Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightനിലപാടിൽ...

നിലപാടിൽ ഉറച്ചുനിൽക്കുന്നു, കൃത്യമായൊരു സ്ഥലം കിട്ടിയപ്പോൾ കർഷകരുടെ പ്രശ്നം പറയേണ്ടതുപോലെ പറഞ്ഞു-ജയസൂര്യ

text_fields
bookmark_border
Jayasurya says    he Not Change His  Statement About  Farmers Issue
cancel

ർഷകരുടെ ദുരിതത്തെ കുറിച്ച് പറഞ്ഞ പരാമർശത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് നടൻ ജയസൂര്യ. അറിയാവുന്ന കാര്യങ്ങളും സുഹൃത്തും നടനുമായ കൃഷ്ണപ്രസാദുമായി സംസാരിച്ച കാര്യങ്ങളുമാണ് താൻ അവിടെ പറഞ്ഞതെന്നും കർഷകരുടെ പ്രശ്നം പറയാൻ കൃത്യമായൊരു സ്ഥലം കിട്ടിയപ്പോൾ പറയേണ്ടസമയത്ത് പറയേണ്ടതുപോലെ പറഞ്ഞുവെന്നും താരം ഒരു മാധ്യമത്തിനോട് പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്കൊപ്പമല്ലെന്നും കർഷകരുടെ കൂടെയാണെന്നും നടൻ കൂട്ടിച്ചേർത്തു.

'സുഹൃത്തും നടനുമായ കൃഷ്ണപ്രസാദുമായി കൃഷികാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. ഏതെങ്കിലും രാഷ്ട്രീ പാർട്ടിയുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല. അറിയാവുന്ന കാര്യങ്ങളും കൃഷ്ണകുമാറുമായി സംസാരിച്ച കാര്യങ്ങളുമാണ് അവിടെ പറഞ്ഞത്. കൃഷിക്കാരുടെ പ്രശ്നങ്ങൾ പലനാളുകളായി കേൾക്കുന്നു. അത് ഉന്നയിക്കാൻ കൃത്യമായൊരു സ്ഥലം കിട്ടിയപ്പോൾ പറയേണ്ടസമയത്ത് പറയേണ്ടതുപോലെ പറഞ്ഞു. അല്ലാതെ സർക്കാരിനെയോ മന്ത്രിയെയോ കുറ്റപ്പെടുത്തിയതല്ല.

കളമശേരിയിലെ കർഷകമേളയിലേക്ക് എന്നെ വിളിക്കുന്നത് മന്ത്രി പി. രാജീവ് ആണ്. അവിടെ കൃഷി മന്ത്രിയെ കണ്ടപ്പോഴാണ്, ആ ചടങ്ങിൽ അദ്ദേഹം ഉണ്ടെന്ന് അറിഞ്ഞത്. ഈ വിഷയം വേദിയിൽ പ‍റയാതെ നേരിട്ട് ചർച്ച ചെയ്താൽ ലക്ഷ്യപ്രപ്തിയിൽ എത്തണമെന്നില്ല. സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കേണ്ട വിഷയമല്ലെന്നും തോന്നി'- ജയസൂര്യ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം, കൃഷി മന്ത്രി പങ്കെടുത്ത പരിപാടിയിലാണ് കർഷകരുടെ പ്രശ്നം ജയസൂര്യ ഉന്നയിച്ചത്. കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് െകാടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം െകാടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ് അവർ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻ അവർക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്. വേറൊരു രീതിയിൽ ഇതിനെ കാണരുത്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നും അവർക്ക് ഷർട്ടിൽ ചളി പുരളുന്നത് ഇഷ്ടമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസവും െകാടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണ്ടിട്ട് മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്നത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണം’ - എന്നായിരുന്നു ജയസൂര്യയുടെ പ്രസംഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasurya
News Summary - Jayasurya says he Not Change His Statement About Farmers Issue
Next Story