Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിമുക്തഭടന്റെ മാല...

വിമുക്തഭടന്റെ മാല പൊട്ടിച്ച്​ കടന്ന യുവാവ്​ പിടിയിൽ

text_fields
bookmark_border
Aneesh
cancel
camera_alt

അ​നീ​ഷ്

ക​ല്ല​റ: ബാ​റി​ല്‍ വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട വി​മു​ക്ത​ഭ​ട​ന്റെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത യു​വാ​വി​നെ പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി. ക​ല്ല​റ ത​ച്ചോ​ണം മു​ല്ല​ക്ക​ര സ്വ​ദേ​ശി അ​നീ​ഷി​നെ​യാ​ണ് (35) പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ആ​റാം തീ​യ​തി ബാ​റി​ല്‍ മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ന്ന വി​മു​ക്ത​ഭ​ട​നെ അ​നീ​ഷ് പ​രി​ച​യം ഭാ​വി​ച്ച് അ​ടു​ത്തു കൂ​ടു​ക​യും ഒ​പ്പം മ​ദ്യ​പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട്, പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ ഓ​ട്ടോ​യി​ല്‍ ക​റ​ങ്ങി മ​ദ്യ​പി​ച്ച ശേ​ഷം വൈ​കീ​ട്ടോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്റെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു മു​ങ്ങു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ പ​രാ​തി.

പി​ന്നീ​ട്, മാ​ല​യു​ടെ ഒ​രു ഭാ​ഗം ഓ​ട്ടോ​യി​ല്‍ പൊ​ട്ടി​ച്ചി​ട്ടി​രു​ന്നു. മോ​ഷ​ണം പോ​യ​ത​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്താ​ൻ വേ​ണ്ടി​യാ​യി​രു​ന്ന​ത്രെ ഇ​ത്. എ​ന്നാ​ല്‍, ചി​ല സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ക​ല്ല​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ കാ​ലി​നു പ​രി​ക്ക് പ​റ്റി ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന അ​നീ​ഷി​നെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​വി​ടെ വെ​ച്ച് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ക്കു​ന്ന​തി​നി​ടെ അ​നീ​ഷ് പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി​യ​തി​നെ​ത്തു​ട​ര്‍ന്ന് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പാ​ങ്ങോ​ട് പൊ​ലീ​സി​ലേ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The youth who broke the veteran's necklace was arrested
Next Story