Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightGoachevron_rightഗോവയിൽ ജനങ്ങൾ...

ഗോവയിൽ ജനങ്ങൾ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തുവെന്ന് കോൺഗ്രസ് അധ്യക്ഷൻ

text_fields
bookmark_border
ഗോവയിൽ ജനങ്ങൾ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തുവെന്ന് കോൺഗ്രസ് അധ്യക്ഷൻ
cancel

പനാജി: ഗോവയിൽ ജനങ്ങൾ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദൻകർ. ഗോവയിലെ തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയിൽ ബി.ജെ.പി മുന്നേറുന്നതിനിടെയാണ് കോൺഗ്രസ് അധ്യക്ഷ​ന്റെ പ്രതികരണം.

ഗോവയിൽ ബി.ജെ.പിയാണ് നിലവിൽ മുന്നേറുന്നത്. നിലവിൽ 18 സീറ്റിലാണ് ബി.ജെ.പി മുന്നേറ്റം. 10 സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. തൃണമൂൽ കോൺഗ്രസ് സഖ്യം അഞ്ച് സീറ്റിലും മറ്റുള്ളവർ എട്ട് സീറ്റിലുമാണ് മുന്നേറുന്നത്.

എക്സിറ്റ്പോളുകൾ ഗോവയിൽ തൂക്കുസഭയാണ് പ്രവചിച്ചിരുന്നത്. ഈ പ്രവചനങ്ങൾ ശരിവെക്കും വിധമുള്ള ഫലങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗോവയിലെ പല മണ്ഡലങ്ങളിലും സ്ഥാനാർഥികൾക്ക് 500 താഴെ വോട്ടിന്റെ ലീഡ് മാത്രമാണുള്ളത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly Election 2022
News Summary - People of Goa have voted for change: Goa Congress chief
Next Story