Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sivakarthikeyan gets emotional as he pays homage to Puneeth Rajkumar
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightബംഗളൂരുവിലെത്തു​േമ്പാൾ...

ബംഗളൂരുവിലെത്തു​േമ്പാൾ കാണാമെന്ന്​ വാക്കുനൽകി; പുനീതിന്‍റെ ഓർമയിൽ വിതുമ്പി ശിവകാർത്തികേയൻ

text_fields
bookmark_border

ചെ​െന്നെ: അന്തരിച്ച കന്നഡ താരം പുനീത്​ രാജ്​കുമാറിന്‍റെ അന്ത്യവിശ്രമ സ്​ഥലത്തെത്തി ആദാരാഞ്​ജലികൾ അർപ്പിച്ച്​ തമിഴ്​ സിനിമ താരം ശിവ​കാർത്തികേയൻ. കണ്​ഠീരവ സ്റ്റുഡിയോയിലെത്തി ആദാരാജ്ഞലി അർപ്പിച്ച താരം കുടുംബാംഗങ്ങളെ കണ്ട്​ ദുഃഖം രേഖപ്പെടുത്തി.

പുനീത്​ രാജ്​കുമാറിന്‍റെ വിയോഗം ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു മാസം മുമ്പ്​ അദ്ദേഹവുമായി സംസാരിച്ചിരുന്നു. സിനിമ ലോകത്തിന്​ വലിയ നഷ്​ടമാണ്​ പുനീതിന്‍റെ വിയോഗം. പുനീതിനെ പോലുള്ള ആളുകൾക്ക്​ മരണമില്ല, അവർ ചെയ്​ത നല്ല കാര്യങ്ങൾ എന്നും ​ഓർമിക്ക​െപ്പടും. ഓൺസ്​ക്രീനും ഓഫ്​ സ്​ക്രീനിലും റോൾ മോഡലാണ്​ അദ്ദേഹം' -ശിവകാർത്തികേയൻ മാധ്യമങ്ങളോട്​ പറഞ്ഞു.

ബംഗളൂരുവിലെത്തു​േമ്പാൾ തീർച്ചയായും കാണാമെന്ന്​ വാക്ക്​ നൽകിയിരുന്നതാണെന്നും കണ്ണുനിറഞ്ഞുകൊണ്ട്​ ശിവകാർത്തികേയൻ പറഞ്ഞു. 'ഞാൻ ഇപ്പോൾ ബംഗളൂരുവിലാണ്​, പക്ഷേ എനിക്ക്​ അദ്ദേഹത്തെ കാണാൻ സാധിക്കുന്നില്ല. അദ്ദേഹത്തിന്‍റെ മരണം സൃഷ്​ടിച്ച ആഘാതത്തിൽനിന്ന്​ പുറത്തുവരാൻ സാധിക്കുന്നില്ല' -ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.

ആരാധകരും സുഹൃത്തുക്കളും സ്​നേഹത്തോടെയും അടുപ്പത്തോടെയും അപ്പു എന്നാണ്​ പുനീതിനെ വിളിച്ചിരുന്നത്​. കണ്​ഠീരവ സ്റ്റുഡിയോയിൽ പിതാവ്​ രാജ്​കുമാറിന്‍റെ സ്​മൃതികുടീരത്തിന്​ സമീപമാണ്​ പുനീതിനും അന്ത്യവിശ്രമം ഒരുക്കിയത്​. ഒക്​ടോബർ 29ന്​ ഹൃദയാഘാതത്തെ തുടർന്നായിരുന്നു പുനീതിന്‍റെ മരണം. ഇന്ത്യയിലെ നിരവധി താരങ്ങൾ പുനീതിന്​ ആദരാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivakarthikeyanPuneeth Rajkumar
News Summary - Sivakarthikeyan gets emotional as he pays homage to Puneeth Rajkumar
Next Story