Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightGoachevron_rightഗോവയിൽ മുന്നിൽക്കയറി...

ഗോവയിൽ മുന്നിൽക്കയറി ബി.ജെ.പി; തൃണമൂൽ സഖ്യത്തിനും മുന്നേറ്റം

text_fields
bookmark_border
ഗോവയിൽ മുന്നിൽക്കയറി ബി.ജെ.പി; തൃണമൂൽ സഖ്യത്തിനും മുന്നേറ്റം
cancel

പനാജി: ഗോവയിൽ ആദ്യഘട്ടത്തിൽ പിന്നിലായ ബി.ജെ.പി വീണ്ടും മുന്നിൽക്കയറി. ലീഡുനിലയിൽ ബി.ജെ.പി കേവല ഭൂരിപക്ഷം പിന്നിട്ടു. 21 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 12 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറ്റം. തൃണമൂൽ സഖ്യം നാല് സീറ്റുകളിലും മറ്റുള്ളവർ മൂന്ന് സീറ്റുകളിലും മുന്നേറുന്നു.

ഒരു ഘട്ടത്തിൽ ഗോവയിലെ ലീഡുനിലയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം പിന്നിട്ടുവെങ്കിലും പിന്നീട് പിന്നാക്കം പോവുകയായിരുന്നു. പനാജിയിൽ ഉത്പൽ പരീക്കർ മുന്നേറുന്നതും മുഖ്യമന്ത്രി പ്രമോദ് സാവന്ത് വോട്ടെണ്ണലിന്റെ പല ഘട്ടത്തിലും പിന്നിൽ പോയതും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി.

നിലവിലെ സാഹചര്യത്തിൽ സ്വതന്ത്രരേയോ സീറ്റുകളുള്ള ചെറുകക്ഷികളേയോ ഒപ്പംകൂട്ടി ഭരണം പിടിക്കാനുള്ള നീക്കങ്ങളാവും ബി.ജെ.പി നടത്തുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Goa Assembly Election 2022Assembly Election 2022
News Summary - BJP ahed in first phase of counting
Next Story