Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകൗ​സ​ല്ല്യ​ക്ക്...

കൗ​സ​ല്ല്യ​ക്ക് ഇ​ര​ട്ടി​മ​ധു​ര​മാ​യി പു​തി​യ ക​വി​ത​സ​മാ​ഹാ​രം

text_fields
bookmark_border
Kausalya​s New poetry collection
cancel
camera_alt

കൗ​സ​ല്യ കൃ​ഷ്ണ​ന്‍റെ ക​വി​ത​സ​മാ​ഹാ​രം ‘മ​ഴ​ക്ക്​ മു​മ്പേ’ പൊ​ലീ​സ് അ​സോ. മു​ഖ​മാ​സി​ക കാ​വ​ൽ കൈ​ര​ളി എ​ഡി​റ്റ​ർ സ​ന​ൽ ച​ക്ര​പാ​ണി​ക്ക് കൈ​മാ​റി​യ​പ്പോ​ൾ. പ്ര​സാ​ധക​ൻ ര​തീ​ഷ് കുമാ​ർ സ​മീ​പം

​തൊ​ടു​പു​ഴ: പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പു​തി​യ ക​വി​ത​സ​മാ​ഹാ​രം അ​ച്ച​ടി​ച്ചു പു​റ​ത്തി​റ​ങ്ങി​യ​തി​ന്‍റെ സ​ന്തോ​ഷം ചി​ല്ല​റ​യൊ​ന്നു​മ​ല്ല കൗ​സ​ല്യ​ക്ക്. 25 വ​ർ​ഷ​മാ​യി തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലും ക​ട​ക​ളി​ലു​മെ​ല്ലാം ഏ​വ​ർ​ക്കും സു​പ​രി​ചി​ത​യാ​ണ് കൗ​സ​ല്യ കൃ​ഷ്ണ​ൻ. 11 വ​ർ​ഷ​മാ​യി പു​സ്ത​ക​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്നു. ഒ​പ്പം ലോ​ട്ട​റി​വി​ൽ​പ​ന​യും. ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ തൊ​ടു​പു​ഴ സാ​ഹി​ത്യ​വേ​ദി​യി​ലും മ​റ്റ് സാ​ഹി​ത്യ​സ​ദ​സ്സു​ക​ളി​ലു​മെ​ല്ലാം നി​ത്യ​സ​ന്ദ​ർ​ശ​ക​യു​മാ​ണ്. ത​ന്‍റെ ജീ​വി​ത​വ​ഴി​ക​ളി​ലെ പൊ​ള്ളു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്കു​മേ​ൽ വീ​ഴു​ന്ന ന​നു​ത്ത കു​ളി​ർ​മ​ഴ​യാ​ണ് കൗ​സ​ല്യ​ക്ക് ക​വി​ത​ര​ച​ന. ആ​ദ്യ ക​വി​ത​സ​മാ​ഹാ​ര​മാ​യ ക​ന​ൽ​ജീ​വി​ത​ത്തി​നു​ശേ​ഷം ര​ണ്ടാ​മ​ത്തെ ക​വി​ത​സ​മാ​ഹാ​ര​മാ​യ 'മ​ഴ​ക്ക്​ മു​മ്പേ'​യാ​ണ് കൗ​സ​ല്യ പു​റ​ത്തി​റ​ക്കി​യ​ത്. ക​ന​ൽ ജീ​വി​തം മൂ​വാ​യി​ര​ത്തി​ലേ​റെ കോ​പ്പി​ക​ൾ വി​റ്റു​പോ​യി. ലോ​ട്ട​റി വി​റ്റു​കി​ട്ടു​ന്ന പ​ണം ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​ൻ തി​ക​യാ​തെ​വ​ന്ന​പ്പോ​ൾ കൗ​സ​ല്യ​യു​ടെ അ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യ പൊ​ലീ​സ് അ​സോ. ഭാ​ര​വാ​ഹി​ക​ൾ അ​വ​രു​ടെ പ​ണം മു​ട​ക്കി​യാ​ണ് ആ​ദ്യ ക​വി​ത​സ​മാ​ഹാ​രം പു​റ​ത്തി​റ​ക്കി​യ​ത്. ക​വി​ത​ക്ക്​ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും കൗ​സ​ല്യ​ക്ക് ഇ​തി​നോ​ട​കം ല​ഭി​ച്ചു. 31 ക​വി​ത​ക​ള​ട​ങ്ങി​യ മ​ഴ​ക്ക്​ മു​മ്പേ​യു​ടെ പ്ര​സാ​ദ​ക​ർ തൊ​ടു​പു​ഴ പ​ഗോ​ഡ ബു​ക്ക് ആ​ർ​ട്ടാ​ണ്. സ​മാ​ഹാ​ര​ത്തി​ന്‍റെ ഔ​പ​ചാ​രി​ക പ്ര​കാ​ശ​നം 16ന് ​തൊ​ടു​പു​ഴ പ​ഗോ​ഡ ബു​ക്ക് ആ​ർ​ട്ടി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poem
News Summary - Kausalya​s New poetry collection
Next Story