Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഇന്ത്യയിൽ ഏറ്റവും...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകൻ എ.ആർ റഹ്മാൻ

text_fields
bookmark_border
A R Rahman reigns as Highest-Paid Singer in Indian Cinema
cancel

ന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകൻ എ.ആർ റഹ്മാനാണെന്ന് റിപ്പോർട്ട്. മൂന്ന് കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങാറുള്ളത്. ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അധികവും സ്വയം സംഗീതസംവിധാനം ചെയ്യുന്ന സിനിമകളിലാണ് റഹ്മാൻ ഗാനങ്ങൾ ആലപിക്കാറുള്ളത്.

1992-ൽ മണിരത്‌നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലൂടെയാണ് എ.ആർ റഹ്മാൻ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. തലമുറ വ്യത്യാസമില്ലാതെ ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകർ ഇപ്പോഴും മൂളി നടക്കുന്നുണ്ട്.

മാരി സെല്‍വരാജ് സംവിധാനം ചെയ്ത് 'മാമന്നന്‍' ആണ് എ. ആർ റഹാമന്റെ സംഗീത സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. മണിരത്നത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിൻ സെൽവനിലെ ഗാനങ്ങൾ ഒരുക്കിയതും എ. ആർ റഹ്മാൻ ആയിരുന്നു. പൊന്നിയിൻ സെൽവനിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:a r rahman
News Summary - A R Rahman reigns as Highest-Paid Singer in Indian Cinema
Next Story