Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസിനിമയിലെ ലഹരി...

സിനിമയിലെ ലഹരി ഉപയോഗം: എന്റെ കൈയിൽ അത്തരമൊരു പട്ടികയില്ല; ബാബുരാജിനെ തള്ളി ഇടവേള ബാബു

text_fields
bookmark_border
Edavela babu Reject  Actor Babu Raj   Claims About  Drug Abuse In Malayalam Cinema
cancel

ഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക താരസംഘടനയായ അമ്മയുടെ പക്കലുണ്ടെന്നുളള നടൻ ബാബുരാജിന്റെ വാക്കുകളെ തള്ളി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. തന്റെ പക്കൽ ആരുടേയും പട്ടികയില്ലെന്നും നിർമാതാക്കൾ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.

'എന്റെ കൈയിൽ അത്തരമൊരു പട്ടികയില്ല. നിർമാതാക്കൾ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. ഇക്കാര്യം അമ്മയിലും ചർച്ചയായിട്ടില്ല. പക്ഷെ സിനിമയിൽ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ് - ഇടവേള ബാബു പറഞ്ഞു.

സർക്കാർ സ്വീകരിക്കുന്ന ഏത് നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലി സ്ഥലത്തോ ലഹരി ഉപയോഗിക്കാൻ പാടില്ലെന്നും മോശമായി പെരുമാറരുതെന്നും അമ്മയിലെ ബൈലോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കര്‍ശനപരിശോധനയുണ്ടാകും’-ഇടവേള ബാബു കൂട്ടിച്ചേർത്തു.

ഒരു പ്രമുഖ നടന്റെ വാഹനം എക്സൈസ് പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ മേഖല പിന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് നടന്‍ ബാബുരാജ് മുന്‍പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baburajedavela babu
News Summary - Edavela babu Reject Actor Babu Raj Claims About Drug Abuse In Malayalam Cinema
Next Story