Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനെടുങ്കണ്ടത്തു നിന്ന്​...

നെടുങ്കണ്ടത്തു നിന്ന്​ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

text_fields
bookmark_border
missing
cancel
Listen to this Article

നെ​ടു​ങ്ക​ണ്ടം: ഹൈ​റേ​ഞ്ചി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം താ​മ​സി​ക്ക​വെ കാ​ണാ​താ​യ 14 കാ​രി അ​ന്ത​ർ സം​സ്ഥാ​ന പെ​ണ്‍കു​ട്ടി​യെ പ​ശ്ചി​മ​ബം​ഗാ​ള്‍ ഈ​സ്റ്റ് മി​ഡ്‌​നാ​പു​ര്‍ ജി​ല്ല​യി​ല്‍നി​ന്ന്​ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് ക​ണ്ടെ​ത്തി. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ഏ​ല​ത്തോ​ട്ട​ത്തി​ൽ എ​ത്തി​യ പെ​ണ്‍കു​ട്ടി തു​ട​ര്‍ന്ന് പ​ഠി​ക്കു​ന്ന​തി​ന്​ ഇ​വി​ടെ​നി​ന്ന്​ മാ​താ​പി​താ​ക്ക​ള്‍ അ​റി​യാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന പെ​ണ്‍കു​ട്ടി​യു​മാ​യി ഫെ​ബ്രു​വ​രി​യി​ലാ​ണ് നെ​ടു​ങ്ക​ണ്ട​ത്തി​ന​ടു​ത്ത് സ്വ​കാ​ര്യ ഏ​ല​ത്തോ​ട്ട​ത്തി​ല്‍ മാ​താ​പി​താ​ക്ക​ള്‍ പ​ണി​ക്കെ​ത്തി​യ​ത്. ഇ​വി​ടെ വ​ന്ന​​ശേ​ഷം​ പ​ഠ​നം മു​ട​ങ്ങി​യ​തി​ല്‍ മാ​ന​സി​ക​മാ​യി വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. തു​ട​ര്‍ന്നു പ​ഠി​ക്ക​ണ​മെ​ന്ന തോ​ന്ന​ലി​ല്‍ മാ​താ​പി​താ​ക്ക​ളോ​ട് പ​റ​യാ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് താ​മ​സി​ച്ചി​രു​ന്ന സ്വ​ന്തം ജി​ല്ല​ക്കാ​രാ​യ ര​ണ്ട് ചെ​റു​പ്പ​ക്കാ​ര്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​ന്ന​ത​റി​ഞ്ഞ് അ​വ​രോ​ടൊ​പ്പം എ​റ​ണാ​കു​ള​ത്തെ​ത്തി അ​വി​ടെ​നി​ന്നാ​ണ്​ ട്രെ​യി​ന്‍ മാ​ര്‍ഗം നാ​ട്ടി​ലേ​ക്ക്​ പോ​യ​ത്.

പെ​ണ്‍കു​ട്ടി​യെ കാ​ണാ​താ​യ മാ​താ​പി​താ​ക്ക​ള്‍ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഇ​തി​നി​ടെ നാ​ട്ടി​ലെ​ത്തി​യ പെ​ണ്‍കു​ട്ടി വ​ല്യ​ച്ഛ​ന്റെ​യും വ​ല്യ​മ്മ​യു​ടെ​യും അ​ടു​ത്തെ​ത്തി​യ​താ​യി മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ച​റി​യി​ച്ചു. ഈ​സ്റ്റ് മി​ഡ്‌​നാ​പു​ര്‍ ജി​ല്ല​യി​ലെ ഖ​രു​ജി പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ​ത്തി​യ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് പെ​ണ്‍കു​ട്ടി​യെ ക​ണ്ടെ​ത്തി ഓ​ണ്‍ലൈ​ന്‍ മു​ഖാ​ന്ത​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പെ​ണ്‍കു​ട്ടി​യു​മാ​യി സം​സാ​രി​ച്ച് കോ​ട​തി വി​വ​ര​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി പെ​ണ്‍കു​ട്ടി​യെ വ​ല്യ​ച്ഛ​ന്റെ​യും വ​ല്യ​മ്മ​യു​ടെ​യും സം​ര​ക്ഷ​ണ​യി​ലാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missing girl
News Summary - Missing girl found in Nedumkandam
Next Story