Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅനധികൃത ആയുധ...

അനധികൃത ആയുധ കേന്ദ്രത്തിൽ റെ​യ്ഡി​നി​ടെ വെ​ടി​വ​യ്പ്പ്; പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
police
cancel

ഹോ​ഷി​യാ​ർ​പു​ർ (പഞ്ചാബ്): അനധികൃത ആയുധ കേന്ദ്രത്തിലെ റെ​യ്ഡി​നി​ടെ ​​പൊലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു​മ​രി​ച്ചു. പ​ഞ്ചാ​ബി​ലെ മ​ൻ​സോ​ർ​പു​ർ ഗ്രാ​മ​ത്തി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. കോ​ണ്‍​സ്റ്റ​ബി​ൾ അ​മൃ​ത്പാ​ൽ സിം​ഗാ​ണ് മ​രി​ച്ച​ത്.

സു​ഖ്വീ​ന്ദ​ർ സിം​ഗ് എ​ന്ന വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി ആ​യു​ധ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​യാ​ൾ പൊലീ​സി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്.

പ​രി​ക്കേ​റ്റ അമൃത്പാൽ സിങ്ങിനെ ആദ്യം മുകേരിയനിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കി​െൻറ തീവ്രത കണക്കിലെടുത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കില​ും രക്ഷിക്കാനായില്ല. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ശേ​ഷം പ്ര​തി സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ഇയാളുടെ ഒളിത്താവളങ്ങളെന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തുകയാണിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police raidshot dead
News Summary - Punjab Cop Shot Dead After Suspect Opens Fire During Police Raid
Next Story