Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസ് ചമഞ്ഞ് കാർ...

പൊലീസ് ചമഞ്ഞ് കാർ തടഞ്ഞ് പാസ്പോർട്ടും ടിക്കറ്റും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പൊലീസ് ചമഞ്ഞ് കാർ തടഞ്ഞ് പാസ്പോർട്ടും ടിക്കറ്റും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ
cancel
camera_alt

നൗ​ഫ​ൽ

എ​രു​മ​പ്പെ​ട്ടി: പ്ര​വാ​സി​യും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച കാ​ർ പൊ​ലീ​സ് ച​മ​ഞ്ഞ് ത​ട​ഞ്ഞ് പാ​സ്പോ​ർ​ട്ടും വി​മാ​ന​ടി​ക്ക​റ്റും ബ​ല​മാ​യി ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വ് പി​ടി​യി​ലാ​യി. ചാ​ലി​ശ്ശേ​രി പെ​രു​മ​ൺ സ്വ​ദേ​ശി ഒ​രു​വി​ൻ​പു​റ​ത്ത് വീ​ട്ടി​ൽ നൗ​ഫ​ലി​നെ​യാ​ണ് (39) എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 27നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ്ര​വാ​സി​യും മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​ർ പ​ഴി​യോ​ട്ടു​മു​റി​യി​ൽ വെ​ച്ചാ​ണ് മ​റ്റൊ​രു കാ​റി​ലെ​ത്തി​യ നൗ​ഫ​ലും സം​ഘ​വും വാ​ഹ​നം കു​റു​കെ​യി​ട്ട് ത​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് പാ​സ്​​പോ​ർ​ട്ടും വി​മാ​ന ടി​ക്ക​റ്റും വാ​ങ്ങി തൃ​ശൂ​ർ വെ​സ്റ്റ് പൊ​ലീ​സി​ൽ ഹാ​ജ​രാ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പാ​ത്ര​മം​ഗ​ലം റോ​ഡ് വ​ഴി പോ​വു​ക​യാ​യി​രു​ന്നു. പ്ര​വാ​സി തൃ​ശൂ​ർ വെ​സ്റ്റ് പൊ​ലീ​സി​ൽ ഹാ​ജ​രാ​യ​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​യ​ത്.

തു​ട​ർ​ന്ന് എ​രു​മ​പ്പെ​ട്ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ നൗ​ഫ​ലും സം​ഘ​വും പാ​ത്ര​മം​ഗ​ലം റോ​ഡി​ൽ നി​ന്നും മ​ത്താ​യി പ​ടി വ​ഴി ആ​ദൂ​ർ ഭാ​ഗ​ത്തേ​ക്കാ​ണ് പോ​യ​തെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഡി​സം​ബ​ർ 28ന് ​കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. സം​ഭ​വ ശേ​ഷം ഒ​ളി​വി​ൽ പോ​യ നൗ​ഫ​ൽ ര​ണ്ട് ത​വ​ണ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും കോ​ട​തി നി​ര​സി​ച്ചു. തു​ട​ർ​ന്നാ​ണ് എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വ​ട​ക്കാ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PassportCaseStealingThrissur NewsArrest
News Summary - Man arrested in the case of stealing passport and ticket
Next Story