Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊച്ചിയിൽ എം.ഡി.എം.എ...

കൊച്ചിയിൽ എം.ഡി.എം.എ പിടികൂടി; അ​റ​സ്റ്റി​ലാ​യ എ​ല്ലാ​വ​രും ഉ​ന്ന​ത ബി​രു​ദ​ധാ​രി​ക​ൾ

text_fields
bookmark_border
mdma
cancel

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ എം.​ഡി.​എം.​എ അ​ട​ക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ൾ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ന​മ്പി​ള്ളി​ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ലോ​ഡ്ജി​ൽ താ​മ​സി​ച്ചി​രു​ന്ന ബം​ഗ​ളൂ​രു​വി​ലെ ഐ.​ടി സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്തു​വ​രു​ന്ന പ​ള്ളു​രു​ത്തി സ്വ​ദേ​ശി പ​ള്ളി​യാ​ത്ത് വീ​ട്ടി​ൽ ജേ​ക്ക​ബ് സ​ച്ചി​ൻ (23), ര​വി​പു​രം സ്വ​ദേ​ശി മാ​ണി​ക്കാ​ത്ത് ക്രോ​സ്റോ​ഡി​ൽ കു​ട്ടേ​രി വീ​ട്ടി​ൽ മി​ഥു​ൻ (22) എ​ന്നി​വ​രി​ൽ​നി​ന്ന്​ 11.89 ഗ്രാം ​എം.​ഡി.​എം.​എ​യും 6.835 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്ത​ത്.

പ്ര​തി​ക​ളെ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ന​മ്പി​ള്ളി​ന​ഗ​ർ പാ​സ്പോ​ർ​ട്ട് ഓ​ഫി​സി​ന് സ​മീ​പ​ത്ത് ഇ​വ​രു​ടെ സു​ഹൃ​ത്ത് തോ​പ്പും​പ​ടി പ്യാ​രി ജ​ങ്ഷ​നി​ൽ വ​ലി​യ​പ​റ​മ്പി​ൽ ആ​ൽ​ബി​ൻ (23), മു​ണ്ടം​വേ​ലി മു​ല്ല​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സാ​ൻ ഡെ​ലീ​ഷ്യ​സ് ജോ​ൺ (24) എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ൽ​നി​ന്ന്​ 3.900 ഗ്രാം ​എം.​ഡി.​എം.​എ​യും ക​ണ്ടെ​ടു​ത്തു.

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ വി.​യു. കു​ര്യാ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ എ​ല്ലാ​വ​രും ഉ​ന്ന​ത ബി​രു​ദ​ധാ​രി​ക​ളും പ്ര​ഫ​ഷ​ന​ൽ ജോ​ലി​യു​ള്ള​വ​രു​മാ​ണെ​ന്നും ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmakochi
News Summary - MDMA seized at Kochi; All of the arrested are highly educated
Next Story