Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്ലസ്​ വൺ...

പ്ലസ്​ വൺ വിദ്യാർഥിനിക്ക് പീഡനം: മൂന്ന്​ പ്രതികള്‍ അറസ്റ്റില്‍

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​ത്തി​ലാ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ചി​റ്റാ​ര്‍ കാ​രി​ക​യം പ​ള്ളി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സ​ജാ​ദ് സ​ലീം (25), കെ.​എ​സ്.​ഇ.​ബി മൂ​ഴി​യാ​ർ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ആ​ങ്ങ​മൂ​ഴി താ​ന്നി​മൂ​ട്ടി​ല്‍ മു​ഹ​മ്മ​ദ് റാ​ഫി (24), പീ​ഡ​നം ന​ട​ക്കു​മ്പോ​ള്‍ പ്രാ​യ​പൂ​ര്‍ത്തി​യാ​യി​ട്ടി​ല്ലാ​ത്ത ആ​ണ്‍കു​ട്ടി എ​ന്നി​വ​രെ​യാ​ണ്​ പെ​രു​നാ​ട്​ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

പെ​രു​നാ​ട് മ​ഠ​ത്തും​മൂ​ഴി സ്വ​ദേ​ശി​യാ​യ ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല നേ​താ​വി​നെ ഞാ​യ​റാ​ഴ്ച രാ​ത്രി​ത​ന്നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു. കു​ട്ടി​യു​ടെ മൊ​ഴി​യി​ല്‍ ഇ​യാ​ളു​ടെ പേ​രും പീ​ഡ​ന​വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യി പ​റ​യു​ന്നു​ണ്ട്. നാ​ല്​ പ്ര​തി​ക​ളു​ടെ പ​ട്ടി​ക​യി​ലും ഇ​യാ​ളു​ടെ പേ​രു​ണ്ട്. എ​ന്നാ​ല്‍, അ​റ​സ്റ്റ് സ്ഥി​രീ​ക​രി​ക്കാ​തെ റാ​ന്നി ഡി​വൈ.​എ​സ്.​പി​യും പെ​രു​നാ​ട് പൊ​ലീ​സും ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണ്. ഇ​യാ​ളെ ഒ​ഴി​വാ​ക്കാ​ന്‍ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ​സ​മ്മ​ര്‍ദം പൊ​ലീ​സി​ന് മേ​ലു​ണ്ടെ​ന്ന് പ​റ​യു​ന്നു. 2021 ജൂ​ണ്‍ മു​ത​ല്‍ ക​ഴി​ഞ്ഞ ജ​നു​വ​രി വ​രെ​യാ​ണ് പെ​ണ്‍കു​ട്ടി​ക്ക്​ പ​ല​രി​ല്‍നി​ന്നും​ പീ​ഡ​നം നേ​രി​ടേ​ണ്ടി​വ​ന്ന​ത്.

പെ​ണ്‍കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം 20 പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 16 പേ​ര്‍ ലൈം​ഗി​ക​പീ​ഡ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ശേ​ഷി​ച്ച നാ​ലു​പേ​ര്‍ കു​ട്ടി​യു​ടെ ന​ഗ്ന​വി​ഡി​യോ​യും ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച​വ​രാ​ണ്. പ​ത്ത​നം​തി​ട്ട ടൗ​ണി​ലെ സ്റ്റാ​ര്‍ ഹോ​ട്ട​ലി​ന്റെ പാ​ര്‍ക്കി​ങ് ഏ​രി​യ​യി​ല്‍ കാ​റി​ല്‍ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് മൊ​ഴി എ​ന്ന​റി​യു​ന്നു. അ​തി​ജീ​വി​ത​ക്ക്​ 16 വ​യ​സ്സാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuse
News Summary - three arrest in sexual abuse case
Next Story