Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്റ്റേഷൻ വളപ്പിൽനിന്ന്...

സ്റ്റേഷൻ വളപ്പിൽനിന്ന് മണ്ണുമാന്തിയന്ത്രം കടത്തിയ സംഭവം: മുക്കം എസ്.ഐ പ്രതിയായേക്കും

text_fields
bookmark_border
സ്റ്റേഷൻ വളപ്പിൽനിന്ന് മണ്ണുമാന്തിയന്ത്രം കടത്തിയ സംഭവം: മുക്കം എസ്.ഐ പ്രതിയായേക്കും
cancel

മു​ക്കം: പൊ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ​നി​ന്ന് തൊ​ണ്ടി​മു​ത​ലാ​യ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മു​ക്കം എ​സ്.​ഐ നൗ​ഷാ​ദ് പ്ര​തി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. സം​ഭ​വ​ദി​വ​സം എ​സ്.​ഐ ഫോ​ൺ സ്വി​ച്ച് ഓ​ഫാ​ക്കി സ്റ്റേ​ഷ​നി​ൽ​ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, സ്റ്റേ​ഷ​നി​ൽ​നി​ന്ന് മ​ണ്ണു​മാ​ന്തി​യ​ന്ത്രം ക​ട​ത്തി​യ​ശേ​ഷം എ​സ്.​ഐ സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​യ​ത് പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ വാ​ഹ​ന​ത്തി​ലാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു.

പ്ര​തി​യു​ടെ​യും എ​സ്.​ഐ​യു​ടെ​യും ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സം​ഘ​ത്തി​ന് ഈ ​വി​വ​രം ല​ഭി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കേ​സ് അ​ന്വേ​ഷി​ച്ച​തി​ൽ ഗു​രു​ത​ര വീ​ഴ്ച​വ​രു​ത്തി​യ എ​സ്.​ഐ നൗ​ഷാ​ദ് സ​സ്പെ​ൻ​ഷ​നി​ലാ​ണ്. അ​തി​നി​ടെ​യാ​ണ് കേ​സി​ൽ എ​സ്.​ഐ​ക്ക് നേ​രി​ട്ടു​ത​ന്നെ പ​ങ്കു​ള്ള​താ​യി തെ​ളി​വു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.കേ​സി​ൽ ഇ​നി ഒ​രാ​ൾ​കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. സം​ഭ​വ​ത്തി​ൽ എ​സ്.​ഐ​ക്ക് നേ​രി​ട്ട് പ​ങ്കു​ള്ള​താ​യി വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ലീ​സി​നു​ള്ളി​ലും അ​മ​ർ​ഷം പു​ക​യു​ന്നു. അ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ പേ​രും കേ​സി​ൽ പ്ര​തി​യാ​വു​മാ​യി​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് എ​സ്.​ഐ ഒ​രു​ക്കി​യ​തെ​ന്നാ​ണ് പൊ​ലീ​സു​കാ​ർ പ​റ​യു​ന്ന​ത്.മ​റ്റു തെ​ളി​വു​ക​ൾ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, മ​റ്റു പൊ​ലീ​സു​കാ​ർ​ക്ക് സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyMukkamSub InspectorAccusedEarthmoving machinekozhikode News
News Summary - The incident of smuggling earthmoving machine from the station premises: Mukkam SI may be accused
Next Story