Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅക്കാദമിയിലെ...

അക്കാദമിയിലെ പുസ്തകങ്ങൾ ഡിജിറ്റലാക്കി​ പൊതുജനങ്ങൾക്ക് വായിക്കാൻ അവസരം നൽകും -സച്ചിദാനന്ദൻ

text_fields
bookmark_border
k satchithanandan 9322
cancel
camera_alt

സാഹിത്യ അക്കാദമി പ്രസിഡന്‍റായി കെ. സച്ചിദാനന്ദൻ ചുമതലയേൽക്കുന്നു 

തൃശൂർ: കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റായി പ്രഫ. കെ. സച്ചിദാനന്ദനും വൈസ് പ്രസിഡന്‍റായി അശോകൻ ചരുവിലും സെക്രട്ടറിയായി പ്രഫ. സി.പി. അബൂബക്കറും ചുമതലയേറ്റു. അക്കാദമി വികസനത്തിന്​ ഇരുപതിന കർമപരിപാടി തയാറാക്കിയിട്ടുണ്ടെന്നും നിർവാഹക സമിതിയുടെ അംഗീകാരത്തിന്​ ശേഷം സർക്കാർ പിന്തുണക്ക്​ വിധേയമായി അവ നടപ്പാക്കുമെന്നും ചുമതലയേറ്റ ശേഷം സച്ചിദാനന്ദൻ പറഞ്ഞു.

അക്കാദമിയിലെ പുസ്തകങ്ങളെല്ലാം ഡിജിറ്റൽവത്​കരിച്ച്​ പൊതുജനങ്ങൾക്ക് വായിക്കാൻ അവസരം നൽകുമെന്ന് സച്ചിദാനന്ദൻ പറഞ്ഞു. ലിറ്റിൽ മാഗസിനുകൾ മുതൽ പ്രസിദ്ധീകരണം നിലച്ച പുസ്തകങ്ങൾ വരെ ഇങ്ങനെ വെബ്സൈറ്റ് മുഖേന ജനങ്ങൾക്ക് ലഭ്യമാക്കും. പ്രവാസി എഴുത്തുകാർക്കായി എന്തെല്ലാം പദ്ധതികൾ നടപ്പാക്കണമെന്ന് പ്രവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുമായി ആലോചിച്ച്​ തീരുമാനിക്കും. പ്രവാസി എഴുത്തുകാരുടെ പരമ്പര സമാഹരണത്തിന് ആവശ്യമായ പ്രത്യേക പ്രവർത്തനവും നടത്തും.

കേരളത്തിന്‍റെ എല്ലാ ഭാഗത്തും അക്കാദമിയിലെ പരിപാടികൾ തുല്യമായി നടത്തും. ഉത്തര-മധ്യ- ദക്ഷിണ കേരളത്തിലെ പരിപാടികൾ പ്രത്യേകം ശ്രദ്ധിക്കാനായി അതത് ഭാഗത്തെ എഴുത്തുകാരും അക്കാദമി അംഗങ്ങളും ഉൾപ്പെടെയുള്ള ചെറിയ കമ്മിറ്റികൾ രൂപവത്​കരിക്കും. അക്കാദമിയുടെ ആഭിമുഖ്യത്തിൽ സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുകയും എഴുത്തുകാരുമായി ജനങ്ങൾക്ക് സംവദിക്കാൻ അവസരമൊരുക്കുകയും വിവർത്തന ശിൽപശാലകൾ സംഘടിപ്പിക്കുകയും ചെയ്യും.

ലിപി പരിഷ്കരണത്തിനും ഭാഷാ പരിഷ്കരണത്തിനും ആവശ്യമായ പുതിയ സാങ്കേതിക വിദ്യകൾക്ക് പ്രോത്സാഹനം നൽകും. മറ്റ്​ രണ്ട് അക്കാദമികളുമായി ചേർന്ന് പ്രവർത്തിക്കും. മലയാള ഭാഷയുടെ സമഗ്ര വളർച്ചയ്ക്ക് മലയാളം മിഷൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഭാഷാ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യും. മറ്റ്​ സംസ്ഥാനങ്ങളിലെ അക്കാദമികളുമായി ചേർന്ന് പ്രവർത്തിക്കാൻ ആലോചനയുണ്ട്. സാംസ്കാരിക കൈമാറ്റത്തിന് സാധ്യമായ പരിശ്രമങ്ങളെല്ലാം നടത്തും. ഇതര സംസ്ഥാനങ്ങളിലെ കലാ-സാഹിത്യ സംഘടനകളുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അശോകൻ ചെരുവിലും പ്രഫ. സി.പി. അബൂബക്കറും സംസാരിച്ചു. പ്രഫ. പി.കെ. ശങ്കരൻ, കവി സി. രാവുണ്ണി, മുൻ സെക്രട്ടറി ഡോ. കെ.പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sahithya academyk satchidanandan
News Summary - KSachidanandan took charge as Sahitya Academi President
Next Story