Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അന്ന് പൊളിറ്റിക്കൽ കറക്റ്റനെസ്സ് നോക്കിയിരുന്നെങ്കിൽ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയേനെ -മംമ്ത
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅന്ന് പൊളിറ്റിക്കൽ...

അന്ന് പൊളിറ്റിക്കൽ കറക്റ്റനെസ്സ് നോക്കിയിരുന്നെങ്കിൽ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയേനെ -മംമ്ത

text_fields
bookmark_border

സിനിമയിൽ 15 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ പിന്നിട്ട വഴികളെ കുറിച്ച് മനം തുറന്ന് നടി മംമ്ത മോഹൻദാസ്. ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മംമ്തയുടെ തുറന്നു പറച്ചിൽ. അന്നൊക്കെ ഞാൻ ഞാൻ പൊളിറ്റിക്കൽ കറക്റ്റനെസ്സ് നോക്കുന്ന ആളായിരുന്നെങ്കിൽ ചിലപ്പോൾ ആ സിനിമയിൽ‌ ഉണ്ടാകുമായിരുന്നില്ലെന്ന് മംമ്ത പറഞ്ഞു.

മംമ്തയുടെ വാക്കുകൾ

മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ്, പ്രിഥ്വിരാജ് തുടങ്ങി മിക്ക മുൻനിര നായകന്മാരുടെയും നായികയാകാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. സ്ക്രീനിൽ നമുക്ക് ഒരാളെ ആരാധിക്കാൻ പറ്റും. പക്ഷേ അതേ ആളെ നേരിൽ കാണുമ്പോൾ വ്യത്യസ്തമായ അനുഭവമാകും നമുക്ക് ഉണ്ടാവുക. മമ്മൂക്കയുമായി വ്യക്തിപരമായി വലിയ അടുപ്പമുണ്ട്. സ്കീനിൽ അദ്ദേഹത്തെ കാണുന്നത് പോലെയേ അല്ല വ്യക്തി ജീവിതത്തിൽ അദ്ദേഹം. അതു പോലെ തന്നെയാണ് രജനി സാർ. ആകെ കുറച്ചു മണിക്കൂറുകൾ മാത്രമാണ് ഞാൻ കുചേലൻ സിനിമയ്ക്കായി അദ്ദേഹത്തിനൊപ്പം ചിലവഴിച്ചത്. ശരിക്കും വലിയൊരു പാട്ടായിരുന്നു ആദ്യം ആ സിനിമയിൽ ഉണ്ടായിരുന്നത്. പക്ഷേ ചില കാരണങ്ങളാൽ അതു വെട്ടിച്ചുരുക്കി. അന്നൊക്കെ ഞാൻ ഞാൻ പൊളിറ്റിക്കൽ കറക്റ്റനെസ്സ് നോക്കുന്ന ആളായിരുന്നെങ്കിൽ ചിലപ്പോൾ ആ സിനിമയിൽ‌ ഉണ്ടാകുമായിരുന്നില്ല. ആ സെറ്റിൽ നിന്ന് ഞാൻ‌ ആദ്യം തന്നെ ഇറങ്ങിപ്പോയേനെ. പക്ഷേ ഞാനതു ചെയ്തില്ല. ഞാൻ അവിടെ നിന്നു എന്റെ ഭാഗം അഭിനയിച്ചു. ആകെ ഒരു ഷോട്ട് മാത്രമാണ് ആ സിനിമയിൽ എന്റേതായി ഉണ്ടായിരുന്നത്. എന്നെ സംബന്ധിച്ച് വലിയ വിഷമമുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്. പക്ഷേ രജനി സാറിനോട് എനിക്കുള്ള ബഹുമാനം വർധിച്ചത് പിന്നീട് ഉണ്ടായ ചില സംഭവങ്ങൾ‌ മൂലമാണ്. ആ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഞാൻ വിഷമിച്ചാണ് പോയതെന്ന് അദ്ദേഹത്തോട് എപ്പോഴോ പറഞ്ഞു. അദ്ദേഹം എന്നെ ഫോൺ ചെയ്തു. മംമ്ത എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ക്ഷമിക്കണം എന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു. സാർ ഒരിക്കലും അറിഞ്ഞു കൊണ്ടാവില്ല ഇങ്ങനെ നടന്നതെന്ന് എനിക്കറിയാം എന്നൊക്കെ ഞാൻ അന്ന് പറഞ്ഞു. അങ്ങനെ ഇവരുടെ കൂടെയൊക്കെ ജോലി ചെയ്തപ്പോൾ ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamta MohandasTamil Movierajinikanth moviepolitical correctness
News Summary - If I had looked at the political correctness, I would not have been in that movie, I would have left the set: Mamta
Next Story