Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightറഷ്യയിൽ മെഡിക്കൽ...

റഷ്യയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത്​ ഏഴുലക്ഷം തട്ടി; വിദ്യാർഥി അറസ്റ്റിൽ

text_fields
bookmark_border
anu
cancel
camera_alt

അ​നു

റാ​ന്നി: റ​ഷ്യ​യി​ൽ എം.​ബി.​ബി.​എ​സ് സീ​റ്റ് വാ​ഗ്ദാ​നം ന​ൽ​കി റാ​ന്നി സ്വ​ദേ​ശി​നി​യി​ൽ​നി​ന്ന് ഏ​ഴു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ.

റ​ഷ്യ​യി​ൽ എം.​ബി.​ബി.​എ​സി​ന്​ പ​ഠി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം നേ​മം എ​സ്.​വി സ​ദ​നം വീ​ട്ടി​ൽ എ​സ്.​വി. അ​നു​വി​നെ​യാ​ണ്​​ റാ​ന്നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. റ​ഷ്യ​യി​ൽ എ​ത്തി​യ​ വി​ദ്യാ​ർ​ഥി​നി പ​ഠ​നം ആ​രം​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി തി​രി​ച്ച് നാ​ട്ടി​ലെ​ത്തി റാ​ന്നി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. റ​ഷ്യ​യി​ലാ​യി​രു​ന്ന അ​നു​വി​ന്​ വേ​ണ്ടി പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഒ​രു​വ​ർ​ഷം വി​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ നാ​ട്ടി​ലെ​ത്താ​ൻ ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ അ​ധി​കൃ​ത​ർ ത​ട​ഞ്ഞ്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യെ അ​റി​യി​ച്ചു. തു​ട​ർ​ന്ന്​ റാ​ന്നി എ​സ്.​ഐ സ​ന്തോ​ഷ് കു​മാ​ർ, സി.​പി.​ഒ ഷി​ന്‍റോ എ​ന്നി​വ​ർ ചെ​ന്നൈ​യി​ലെ​ത്തി അ​റ​സ്റ്റ്​ രേ​ഖ​​പ്പെ​ടു​ത്തി. ഇ​യാ​ളെ റാ​ന്നി​യി​ലെ​ത്തി​ച്ച് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. റാ​ന്നി ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ്, എ​സ്.​ഐ​മാ​രാ​യ ഹ​രി​കു​മാ​ർ, സ​ലാം എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical seatfraud case
News Summary - He was offered a medical seat in Russia and cheated 7 lakhs
Next Story