Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightചെറുതിലൊളിപ്പിച്ച വലിയ...

ചെറുതിലൊളിപ്പിച്ച വലിയ `വിസമ്മതം'

text_fields
bookmark_border
Naushad Vadakara
cancel

നൗഷാദ് വടകര `വിസമ്മതം' എന്ന ചെറുകവിതകളുടെ സമാഹാരത്തെ ചെറുതിലൊളിപ്പിച്ച വലിയ `വിസമ്മത'മെന്ന് വിശേഷിപ്പിക്കാം. ചിന്താശകലങ്ങളായി മാറുന്ന ഈ കവിതകൾ കവി കുഞ്ഞുണ്ണിമാഷിന്റെ പാരമ്പര്യവഴിയിലാണ് സഞ്ചരിക്കുന്നത്. തനിക്ക് ചുറ്റുമുള്ള ലോകം സമ്മാനിക്കുന്ന ചിന്തകളാണ് നൗഷാദിന്റെ കവിതകൾക്ക് വിഷയം. അതാകട്ടെ, ദൂ​ർഗ്രഹമാകാതെ എളുപ്പം വായനക്കാരന്റെ ഹൃദയത്തിൽ ഇടം പിടിക്കുന്നവയാണ്. പുതിയ കാലത്തെ കാവ്യരചനാവഴികളിൽ നിന്നുമാറി നടക്കുകയാണ് കവി. പഴംഞ്ചൊല്ലുകളും സാരോപദേശ കഥകളും സാഹിത്യത്തിന്റെ ഭാഗമാണ്.ആവഴിയിലാണ് നൗഷാദ് വടകരയുടെ സഞ്ചാരം.

`പേരിട്ട് വിളിക്കാൻ കഴിയുന്ന ഏതെങ്കിലും സാഹിത്യപ്രസ്ഥാനത്തിൽ ഉൾക്കൊള്ളിൽക്കാൻ കഴിയാതെ കുതറിപ്പോകുന്ന രചനകളാണിവയെന്ന്​' പുസ്തകത്തിന്റെ അവതാരികയിൽ പ്രഫ. എ.പി. ശശിധരൻ എഴുതുന്നു. ശരിക്കും പറഞ്ഞാൽ, സാഹിത്യശാഖകളിൽ ഇരിപ്പുറപ്പിക്കാതെ തന്റെതായ വഴികളിലൂടെ സഞ്ചരിക്കുന്നവയാണ് നൗഷാദ് വടകരയുടെ രചനകൾ.

`അമ്മ​' എന്ന കവിതയിങ്ങനെ:-`കഴിച്ചിരുന്നോ​​?

സുഖമില്ലേ?

നിനക്കൊന്നും പറ്റിയില്ലല്ലോ?

അങ്ങോട്ടൊരു കേൾ

എത്തിയില്ലെങ്കിലും

സദാജാരൂഗയായിരിക്കുന്നു

സ്പന്ദിച്ചു​കൊണ്ടിരിക്കുന്നു

ആദിയോടൊരു ഹൃദയം.

`ജയം' എന്ന കവിത-: തോൽക്കുന്നതിലുമുണ്ട്

ഒരു സുഖം

ജയിക്കാൻ മറ്റൊരാളെ

ശീലിപ്പിക്കലാണ്.

ജയത്തിൽ കുറത്തതൊന്നും

കാണാത്ത യാത്രകളിൽ

പിന്തിരിഞ്ഞു നോക്കിയാൽ മതി.

ഈ രണ്ട് കവിതകൾ മതി, നൗഷാദ് വടകരയുടെ കവിതകളുടെ വഴി മനസിലാക്കാൻ. തന്റെ ചിന്തകൾക്ക് നൽകുന്ന എഴുത്തുരൂപമാണ് ഇതിലെ ഓരോ രചനയും. സമകാലിക രാഷ്ട്രീയവും തന്റെ വിഷയമാക്കുന്നുണ്ട്. ഫാഷിസം എന്ന കവിതയിൽ:-കെടാതെ പകരുന്നു

പകയുടെ കനൽ.

ജാതി,

മതം,

ലിംഗം

ശത്രുവിനെ കുറിക്കാൻ

ഇത്രമാത്രം മതി.

ചൂട്ടയിലേ ശീലിച്ചതല്ലേ,

പിന്നെയെങ്ങനെ തെറ്റാകും?

ഒറ്റവായനയിൽ തന്നെ എങ്ങനെ നമുക്കിടയിൽ ഫാഷിസം വളരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നു. ഇത്ര ലളിതമായി എങ്ങനെ ഫാഷിസത്തെ വരച്ചിടാൻ കഴിയും. അതാണ് ഈ സമാഹാരത്തിലെ നുറുങ്ങ് കവിതകൾ ഓരോന്നും നമ്മെ ബോധ്യപ്പെടുത്തുന്നു. വിസമ്മതമെന്നാണ് സമാഹാരത്തിന്റെ പേരെങ്കിലും ഈ സമാഹാരത്തിലെ ഒ​ാരോ രചനയും വിസമ്മതമേതുമില്ലാതെ കൂടെപ്പോരുന്നവയാണ്.

വാചക കസർത്തുകളില്ലാതെ, അലങ്കാരത്തിന്റെ മേലാപ്പുകളില്ലാതെ, വിസമ്മ​തമേതുമില്ലാതെ ഈ രചനകൾ വായനക്കാരന്റെ കൂടെപ്പോരുന്നവയാണ്.

എങ്ങനെ തന്റെ രചനകൾ വായിക്കണമെന്ന് പറഞ്ഞുവെക്കുന്ന ഒരു കവിതകൂടിയുണ്ട്. ഈ വരികൾ ഈ കവിതകളിലേക്കുള്ള വാതിലാണ്.

വായന:-

``വരികൾക്കിടയിൽ വായിക്കണം.

ആഴ​മറിയാൻ, അർത്ഥമറിയാൻ.

ഇല്ലേൽ വായന വെറുതെയാകും.

ആഴമുള്ളവർ ആഴത്തിൽ നേടും.

ആഴമില്ലാത്തവർ

ആഴത്തിൽ മു​ങ്ങും​''.

പഴംഞ്ചൊല്ലിന്റെ കുഞ്ഞുണ്ണിമാഷിന്റെ കാച്ചിക്കുറുക്കിയ കാവ്യവ​ഴിയിൽ വിസമ്മതമേതു​മില്ലാതെ നൗഷാദ് വടകരയുടെ കാവ്യസഞ്ചാരം തുടരുമെന്ന് ഈ സമാഹാരം ഉറപ്പ് നൽകുന്നു. ലിറ്റാർട്ട് ബുക്സ് പുറത്തിറക്കിയ സമഹാരത്തിലെ വരകൾ ഫിറോസ് ഹസ്സന്റെതാണ്. 110രൂപയാണ് വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kavithaNaushad Vadakara
News Summary - About Naushad Vadakara's poetry collection
Next Story