ​ന്നു​മു​ള്ള ഒ​റ്റ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ ​പ്ര​തീ​ക്ഷ ഏ​റെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കു ശേ​ഷം യാ​ഥാ​ർ​ഥ്യ​മാ​യി. ദൈ​വം കു​ട്ടേ​ട്ട​ന്റെ രൂ​പ​ത്തി​ൽ ര​ക്ഷി​ക്കാ​നെ​ത്തി എ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ​കു​റി​ച്ച് സു​ഭാ​ഷ് ഓ​ർ​ക്കു​ന്ന​ത്.

അ​ന്ന​ത്തെ അ​തി​സാ​ഹ​സി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് കു​ട്ട​നെ രാ​ജ്യം ജീ​വ​ൻ​ര​ക്ഷാ​പ​ത​ക് ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. ന​ല്ല മ​ന​ക്ക​രു​ത്തു​ള്ള ആ​ളാ​യി​രു​ന്നു​വെ​ങ്കി​ലും അ​ന്ന​ത്തെ സം​ഭ​വ​ത്തി​ന്റെ ആ​ഘാ​ത​ത്തി​ൽനി​ന്ന് മു​ക്ത​നാ​വാ​ൻ മാ​സ​ങ്ങ​ൾ വേ​ണ്ടിവ​ന്നു സു​ഭാ​ഷി​ന്. ക​ണ്ണ​ട​ക്കു​മ്പോ​ഴേ​ക്കും വീ​ണ്ടും ഒ​രു അ​ഗാ​ധ ഘ​ർ​ത്ത​ത്തി​ലേ​ക്കു പ​തി​ക്കു​ന്ന പ്ര​തീ​തി​യാ​യി​രു​ന്നെ​ന്ന് സു​ഭാ​ഷ് പ​റ​യു​ന്നു. ഉ​റ​ങ്ങാ​ൻ​പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ. പി​ന്നീ​ട് പ​തി​യെ തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക്.

മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് കൊ​ടൈ​ക്ക​നാ​ൽ യാ​ത്ര​ക്കി​ടെ

വ​ടം​വ​ലി​ക്കാ​ൻ റി​യ​ൽ ‘മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്’

സി​നി​മ​യു​ടെ തു​ട​ക്ക​ത്തി​ൽ ര​ണ്ടു സം​ഘ​ങ്ങ​ൾ ഒ​രു ക​ല്യാ​ണ​വീ​ട്ടി​ൽ ചേ​രി​തി​രി​ഞ്ഞു​ള്ള വ​ടംവ​ലി​യും വാ​ക്കേ​റ്റ​വും കാ​ണി​ക്കു​ന്നു​ണ്ട്. എ​തി​ർ സം​ഘ​ത്തി​ലെ വ​ടം​വ​ലി​ക്കാ​രാ​യി വ​രു​ന്ന​ത് റി​യ​ൽ മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് ആ​ണെ​ന്ന കാ​ര്യം പ​ല​ർ​ക്കു​മ​റി​യി​ല്ല. അ​ന്ന​ത്തെ സം​ഭ​വ​ത്തി​നു ശേ​ഷം പ​ല​യി​ട​ത്തും ഇ​തേ ടീം ​ട്രി​പ് പോ​യി​ട്ടു​ണ്ടെ​ങ്കി​ലും കൊ​ടൈ​ക്ക​നാ​ലി​ലേ​ക്ക് പോ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ, സി​നി​മ‍യു​ടെ പൂ​ജ ന​ട​ന്ന​ത് കൊ​ടൈ​ക്ക​നാ​ലി​ലാ​യി​രു​ന്നു. അ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ച് ആ ​സം​ഘം ഒ​രി​ക്ക​ൽക്കൂടി അ​വി​ടെ​യെ​ത്തി. അ​ന്നാ സ്ഥ​ലം ക​ണ്ട​പ്പോ​ൾത​ന്നെ കൈ​യും കാ​ലും വി​റ​ച്ചു​പോ​യെ​ന്ന് സു​ഭാ​ഷ് പ​റ​യു​ന്നു. മു​മ്പു​ത​ന്നെ ഈ ​ഭാ​ഗം നി​രോ​ധി​ത മേ​ഖ​ല​യാ​ണെ​ന്ന് ബോ​ർ​ഡു​ക​ൾ വെ​ച്ചി​രു​ന്നെ​ങ്കി​ലും എ​ല്ലാം ത​മി​ഴി​ലാ​യ​തു​കൊ​ണ്ട് ആ​ർ​ക്കും മ​ന​സ്സിലാ​യില്ല.

അ​ന്ന​ത്തെ പ്രാ​യ​ത്തി​ന്റെ ആ​വേ​ശം കൂ​ടി​യാ​യ​പ്പോ​ഴാ​ണ് ആ ​സാ​ഹ​സി​ക​ത​യി​ലേ​ക്കി​റ​ങ്ങി​യ​തെ​ന്നും കൂ​ട്ടു​കാ​ർ ഓ​ർ​ക്കു​ന്നു. അ​വ​രു​ടെ ജീ​വി​തം സി​നി​മ​യാ​ക്കാ​ൻ മു​മ്പ് പ​ല​രും ത​യാ​റാ​യിവ​ന്നെ​ങ്കി​ലും അ​ന്ന​ത് ന​ട​ക്കാ​തെ പോ​യി. ത​ങ്ങ​ളു​ടെ വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ളെപോ​ലും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​തേപ​ടി ഒ​പ്പി​യെ​ടു​ത്തു​വെ​ന്ന് സു​ഭാ​ഷും സം​ഘ​വും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളും അ​തേപ​ടിത​ന്നെ സി​നി​മ​യി​ൽ കാ​ണി​ക്കു​ന്നു​ണ്ട്. ഏ​റെ കാ​ല​മെ​ടു​ത്ത് ത​ങ്ങ​ളോ​ടൊ​പ്പം ചെ​ല​വ​ഴി​ച്ച്, ത​ങ്ങ​ളെ ക​ണ്ടും അ​ടു​ത്തും അ​റി​ഞ്ഞാ​ണ് താ​ര​ങ്ങ​ൾ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത് എ​ന്ന​തി​നാ​ൽ ന​ട​ന്മാ​ർ​ക്ക് മാ​ന​റി​സ​ങ്ങ​ളും രീ​തി​ക​ളു​മെ​ല്ലാം അ​തേ പ​ടി പ​ക​ർ​ത്താ​നാ​യി​ട്ടു​ണ്ടെ​ന്ന് റി​യ​ൽ മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. സു​ഭാ​ഷ്, കു​ട്ട​ൻ തു​ട​ങ്ങി റി​യ​ൽ ലൈ​ഫ് മ​ഞ്ഞു​മ്മ​ൽ ബോ​യ്സിന്റെ പേ​രും ജോ​ലി​യു​മെ​ല്ലാംത​ന്നെ​യാ​ണ് റീ​ൽ ലൈ​ഫി​ലും ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കൊ​ടൈ​ക്ക​നാ​ലി​ലെ അഡ്വഞ്ചർ പോ​യന്റാ​ണ് ഗു​ണ കേ​വ്. അ​പ​ക​ടം നി​റ​ഞ്ഞ, ദു​രൂ​ഹ​മാ​യ ഈ ​ഗു​ഹ​ക്ക് ബ്രി​ട്ടീ​ഷു​കാ​രി​ട്ട പേ​ര് ‘ഡെ​വി​ൾ​സ് കി​ച്ച​ൻ’ എ​ന്നാ​ണ്. 1991ൽ ​പു​റ​ത്തി​റ​ങ്ങി​യ ക​മ​ൽ​ ഹാ​സ​ൻ ചി​ത്ര​മാ​യ ‘ഗു​ണ’​യി​ലെ ‘ക​ൺ​മ​ണീ അ​ൻ​പോ​ട്’ എ​ന്ന ഗാ​നം ഈ ​ഗു​ഹ​യി​ൽ ചി​ത്രീ​ക​രി​ച്ച ശേ​ഷ​മാ​ണ് ഗു​ഹ​ക്ക് ‘ഗു​ണ കേ​വ്’ എ​ന്ന പേ​രുവ​ന്ന​ത്.

ഗു​ഹ​ക്കു​ള്ളി​ലെ 900 അ​ടി​യോ​ളം ആ​ഴ​മു​ള്ള ഗ​ർ​ത്ത​ത്തി​ലേ​ക്ക് പ​തി​ച്ച് പ​ത്തി​ലേ​റെ പേ​ർ ഇ​ല്ലാ​താ​യി​ട്ടു​ണ്ട്. ഇ​ല്ലാ​താ​യി​ട്ടു​ണ്ടെ​ന്നാ​ൽ അ​വ​ർ വീ​ണ​ശേ​ഷം ഒ​രു തു​മ്പുപോ​ലും കി​ട്ടി​യി​ട്ടി​ല്ലെ​ന്ന​ർ​ഥം. ഇ​വി​ടെനി​ന്ന് ര​ക്ഷ​പ്പെ​ട്ട ഏ​ക വ്യ​ക്തി​യാ​ണ് മ​ഞ്ഞു​മ്മ​ലി​ലെ സു​ഭാ​ഷ്. അ​പ​ക​ട​ത്തി​നുശേ​ഷം അ​ടു​ത്തേ​ക്കുപോ​ലും പ്ര​വേ​ശ​ന​മി​ല്ലാ​ത്ത​വി​ധം ഗു​ണ കേ​വ് പൂ​ർ​ണ​മാ​യും നി​രോ​ധി​ത മേ​ഖ​ല​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FilmKerala NewsManjummal Boys
News Summary - The Real Manjummal Boys
Next Story