Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമ​ദ്‌​റ​സ...

മ​ദ്‌​റ​സ അ​ധ്യാ​പ​ക​നെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
pocso case
cancel

തി​രൂ​ർ: തൃ​പ്ര​ങ്ങോ​ടി​ൽ മ​ദ്‌​റ​സ അ​ധ്യാ​പ​ക​നെ അ​ക്ര​മി​ച്ച​താ​യി പ​രാ​തി. തൃ​പ്ര​ങ്ങോ​ട് പാ​ലോ​ത്ത്പ​റ​മ്പ് ജു​മാ മ​സ്ജി​ദി​ലെ മു​അ​ദ്ദി​നും ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ മ​ദ്‌​റ​സ​യി​ലെ പ​ത്താം​ത​രം അ​ധ്യാ​പ​ക​നു​മാ​യ ഫൈ​സ​ല്‍ റ​ഹ്മാ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പ​ള്ളി​യി​ലെ താ​മ​സ മു​റി​യി​ല്‍ വി​ശ്ര​മി​ക്കു​മ്പോ​ഴാ​ണ് വീ​ട്ടി​ലെ ഒ​രം​ഗ​ത്തി​ന് സു​ഖ​മി​ല്ലെ​ന്നും പ്രാ​ര്‍ഥി​ക്കാ​ന്‍ കൂ​ടെ വ​ര​ണ​മെ​ന്നും പ​റ​ഞ്ഞ് മാ​സ്ക് ധ​രി​ച്ച മൂ​ന്നു പേ​ര്‍ പ​ള്ളി​യു​ടെ മു​ക​ള്‍ നി​ല​യി​ലു​ള്ള മു​റി​യി​ലെ​ത്തി​യ​ത്. സം​ഘ​ത്തോ​ടൊ​പ്പം കാ​റി​ന​ടു​ത്തെ​ത്തി​യ​പ്പോ​ള്‍ പ​ന്തി​കേ​ട് തോ​ന്നി ന​ട​ന്നു​വ​രാ​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ സം​ഘം ആ​ക്ര​മി​ക്കു​ക​യും ശേ​ഷം കാ​റി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ഫൈ​സ​ല്‍ റ​ഹ്മാ​ന്‍ പ​റ​ഞ്ഞു. പ്ര​ണ​യ​ത്തി​നും ല​ഹ​രി​ക്കു​മെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം പ​ത്താം​ത​ര​ത്തി​ല്‍ ഇ​ദ്ദേ​ഹം ക്ലാ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മു​ഖ​ത്തു​ള്‍പ്പ​ടെ പ​രി​ക്കു​ണ്ട്. തി​രൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrasa teacherassault case
News Summary - Complaint of assault on madrasa teacher
Next Story